കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പശ്ചിമബംഗാളില്‍ മമത നിഷ്പ്രഭമാവും, അസമിലും ഭരണത്തുടര്‍ച്ച; നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബിജെപി

Google Oneindia Malayalam News

ഗുവാഹത്തി: 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ നിഷ്പ്രഭമാക്കുമെന്ന് ബിജെപി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ വോട്ട് ബാങ്ക് വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും ബംഗാളില്‍ പ്രവര്‍ത്തനം സജീവമാക്കുമെന്നും റാം മാധവ് പറഞ്ഞു.

ബിജെപിക്ക് ഇതുവരെ അധികാരം പടിച്ചെടുക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. ബിജെപിക്കെതിരെ എക്കാലത്തും മമത ബാനര്‍ജി വലിയ പ്രതിരോധമാണ് സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ബിജെപി ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനത്തിനിറങ്ങുന്നതും.

ആത്മവിശ്വാസത്തില്‍ ബിജെപി

ആത്മവിശ്വാസത്തില്‍ ബിജെപി

'അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനായി ബംഗാളില്‍ കൂടുതല്‍ സമയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളും സജീവമായി സംസ്ഥാനത്തുണ്ടാവും. ഒരു വര്‍ഷത്തിനുള്ള പശ്ചിമ ബംഗാളില്‍ വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തും.' രാം മാധവ് പറഞ്ഞു. പത്രസമമ്മേളനത്തിലാണ് റാം മാധവിന്റെ പ്രതികരണം. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ താഴെയിറക്കി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും റാം മാധവ് പറഞ്ഞു.

അസമിലും ഭരണ തുടര്‍ച്ച

അസമിലും ഭരണ തുടര്‍ച്ച

പശ്ചിമ ബംഗാളിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമിലും ബിജെപിക്ക് ഭരണതുടര്‍ച്ചയുണ്ടാവുമെന്ന് റാം മാധവ് പറഞ്ഞിരുന്നു. 'അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി വിജയിക്കും. എന്‍ഡിഎ സഖ്യസര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തും. ഞങ്ങള്‍ അവിടെ മികച്ച ഭരണമാണ് കാഴ്ച്ചവെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അവിടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു. അസമില്‍ അധികാരതുടര്‍ച്ചയുണ്ടാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.' റാം മാധവ് പറഞ്ഞു.

പൗരത്വ പ്രതിഷേധം

പൗരത്വ പ്രതിഷേധം

പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം നടന്ന സംസ്ഥാനമായിരുന്നു അസം. കേന്ദ്രസര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. കാരണം ഇതിനെ ചെറുക്കുന്നതിനായി സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

പൗരത്വനിയമത്തിനെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് വിപുലമായി പരിപാടികതള്‍ ആസുത്രണം ചെയ്യും. ഈയടുത്ത് അവിടെ
കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. അവര്‍ക്ക് പൗരത്വ നിയമത്തിനെകുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല. രാജ്യത്തും വിദേശത്തുമായി നിയമത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.'' റാം മാധവ് പറഞ്ഞു.

അമിത് ഷാ

അമിത് ഷാ

പശ്ചിമ ബംഗാളില്‍ ഭരണം പിടിച്ചെടുക്കാന്‍ നേരിട്ട് രംഗത്തിറങ്ങുകയാണ് അമിത്ഷാ. ബംഗാളില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ ഈ നീക്കം. മാസത്തില്‍ മൂന്ന് തവണയെങ്കിലും പശ്ചിമ ബംഗാളിലെത്തി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് അമിത് ഷായുടെ ശ്രമം. ആറ് എംഎല്‍എമാരാണ് ബിജെപിക്ക് ബംഗാള്‍ നിയമസഭയിലുള്ളത്. ഇത് 250 ആക്കി ഉയര്‍ത്തി ഭരണത്തിലേറുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോര്‍

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കളത്തിലിറക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍്‌റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുണ്ടാക്കിയ നേട്ടം അക്ഷരാര്‍ത്ഥത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയിരുന്നു. എന്നാല്‍ പിന്നാലെ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന ജനപ്രിയ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഈ നടപടികള്‍ മമതക്ക് അനുകൂലമായിരുന്നുവെന്ന് വേണം കരുതാന്‍. കാരണം പിന്നാലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഇതില്‍ ഒരു മണ്ഡലം ബിജെപി സംസ്ഥാന അധ്യക്ഷന്റേതായിരുന്നു.

English summary
Ram Madhav Said BJP Will Defeat Mamata Banerjee, Form Bengal Government In 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X