കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാം നവമിയുമായി ബന്ധപ്പെട്ട് വലിയ ആഘോഷ പരിപാടികള്‍ ഇല്ല: വിഎച്ച് പി

Google Oneindia Malayalam News

ലഖ്‌നൗ: രാജ്യത്ത് കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അയോധ്യയില്‍ നടത്താനിരുന്ന രാം നവമി ആഘോഷം ഒഴിവാക്കി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു മേള നടത്താനിരുന്നത്. വിശ്വ ഹിന്ദു പരിഷത്താണ് മേള മാറ്റിവെച്ചതായി അറിയിച്ചത്. സാധാരണ ഗതിയില്‍ ലക്ഷങ്ങളാണ് രാംനവമിയില്‍ പങ്കെടുക്കാറുള്ളത്. ഇത്തവണയും സുരക്ഷാ സന്നാഹങ്ങളോടെ മേള നടത്താനായിരുന്നു യോഗി ആദ്യത്യ നാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ രാംനവമി നടത്തേണ്ടതില്ലായെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന് ശേഷമുള്ള ആദ്യ രാംനവമിയാണെന്നും കൂടുതല്‍ ആഘോഷങ്ങളോട് കൂടി ഇത്തവണ മേള നടത്തണമെന്നുമായിരുന്നു സര്‍ക്കാരിന്റെയും ഭക്തരുടേയും ആവശ്യം. എന്നാല്‍ ഇത്തവണ അയോധ്യയില്‍ മാത്രമല്ല രാജ്യത്തെവിടേയും വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലയെന്ന് വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു.

വിഎച്ച്പി

വിഎച്ച്പി

അയോധ്യയിലടക്കം ഇന്ത്യയിലെല്ലായിടത്തും വി എച്ച് പി നടത്താനിരുന്ന എല്ലാ വലിയ പരിപാടികളും ഒഴിവാക്കിയതായി സംഘടനാ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ: സുരേന്ദ്ര കുമാര്‍ ജെയിന്‍ പ്രതികരിച്ചു. ചെറിയ ആഘോഷങ്ങള്‍ അതത് പ്രദേശത്തെ അടിയന്തിര സാഹചര്യങ്ങള്‍ പരിഗണിച്ച് മാത്രമേ നടത്തുകയുള്ളൂ. ആഗോളതലത്തില്‍ കൊറോണ വൈറസ് പടരുന്നത് ആരോഗ്യ അടിയന്തിരാവസ്ഥയാണ്. രാജ്യത്തെ ക്രമസമാധാനം പാലിക്കുകയെന്നതാണ് പ്രധാനപ്പെട്ടത്. നമ്മള്‍ അത് ചെയ്യും.' സുരേന്ദ്ര കുമാര്‍ ജെയിന്‍ പറഞ്ഞു.

വലിയ ആഘോഷങ്ങള്‍ ഇല്ല

വലിയ ആഘോഷങ്ങള്‍ ഇല്ല

നിലവിലെ സാഹചര്യത്തില്‍ ഒരു വലിയ ആഘോഷ പരിപാടി നടത്താന്‍ ശ്രമിക്കില്ലെന്ന് രാം മന്ദിറിലെ പുരോഹിതനായ മഹന്ദ് സതേന്ദ്ര ദാസ് പറഞ്ഞു. 'ഞങ്ങള്‍ ചെറിയ രീതിയിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. കഴിയുന്ന വിധത്തില്‍ സര്‍ക്കാരിനെ പിന്തുണക്കാനാണ് ഈ സാഹചര്യത്തില്‍ ശ്രമിക്കുന്നത്.' മഹന്ദ് സതേന്ദ്ര ദാസ് വ്യക്തമാക്കി.

വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക

വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക

ലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഇത്തവണ അയോധ്യയില്‍ മേള നടത്താനിരുന്നത്. എന്നാല്‍ ഇതിനെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനെ മറികടന്നായിരുന്നു മേള നടത്താനിരുന്നത്. അയോധ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമെന്ന് താന്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇന്നലെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എന്താണോ പറഞ്ഞത് അത് തന്നെയാണ് താനും പറഞ്ഞതെന്നും മെഡിക്കല്‍ ചീഫ് വ്യക്തമാക്കി. 'വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തന്നെയാണ് വേണ്ടത്.അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
കേന്ദ്ര ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം | Oneindia Malayalam
സര്‍ക്കാര്‍ വാദം

സര്‍ക്കാര്‍ വാദം

എല്ലാ വര്‍ഷവും മേളക്ക് വലിയ ജനതിരക്ക് ഉണ്ടാവാറുണ്ടെന്നും ഇത്തവണ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മേളക്ക് വലിയ പ്രധാന്യമുണ്ടെന്നാണ് യോഗി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ മേള മാറ്റിവെക്കില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം.

English summary
Ram Navami Mela at Ayodhya To be Called Off due to Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X