റാം റഹീമിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം; ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ
റാം റഹീമിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം
സിര്‍സ: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ വിധി വരാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ. കഴിഞ്ഞദിവസമുണ്ടായ കലാപം ആവര്‍ത്തിക്കാതിരിക്കാനാണ് സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും പോലീസും ശ്രമിക്കുന്നത്.
അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞദിവസം കലാപമുണ്ടായിരുന്നു. പതിനഞ്ചുവര്‍ഷം പഴക്കമുള്ള മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ വിമര്‍ശനം വന്നതോടെയാണ് സൈന്യം ഇടപെട്ട് സംഘര്‍ഷത്തിന് അയവുണ്ടായത്.

ചണ്ഡീഗഡില്‍നിന്നും 250 കിലോ മീറ്റര്‍ ദൂരെ സിര്‍സയിലാണ് റാം റഹീമിന്റെ ദേര സച്ച സൗദയുടെ ആസ്ഥാനം. ആയിരം ഏക്കര്‍ വരുന്ന ആശ്രമത്തില്‍ ഏകദേശം 30,000ത്തോളം അനുയായികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിനു പുറമെ, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഒട്ടനവധി അനുയായികള്‍ ഹരിയാണ പഞ്ചാബ് എന്നിവിടങ്ങളിലായി എത്തിയിട്ടുണ്ട്.
റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ പ്രത്യേക കോടതി ചേര്‍ന്നാണ് വിധി പ്രസ്താവിക്കുക. സുരക്ഷാ പ്രശ്‌നങ്ങല്‍ മുന്‍നിര്‍ത്തിയാണ് ജയിലില്‍ താത്കാലിക കോടതി ചേരുന്നത്. വിധിപറയുന്ന ജഡ്ജിക്കും കോടതി ജീവനക്കാര്‍ക്കും കനത്ത സുരക്ഷയൊരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications