Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ രാമക്ഷേത്രം: പ്രാണപ്രതിഷ്ഠ ചടങ്ങ് പൂര്‍ത്തിയായി, ആകാശത്ത് പുഷ്പവൃഷ്ടി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍മികത്വം വഹിച്ച ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരും പൂജാ ചടങ്ങുകളില്‍ ഭാഗമായിരുന്നു.

നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ രാംലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്തതിന് പിന്നാലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഹെലികോപ്ടറുകളില്‍ പുഷ്പവൃഷ്ടിയും നടത്തി.നിശ്ചയിച്ച പ്രകാരം 12.20 നും 12.30 നും ഇടയില്‍ തന്നെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിര തന്നെ അയോധ്യയിലെത്തിയിരുന്നു.

Ram Mandir Inauguration

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ചിരഞ്ജീവി, രാംചരണ്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, കത്രീന കൈഫ്, രജനീകാന്ത്, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, രോഹിത് ഷെട്ടി, രാജ്കുമാര്‍ ഹിരാനി, ആയുഷ്മാന്‍ ഖുറാന, മാധുരി ദീക്ഷിത് നെനെ, ഹേമമാലിനി, പവന്‍ കല്യാണ്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, സുഭാഷ് ഘായ്, ഷെഫാലി ഷാ, വിപുല്‍ ഷാ, രണ്‍ദീപ് ഹൂഡ, ലിന്‍ ലൈഷ്റാം, ആദിനാഥ് മങ്കേഷ്‌കര്‍, അനു മാലിക്, സോനു നിഗം, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിരാട് കോലി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

പ്രതിഷ്ഠാ ചടങ്ങിനായി മോദി 11 ദിവസത്തെ വ്രതം അനുഷ്ഠിച്ചിരുന്നു. തറയില്‍ ഉറങ്ങുകയും തേങ്ങാവെള്ളം മാത്രം കുടിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നിരവധി ആചാരങ്ങള്‍ പാലിച്ചായിരുന്നു മോദിയുടെ വ്രതം. ഉത്തരേന്ത്യന്‍ നഗര ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രം പണിയുന്ന തൊഴിലാളികളുമായി ചടങ്ങിന് പ്രധാനമന്ത്രി സംവദിക്കും. ക്ഷേത്രത്തിന്റെ 392 തൂണുകളിലും 44 വാതിലുകളിലും ചുവരുകളിലും ദേവീദേവന്മാരുടെ കൊത്തുപണികളുണ്ട്.

അഞ്ച് വയസ്സുള്ള ശ്രീരാമന്റെ വിഗ്രഹമാണ് ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്നത്. 380 അടി നീളത്തിലും 250 അടി വീതിയിലും 161 അടി ഉയരത്തിലുമാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന കവാടം കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 32 പടികള്‍ കയറിയാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം. ആകെ അഞ്ച് മണ്ഡപങ്ങള്‍ ആണ് ക്ഷേത്രത്തിലുള്ളത്. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥന മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിവയാണ് അവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+