കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ രാമക്ഷേത്രം; മോദി വന്‍ പ്രഖ്യാപനത്തിന്!! കോണ്‍ഗ്രസിനെ മറികടന്ന് കര്‍ഷകര്‍ക്ക് ആശ്വാസവും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാര്‍ വന്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ഒരുക്കം. അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച വന്‍ പ്രഖ്യാപനമാണ് പ്രധാനം. ഒപ്പം കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള ബൃഹദ് പദ്ധതിയും പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.

കേന്ദ്രമന്ത്രിസഭാ യോഗം സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുമെന്നാണ് അറിയുന്നത്. തീരുമാനങ്ങള്‍ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

രാമക്ഷേത്ര നിര്‍മാണം

രാമക്ഷേത്ര നിര്‍മാണം

രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് സാധ്യത. കൂടാതെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നത് സംബന്ധിച്ച തീരുമാനവും ഉണ്ടായേക്കും. രാമക്ഷേത്ര സംബന്ധിച്ച തീരുമാനം വിവാദമാകാനാണ് സാധ്യത. കര്‍ഷകര്‍ക്കുള്ള പാക്കേജ് പ്രശംസിക്കപ്പെടുകയും ചെയ്‌തേക്കാം.

പുതിയ നീക്കത്തിന് കാരണം

പുതിയ നീക്കത്തിന് കാരണം

രാമക്ഷേത്ര നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് സംഘപരിവാര സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കേസ് സുപ്രീംകോടതിയിലായതിനാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ എടുത്തിരുന്നില്ല. എന്നാല്‍ ഇനിയും വൈകിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന തോന്നലാണ് പുതിയ പ്രഖ്യാപനത്തിലേക്ക് നയിക്കുന്നത്.

തര്‍ക്കം ഇങ്ങനെ

തര്‍ക്കം ഇങ്ങനെ

അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് സംഘപരിവാറിന്റെ ആവശ്യം. എന്നാല്‍ ഇതിനെ എതിര്‍ത്ത് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ ഹര്‍ജിയും കോടതിയിലുണ്ട്. തര്‍ക്ക ഭൂമി മൂന്നായി വീതിച്ചാണ് അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.

വീണ്ടും നീട്ടിവെച്ചു

വീണ്ടും നീട്ടിവെച്ചു

ഹൈക്കോടതി വിധിക്കെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയിട്ടുള്ളത്. ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനുവരി പത്തിന് കോടതി കേസ് പരിഗണിച്ചു. എന്നാല്‍ 29ലേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ജഡ്ജിക്ക് ഒഴിവില്ലാത്തതിനാല്‍ ചൊവ്വാഴ്ചയും കേസ് പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ വിവരം.

വില കുറഞ്ഞത് കാരണം

വില കുറഞ്ഞത് കാരണം

വില കുറഞ്ഞത് കാരണം കര്‍ഷകര്‍ വളരെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകരുടെ പ്രക്ഷോഭം അടുത്തിടെ നടന്നിരുന്നു.

 മന്ത്രിസഭാ യോഗം നീട്ടിവച്ചു

മന്ത്രിസഭാ യോഗം നീട്ടിവച്ചു

കാര്‍ഷിക മന്ത്രാലയം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മാറ്റിവെക്കുകയായിരുന്നു. ദീര്‍ഘകാലം, ഹൃസ്വകാലം എന്നിങ്ങനെ തരംതിരിച്ച് പ്രത്യേക പദ്ധതിയാണ് കാര്‍ഷികമന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. മന്ത്രിസഭാ യോഗം പദ്ധതി അംഗീകരിക്കുമെന്നാണ് വിവരം.

ബാങ്കിലേക്ക് പണം

ബാങ്കിലേക്ക് പണം

കാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളുന്നതാണ് ഒരു പദ്ധതി. കര്‍ഷകര്‍ക്കുള്ള പ്രത്യേക ഫണ്ട് അവര്‍ക്ക് നേരിട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്ന പദ്ധതിയാണ് മറ്റൊന്ന്. ഈ പദ്ധതി തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികള്‍ വിലയിരുത്തിയ ശേഷമാണ് കേന്ദ്രവും സമാനമായ നീക്കത്തിന് ഒരുങ്ങുന്നത്.

 കോണ്‍ഗ്രസ് കളിച്ചത്

കോണ്‍ഗ്രസ് കളിച്ചത്

അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടമായിരുന്നു. കര്‍ഷകരെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് ബിജെപിക്ക് തിരിച്ചടിയായത്. കേന്ദ്രസര്‍ക്കാരിനെതിരെ ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ഇത് തണുപ്പിക്കുകയാണ് പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.

മറുപണിയാണ് ഉദ്ദേശം

മറുപണിയാണ് ഉദ്ദേശം

കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ഉടനെ മൂന്ന് സംസ്ഥാനങ്ങൡും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുകയും കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. ഇതെല്ലാം കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കിയിട്ടുണ്ട്. ഈ തരംഗത്തിന് മറുപണിക്കാണ് ബിജെപി ഒരുങ്ങുന്നത്. കര്‍ഷകര്‍ക്ക് നേരിട്ട് പണം ലഭിക്കുന്ന പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് സൂചനകള്‍.

കാര്യങ്ങള്‍ നടക്കുന്നില്ല

കാര്യങ്ങള്‍ നടക്കുന്നില്ല

അയോധ്യ വിഷയത്തില്‍ സംഘപരിവാരം വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നില്ല. സുപ്രീംകോടതി വേഗത്തില്‍ കേസ് തീര്‍പ്പാക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ കോടതി ഇക്കാര്യം ഗൗനിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് രാമക്ഷേത്രം നിര്‍മിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നത്.

നാളെ പരിഗണിക്കില്ല

നാളെ പരിഗണിക്കില്ല

ചൊവ്വാഴ്ച അയോധ്യ കേസ് സുപ്രീംകോടതി പരിഗണിക്കില്ലെന്നാണ് പുതിയ വിവരം. വാദം കേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എസ്എ ബോഡ്‌ബെക്ക് തിരക്കായതാണ് കാരണം. കേസ് പിന്നീട് വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുള്ളത്. നേരത്തെ ജനുവരി 29ന് വാദം കേള്‍ക്കാന്‍ മാറ്റിവച്ചതായിരുന്നു. പുതിയ സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നത് വൈകുമെന്ന് ഉറപ്പായി.

അഞ്ചംഗങ്ങള്‍ ഇവരാണ്

അഞ്ചംഗങ്ങള്‍ ഇവരാണ്

അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. വെള്ളിയാഴ്ച ഡിവിഷന്‍ ബെഞ്ച് പുനസ്സംഘടിപ്പിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എസ്എ ബോഡ്‌ബെ, ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചിലെ മറ്റുള്ളവര്‍. നേരത്തെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എന്‍വി രമണയെ മാറ്റിയിട്ടുണ്ട്.

2010ലെ കോടതി വിധി

2010ലെ കോടതി വിധി

2010ല്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ചു നല്‍കുകയായിരുന്നു ഹൈക്കോടതി. നിര്‍മോഹി അഖാര, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കാണ് തുല്യമായി വീതിച്ചുകൊടുത്തത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് കച്ചകെട്ടി; എട്ടും പിടിക്കും, താരങ്ങളും പട്ടികയില്‍, നാലില്‍ ഉറപ്പിച്ചുകോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് കച്ചകെട്ടി; എട്ടും പിടിക്കും, താരങ്ങളും പട്ടികയില്‍, നാലില്‍ ഉറപ്പിച്ചു

English summary
Ram Mandir to farmer relief: Big announcement expected by Centre this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X