• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാടും ജനങ്ങളും ഒരുങ്ങി രാഷ്ട്രപതിയെ സ്വീകരിക്കാൻ!!!രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരൻ!!!!!

  • By Ankitha

ദില്ലി: രാജ്യത്തെ പ്രഥമ പൗരനായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഉച്ചക്ക് 12.15 നും പാർളിമെന്റ് സെന്റർഹാളിൽ ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹർ സത്യവാചകം ചൊല്ലി കൊടുത്തു. ഇന്ത്യയുടെ 14ാം മത്തെ രാഷ്ട്രപതിയാണ് രാംനാഥ് കേവിന്ദ്.മുൻ രാഷ്ട്രപതിമാരുടെ മാതൃക താൻ പിന്തുടരുമെന്നും സത്യപ്രതിജ്ഞക്കു ശേഷം നടത്തിയ പ്രസംഗത്തിൽ നിയുക്ത പ്രസിഡന്റ് പറഞ്ഞു.വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി.ബുദ്ധന്റെ നാട് സാന്തിയുടെയും സമാധനത്തിന്റെയും മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയും ദീൻ ദയാൽ ഉപാധ്യയും വിഭാവനം ചെയ്ത രാജ്യമാണ് ലക്ഷ്യം. അവസര സമത്വത്തിനുള്ള രാജ്യത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും നിയുക്ത പ്രസിഡന്റ് രാംനാഥ് കോവിന്ദും ഒന്നിച്ചാണ് ചടങ്ങിനെത്തിയത്. ഉപരാഷ്ട്രപതി ഡോ.ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എംപിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിശിഷ്ടവ്യക്തികൾ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധികാരമേൽക്കുന്നതിനും മുൻപ് കോവിന്ദ് രാജ്ഘട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം നിയുക്ത പ്രസിഡന്റ് അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതിഭവനിലെത്തി.

ഒൻപത് മക്കളിൽ ഇളയത്

ഒൻപത് മക്കളിൽ ഇളയത്

1945 ഒക്ടോബര്‍ 1 ന് ഒന്‍പതു മക്കളില്‍ ഇളയവനായി കോവിന്ദ് ജനിച്ചു. നെയ്ത്ത് കുലത്തൊഴിലാക്കിയ ദളിത് വിഭാഗത്തില്‍ പെട്ട കോരി സമുദായത്തിൽ ജനിച്ച കോവിന്ദിന് അഞ്ചാം വയസില്‍ അമ്മയെ നഷ്ടമായി. ചെറിയൊരു കടയും നടത്തി ലഭിച്ച വരുമാനം കൊണ്ടാണ് അച്ഛന്‍ മൈക്കുലാല്‍ ഒന്‍പതു മക്കളെ വളര്‍ത്തിയത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

കോരി വിഭാഗത്തിൽ പെട്ടവർ സ്വന്തം കുലത്തൊഴിലായ നെയ്ത്തുജോലിയാണ് ചെയ്തായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ ഇതിന് വിപരീതമായിരുന്നു കേവിന്ദിന്റെ ജീവിതം.പ്രാഥമിക പഠനത്തിനു ശേഷം കാണ്‍പൂരിലുള്ള സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചാണ് രാംനാഥ് കോവിന്ദ് ഉപരിപഠനം പൂർത്തിയാക്കിയത്. കാണ്‍പുര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി എന്നിവയില്‍ ബിരുദം നേടി. ദില്ലി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തന പരിചയം.

പൊതുരംഗത്ത്

പൊതുരംഗത്ത്

മൊറാര്‍ജി ദേശായിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി പൊതുപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചു.. ശേഷം 1991 ല്‍ ബിജെപിയില്‍ ചേര്‍ന്നു. പിന്നീട് പാര്‍ട്ടിയിലെ ദളിത് മുഖമായി പാര്‍ട്ടിയുടെ വിശ്വസ്തനായി ബിജെപി യിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചു.. ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടു തവണ രാജ്യസഭാ അംഗമായി. ബീഹാര്‍ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

എൻഡിഎയുടെ ആദ്യ ദളിത് രാഷ്ട്രപതി

എൻഡിഎയുടെ ആദ്യ ദളിത് രാഷ്ട്രപതി

വളരെ അപ്രതീക്ഷിതമാണ് രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ബംഗാള്‍ ഗവര്‍ണര്‍ ദ്രൗപതി മര്‍മ്മു, സ്പീക്കര്‍ സുമിത്ര മഹാജന്‍ ,യുപി ഗവര്‍ണര്‍ രാം നായിക് എന്നിവരുടെ പോരുകളാണ് ഉയര്‍ന്നു കേട്ടിരുന്നത്. ചര്‍ച്ചകളില്‍ പോലും അധികം ഉയര്‍ന്നു കേള്‍കാത്ത പേരായിരുന്നു കോവിന്ദിന്റേത്.

ഇന്ത്യയുടെ 14 മത്തെ രാഷ്ട്രപതി

ഇന്ത്യയുടെ 14 മത്തെ രാഷ്ട്രപതി

65 ശതമാനം വോട്ടുകൾ സ്വന്തമാക്കി ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സഥാനാർഥിയായ മീരാ കുമാറിനെയാണ് കോവിന്ദ് പരാജയപ്പെടുത്തി സുവർണ്ണ വിജയം നേടിയെടുത്തത്.

മിരാകുമാറിന് ലഭിച്ചത്

മിരാകുമാറിന് ലഭിച്ചത്

പ്രതിപക്ഷ സ്ഥാനാർഥിയായ മീരാ കുമാറിന് ലഭിച്ചത് മൊത്തം വോട്ടുകളില്‍ 34 ശതമാനം വോട്ടുകൾ മാത്രമാണ് ഇവർക്ക് നേടാൻ കഴിഞ്ഞത്. എന്നാൽ ഏറ്റവും കൂടുതൽ വോട്ട് വാങ്ങി പരാജയപ്പെട്ട വനിത രാഷ്ട്രപതി സ്ഥാനാർഥി എന്ന റെക്കോർഡ് മീരാ സ്വന്തമാക്കിയിട്ടുണ്ട്

English summary
Ram Nath Kovind will take oath as India's 14th President today at a ceremony in the Central Hall of Parliament.Outgoing President Pranab Mukherjee and Mr Kovind will arrive in the Central Hall in a ceremonial procession, where Mr Kovind will be administered oath by Chief Justice of India JS Khehar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X