കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജാവുള്ളപ്പോള്‍ പിന്നെന്തിനാണ് കിംഗ് മേക്കര്‍, ബിജെപി ഭൂരിപക്ഷം നേടും, പറഞ്ഞത് തിരുത്തി രാംമാധവ്

Google Oneindia Malayalam News

ദില്ലി: ബിജെപി കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് രാം മാധവ്. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയിരിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രി ജനപ്രിയനാണ്. അതുകൊണ്ട് തന്നെ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും. അടുത്ത സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് ആരുടെയും സഹായം വേണ്ടെന്നും, ഞങ്ങള്‍ ആത്മവിശ്വാസത്തിലാണെന്നും രാം മാധവ് പറഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ബിജെപിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു.

1

ബിജെപിക്ക് ഇത്തവണ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത വിരളമാണെന്നായിരുന്നു പ്രസ്താവന. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും, അദ്ദേഹം പറഞ്ഞിരുന്നു. എന്‍ഡിഎ കക്ഷികളുടെ സഹായം സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടി വരുമെന്നും രാം മാധവ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒടുവില്‍ അദ്ദേഹം തിരുത്തിയിരിക്കുകയാണ്. ബിജെപിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കും. ആരുടെയും സഹായം വേണ്ടിവരില്ലി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് കക്ഷികളെയും ഒപ്പംകൂട്ടാന്‍ തയ്യാറാണെന്നും രാം മാധവ് വ്യക്തമാക്കി.

അതേസമയം ബിജെപിയും കോണ്‍ഗ്രസും ഇല്ലാതെയുള്ള മൂന്നാം മുന്നണിക്കായി കെ ചന്ദ്രശേഖര റാവു നടത്തുന്ന നീക്കങ്ങളെയും രാം മാധവ് തള്ളി. കിംഗ് മേക്കറാവാമെന്ന് ചന്ദ്രശേഖര റാവും ചന്ദ്രബാബു നായിഡുവുമൊക്കെ സ്വപ്‌നം കാണുന്നുണ്ട്. രാജാവ് ഞങ്ങള്‍ക്കൊപ്പമുണ്ട്. പിന്നെന്തിനാണ് കിംഗ് മേക്കറെന്നും അദ്ദേഹം ചോദിച്ചു. ഉത്തരേന്ത്യയിലും ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലും നോര്‍ത്ത് ഈസ്റ്റിലും ബിജെപി നേട്ടം ആവര്‍ത്തിക്കുമെന്നും രാം മാധവ് പറഞ്ഞു.

നേരത്തെ ബിജെപിക്ക് 271 സീറ്റ് കിട്ടിയാലും അത് സന്തോഷം നല്‍കുന്നതാണെന്ന് രാം മാധവ് പറഞ്ഞിരുന്നു. എന്‍ഡിഎയുടെ സഹായത്തോടെ സര്‍ക്കാര്‍ ബിജെപി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി ദേശീയതയെ കുറിച്ചും ദേശസുരക്ഷയെയും കുറിച്ച് കുറച്ച് നേരം മാത്രമാണ് സംസാരിക്കുന്നത്. അതുകൊണ്ട് എതിരാളികള്‍ക്ക് അദ്ദേഹം ഇക്കാര്യം മാത്രമാണ് ഉന്നയിക്കുന്നതെന്ന് പറയാനാവില്ലെന്നും രാം മാധവ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ കാരണമെന്ത്? മണ്ഡലത്തിലെ ട്രെന്‍ഡ് ഇങ്ങനെഅമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ കാരണമെന്ത്? മണ്ഡലത്തിലെ ട്രെന്‍ഡ് ഇങ്ങനെ

English summary
ram madhav says bjp will get majority rubbishes earlier claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X