അയോധ്യ രാമക്ഷേത്രം: നമ്മുടെ രാമന്‍ വന്നിരിക്കുന്നു, ഇനി കുടിലില്‍ അല്ല, മഹത്തായ ക്ഷേത്രത്തില്‍: മോദി
അയോധ്യ: നമ്മുടെ രാമന്‍ നീണ്ട തപസ്യക്ക് ശേഷം തിരിച്ചെത്തിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളുടെ പോരാട്ടത്തിനും എണ്ണമറ്റ ത്യാഗങ്ങള്‍ക്കും ശേഷം നമ്മുടെ രാമന്‍ വന്നിരിക്കുന്നു എന്ന് മോദി പറഞ്ഞു.
വൈകാരികമായ നിമിഷമാണിതെന്നും രാമവിഗ്രഹത്തിന് സമീപം ചെലവഴിച്ചത് വൈകാരിക നിമിഷമാണ് എന്നും മോദി പറഞ്ഞു. 'രാം ലല്ല ഇപ്പോള്‍ ടെന്റിലല്ല, മഹത്തായ മന്ദിരത്തിലാണ്. പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണ്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായിരിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു. 'സിയവാര്‍ റാം ചന്ദ്ര' എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി തന്റെ പ്രസംഗം ആരംഭിച്ചത്.

നൂറ്റാണ്ടുകളോളം ഓര്‍മ്മിക്കപ്പെടാനും ചര്‍ച്ച ചെയ്യപ്പെടാനുമുള്ള ഒരു നിമിഷമായി ഇത് മാറിയിരിക്കുന്നു എന്ന് മോദി പറഞ്ഞു. 2024 ജനുവരി 22, ഒരു തീയതി മാത്രമല്ല, ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആളുകളില്‍ ഒരു പുതിയ ഊര്‍ജ്ജം നിറച്ചു എന്നും അദ്ദേഹം പറയുന്നു. അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിലെ കാലതാമസത്തിന് ശ്രീരാമനോട് ക്ഷമാപണം നടത്തുന്നതായും മോദി പറഞ്ഞു.
'ഇത്രയും വര്‍ഷങ്ങളായി ഈ ജോലി (രാമക്ഷേത്ര നിര്‍മ്മാണം) നടക്കാത്ത ഞങ്ങളുടെ സ്‌നേഹത്തിലും തപസിലും എന്തോ കുറവുണ്ടായതിനാല്‍ ഇന്ന് ഞാന്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നു. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, എനിക്ക് ഉറപ്പുണ്ട്. ശ്രീരാമന്‍ നമ്മോട് ക്ഷമിക്കും,' അദ്ദേഹം പറഞ്ഞു. പുരാണത്തില്‍ രാമന്റെ വനവാസം 14 വര്‍ഷമേ നീണ്ടുനിന്നിരുന്നുള്ളൂ.
എന്നാല്‍ ഈ കാലഘട്ടത്തില്‍ അയോധ്യയും നാട്ടുകാരും നൂറുകണക്കിന് വര്‍ഷത്തെ വേര്‍പാട് അനുഭവിച്ചു. നമ്മുടെ തലമുറകളില്‍ പലരും ഈ വേര്‍പാട് അനുഭവിച്ചിട്ടുണ്ട് എന്നും മോദി കൂട്ടിച്ചേര്‍ത്തു. ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളായി തുടരുകയാണ് എന്നും നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിക്ക് നന്ദി അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും മോദി പറഞ്ഞു.
ഇന്ന് പ്രഭുരാമന്റെ ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നുവെന്ന് എനിക്ക് ഉറച്ച വിശ്വാസവും അപാരമായ വിശ്വാസവുമുണ്ട്. ഈ നിമിഷം ദൈവികമാണ്, ഈ നിമിഷം എല്ലാറ്റിലും പവിത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഗറില്‍ നിന്ന് സരയുവിലേക്ക് യാത്ര ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. രാമ നാമത്തിന്റെ പ്രഭാവം എല്ലായിടത്തും ദൃശ്യമാണ് എന്നും മോദി പറഞ്ഞു.












Click it and Unblock the Notifications