അയോധ്യയിലെ രാമക്ഷേത്രം പണിയാൻ ഇരുമ്പോ സ്റ്റീലോ ഉപയോഗിച്ചിട്ടില്ല! കാരണം ഇതാണ്
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം യഥാർത്ഥത്തിൽ നൂറ്റാണ്ടുകളോളം നിലനിൽക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണത്തിനായി ശാസ്ത്രം ഉൾക്കൊള്ളുന്ന പരമ്പരാഗത ഇന്ത്യൻ പൈതൃക വാസ്തു വിദ്യയുടെ സംയോജനമാണ്. ആയിരം വർഷത്തിലേറയായി ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്സൺ വൃപേന്ദ്ര മിശ്ര പറയുന്നത്.
മുമ്പെങ്ങുമില്ലാത്ത വിധം അതിനെ ഒരു ഐതിഹാസിക ഘടനയാക്കാൻ ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞർ സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് ആർ ഒയുടെ സാങ്കേതിക വിദ്യകൾ പോലും ക്ഷേത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

15 തലമുറകൾ പഴക്കമുള്ള കുടുംബ പാരമ്പര്യമായി പൈതൃക ക്ഷേത്ര നിർമ്മാണങ്ങൾ രൂപ കൽപന ചെയ്യുന്ന ചന്ദ്രകാന്ത് സോമ്പൂരയാണ് നാഗർ ശൈലി അല്ലെങ്കിൽ ഉത്തരേന്ത്യൻ ക്ഷേത്ര രൂപകല്പന അനുസരിച്ചുള്ള വാസ്തുവിദ്യ രൂപ കല്പന. കുടുംബം 100 ൽ അധികം ക്ഷേത്രങ്ങൾ രൂപകല്പന ചെയ്തിട്ടുണ്ട്.
" വാസ്തു വിദ്യ ചരിത്രത്തിൽ ശ്രീരാമക്ഷേത്രം ഇന്ത്യയിൽ മാത്രമല്ല, ഭൂമിയിലെ ഏത് സ്ഥലത്തും സങ്കൽപ്പിക്കപ്പെട്ടിട്ടുള്ള അപൂർവ്വമായ അതുല്യമായ തരത്തിലുള്ള മഹത്തായ സൃഷ്ടിയായിരിക്കും, എന്ന് സോംപുര പറയുന്നു. ക്ഷേത്രത്തിൽ ആകെ വിസ്തീർണ്ണം 2.7 ഏക്കറാണ്.
ബിൽറ്റ് അപ്പ് ഏരിയ ഏകദേശം 57000 ചതുരശ്ര അടിയാണ്. ഇത് മൂന്ന് നിലകളുള്ള ഘടനയായിരിക്കുമെന്ന് നൃപേന്ദ്ര മിശ്ര പറയുന്നു. ഇരുമ്പിന്റെ ആയുസ്സ് 80 - 90 വർഷമായതിനാൽ ക്ഷേത്രത്തിൽ ഇരുമ്പും ഉരുക്കും ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
ക്ഷേത്രത്തിന്റെ ഉയരം 161 അടി അല്ലെങ്കിൽ കുത്തബ് മിനാറിന്റെ ഉയരത്തിന്റെ 70 ശതമാനം ആയിരിക്കും. ഏറ്റവും മികച്ച നിലവാരമുള്ള ഗ്രാനൈറ്റ്, മണൽക്കല്ല്, മാർബിൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ജോയ്ന്റുകളിൽ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ലെവന്നും പറയുന്നു. 25000 വർഷം ഭൂകമ്പത്തെ പ്രതിരോധിക്കാൻ മൂന്ന് നിലകളുള്ള ഘടനകയ്ക്ക് സാധിക്കുമെന്നും പറയുന്നു.
സന്ദർശകർക്ക് കാണാൻ കഴിയുന്ന ക്ഷേത്ര ഭാഗമം രാജസ്ഥാനിൽ നിന്ന് വേർതിരിച്ചെടുത്ത ബൻസി പഹാർപൂർ എന്ന പിങ്ക് മണൽക്കല്ലാണ്. സി ബി ആർ ഐയുടെ കണക്കനുസരിച്ച് താഴത്തെ നിലയിൽ ആകെ നിരകളുടെ എണ്ണം 160, ഒന്നാം നില 132 , രണ്ടാം നില 74 ഇവയെല്ലാം മണൽക്കല്ലിൽ നിർമ്മിച്ചതും പുറത്ത് കൊത്തിയതുമാണ്.
അലങ്കരിച്ച ശ്രീകോവിലിൽ രാജസ്ഥാനിൽ നിന്ന് ഖനനം ചെയ്ത വെള്ള മക്രാന മാർബിൾ കൊണ്ട് നിരത്തിയിരിക്കുന്നു. ആക്സിമകമായി , മക്രാന ഖനികളിൽ നിന്നുള്ള മാർബിൾ ഉപയോഗിച്ചാണ് താജ്മഹൽ നിർമ്മിച്ചത്.












Click it and Unblock the Notifications