Get Updates
Get notified of breaking news, exclusive insights, and must-see stories!

13000 പോലീസുകാർ, ആന്റി ബോംബ് സ്ക്വാഡുകൾ, സിസിടിവി ക്യാമറകൾ; അയോധ്യയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാ​ഗമായി 13000 സുരക്ഷാ ഉദ്യോ​ഗസ്ഥരെയാണ് അയോധ്യയിൽ വിന്യസിച്ചിരിക്കുന്നത്. ദേശിയ ദുരന്ത നിവാരണ സേനാം​ഗങ്ങളും ഉണ്ട്. നിരവധി പ്രമുഖർക്ക് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.

ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ. വ്യാവസായ പ്രമുഖരായ മുകേഷ് അംബാനി. ​ഗൗതം അദാനി, കായിക ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ‌, ധോണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. സുരക്ഷാ ഉദ്യോ​​​ഗസ്ഥരെ വിന്യസിച്ചതിന് പുറമെ 10000 സി സി ടി വി ക്യാമറകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. എ ഐ അധിഷ്ഠിത ക്യാമറകൾ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുക.

Ram Mandir Ayodhya

ലതാ മങ്കേഷ്‌കർ ചൗക്കിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയാണ് വിന്യസിച്ചത്. സരയൂ നദിയിൽ പോലീസ് ബോട്ട് പട്രോളിം​ഗ് നടത്തും. ആന്റി ബോംബ് ഡോ​ഗ് സ്ക്വാഡുകളും സ്ഥലത്ത് ക്യാമ്പ് ചെയ്യും. 51 ഇടങ്ങളിലാണ് പാർക്കിം​ഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 22,875 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഡ്രോൺ നിരീക്ഷണം ഉണ്ടാകും.

എന്തെങ്കിലും സംഭവിച്ചാൽ പ്രതികരിക്കാൻ ആന്റി ബോംബ്, ഡോ​ഗ് സ്ക്വാഡുകളും വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന, അയോധ്യയിലെ ക്ഷേത്രത്തിന് സമീപം ഒരു ക്യാമ്പ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചയ്ക്കാൻ 12. 20 ന് ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് വേദിയിൽ ദർശകരും പ്രമുഖരും 7000 ലധികം ആളുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അതേ സമയം ടെലിവിഷനിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലക്ഷക്കണക്കിന് ആളുകൾ ഇവന്റ് തത്സമയം കാണുമെന്ന് പ്രതീക്ഷിക്കുന്നു. പല സംസ്ഥാനങ്ങളും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 16 ന് ആരംഭിച്ച പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് അവസാനിക്കും. മൈസൂർ‌ ആസ്ഥാനമായുള്ള അരുൺ യോ​ഗി രാജ്. ശില്പം ചെയ്ത 51 ഇഞ്ച് രാമലല്ല വി​ഗ്രഹം വ്യാഴാഴ്ച രമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചു. വെള്ളിയാഴ്ച ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അയോധ്യ കനത്ത സുരക്ഷയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+