Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേരാ സച്ചായിലെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ ഞെട്ടി!! ഈഫല്‍ ഗോപുരവും താജ്മഹലും...

സിര്‍സ: ഇത് ഡിസ്‌നി ലാന്റോ താജ്മഹലോ അതോ ഈഫല്‍ ഗോപുരമോ..? സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തെത്തിയ സീ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ മൂക്കത്തു വിരല്‍ വെച്ചു.

ശരിയാണ്, എല്ലാ രാജകീയ സൗകര്യങ്ങളോടു കൂടിയായിരുന്നു വിവാദ ആള്‍ദൈവം ഗുര്‍മീത് റാം സിങ്ങിന്റെ ജീവിതം. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് എല്ലാം മാറിമറിഞ്ഞത്. ആഢംബരവാഹനങ്ങളില്‍ പരിചാരകരോടൊപ്പം എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചിരുന്ന റാം സിങ്ങ് ഇന്ന് റോഹ്തക് ജയിലിലെ 1997-ാം നമ്പര്‍ തടവുകാരനാണ്. അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ദേരാ സച്ചാ ആസ്ഥാനത്തെത്തിയ തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈഫല്‍ ഗോപുരവും താജ്മഹലും

ഈഫല്‍ ഗോപുരവും താജ്മഹലും

ദേരാ സച്ചാ ആസ്ഥാനത്തെത്തിയ തങ്ങള്‍ ഒരു നിമിഷം ഈഫല്‍ ഗോപുരത്തിനു മുന്നിലോ താജ്മഹലിനു മുന്നിലോ ആണെന്ന് സംശയിച്ചു പോയതായി റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അത്രയും രാജകീയ സൗകര്യങ്ങളാണ് ദേരാ സച്ചാക്കുള്ളില്‍ ഉള്ളത്.

ഡിസ്‌നിലാന്റും

ഡിസ്‌നിലാന്റും

ഈഫല്‍ ഗോപുരത്തിന്റെയും താജ്മഹലിന്റെയും ഡിസ്‌നി ലാന്റിന്റെയും മാതൃകകള്‍ ദേരാ സച്ചാക്കുള്ളില്‍ ഉണ്ടത്രേ. കൊട്ടാര സദൃശ്യമായ ദേരാ സച്ചായുടെ ആസ്ഥാനത്ത് മുഗള്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ള അകത്തളങ്ങളും ഉള്ളതായാണ് ഇവര്‍ പറയുന്നത്. ആസ്ഥാന മന്ദിരത്തിനകത്ത് ഒരു കൂറ്റന്‍ കപ്പലുമുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കവാടം

കവാടം

ദേരാ സച്ചാ ആസ്ഥാനത്തിനു മുന്നിലുള്ള പ്രധാന കവാടത്തിനു പുറത്തുള്ള ബോര്‍ഡില്‍ തങ്ങള്‍ക്കും ഗുര്‍മീതിനും ലഭിച്ച ഗിന്നസ് റെക്കോര്‍ഡുകളെക്കുറിച്ചുള്ള വാഴ്ത്തു പാട്ടുകളും കാണാം. രക്തദാന ക്യാംപെയ്‌നുകള്‍, ശുചിത്വ പരിപാടികള്‍, പ്രകൃതി സംരക്ഷണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച റെക്കോര്‍ഡുകളാണിവ.

ഫിലിം സിറ്റി

ഫിലിം സിറ്റി

ദേരാ സച്ചായുടെ ആസ്ഥാന മന്ദിരത്തിനകത്ത് ഒരു ഫിലിം സിറ്റിയുമുണ്ട്. ഗുര്‍മീത് റാം സിങ്ങിന്റെ സിനിമകളില്‍ പലതും ഇതിനകത്താണ് ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഫിലിം സിറ്റിക്കു മുന്‍പിലുള്ള കവാടത്തില്‍ ഇലക്ട്രോണിക് വയറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അനുവാദമില്ലാതെ അകത്തേക്കു കടക്കുന്നവര്‍ക്ക് ഷോക്കേല്‍ക്കുകയും ചെയ്യും.

വന്‍ സുരക്ഷ

വന്‍ സുരക്ഷ

പഞ്ചാബും ഹരിയാനയും ഉടന്‍ ദേരാ സച്ചായുടെ ആസ്ഥാന മന്ദിരം പരിശോധനക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ദേരാ സച്ചായ്ക്ക് അകത്തും പുറത്തും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ റാം റഹീം സിങ്ങിനെ കുറിച്ചുള്ള അറിയാക്കഥകള്‍ പലതും ഇനിയും പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്.

ജയിലിനുള്ളിലും സുരക്ഷ

ജയിലിനുള്ളിലും സുരക്ഷ

ഗുര്‍മീത് സിങ്ങിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന റോഹ്തക് ജയിലിലും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റോഹ്തക് ജയിലില്‍ പ്രത്യേക വിഐപി പരിഗണനകളൊന്നും തന്നെ ഗുര്‍മീത് സിങ്ങിന് ലഭിക്കില്ല. മറ്റു തടവുപുള്ളികള്‍ക്കു ലഭിക്കുന്ന പരിഗണനകള്‍ മാത്രമേ നല്‍കാവൂ എന്നാണ് കോടതിവിധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+