കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍മീതിന്റെ ഭീഷണി കയ്യിലിരിക്കട്ടെ; ജഡ്ജിക്കും കുടുംബത്തിനും സുരക്ഷ; വീണ്ടും പണിപാളി

10 ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ അടക്കം 55 സായുധസേനാംഗങ്ങളുടെ സംരക്ഷണമാണ് നല്‍കുക.

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

ചണ്ഡിഗഡ്: പീഡനകേസില്‍ 20 വഷം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആള്‍ദൈവം ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റം റഹീമിന് ശിഷവിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാരുക്കാന്‍ തീരുമാനം.
ജഡ്ജിക്കും കുടുംബത്തിനു നേരെ വന്‍ തോതില്‍ ഭീക്ഷണി ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

gurmeeth

10 ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ അടക്കം 55 സായുധസേനാംഗങ്ങളുടെ സംരക്ഷണമാണ് നല്‍കുക. അതെ സമയം ഗുര്‍മീതിനെ കോടതിയില്‍ നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ജഡ്ജിക്ക് ഭീഷണി

ജഡ്ജിക്ക് ഭീഷണി

ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗദീപ് സിങിനെതിരേയും കുടുംബത്തിനെതിരേയും ഭീഷണി. ഗുര്‍മീതിന്റെ അനുയായികളാണ് ഇതുനു പിന്നില്‍.

ജഡ്ജിക്കും കുടുംബത്തിനു സുരക്ഷ

ജഡ്ജിക്കും കുടുംബത്തിനു സുരക്ഷ

ഗുര്‍മീത് അനുയായികളുടെ ഭീഷണിയെ തുടര്‍ന്ന് ജഡ്ജിക്കു കടുംബത്തിനു സെഡ് പ്ലസ് കാറ്റകറി സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇതിനായി 10 ദേശീയ സുരക്ഷ ഗാര്‍ഡുകളടക്കം 55 സായുധ സേനാങ്ങളെയും നിയമിച്ചിട്ടുണ്ട്.

രക്ഷപ്പെടുത്താന്‍ ശ്രമം

രക്ഷപ്പെടുത്താന്‍ ശ്രമം

വിധി പ്രസ്താപത്തിനു ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്തനായി ശ്രമം നടത്തിയതായി ഐജി കെകെ റാവു പറഞ്ഞു. രക്ഷപ്പെടുത്താനെത്തിയവരുടെ കൂട്ടത്തില്‍ ഹരിയാന പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു .

ഗുര്‍മീതിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍

ഗുര്‍മീതിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 10 വര്‍ഷമായി ഗുര്‍മീതിന്റെ സുരക്ഷ ഉദ്യോഗസ്ഥരായിരുന്നു. ഇവരെ പോലീസ് സേനയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

ഗുര്‍മീത് എത്തിയത് വന്‍സ്റ്റെപ്പില്‍

ഗുര്‍മീത് എത്തിയത് വന്‍സ്റ്റെപ്പില്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുര്‍മീതിനുള്ള ശിക്ഷ പ്രഖ്യാപിച്ചത്. നൂറുകണക്കിനു കാറുകളുടെയും അനുയായികളുടെയും അകമ്പടിയോടെയാണ് ശിക്ഷാവിധി കേള്‍ക്കാന്‍ ഗുര്‍മീത് കോടതിയില്‍ എത്തിയത്. കോടതിയിലെത്തിയ ഗുര്‍മീതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയത്തായിരുന്നു അനുയായികളുടെ മോചിപ്പിക്കല്‍ ശ്രമം.

ചുമന്ന പെട്ടി

ചുമന്ന പെട്ടി

ഗുര്‍മീതിന്റെ കയ്യിലുണ്ടായിരുന്ന ചുവന്ന പെട്ടി ആക്രമം അഴിച്ചുവിടാനുള്ള സിഗിനലായിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടന്‍ തന്നെ തന്റെ ചുവന്ന സ്യൂട്ട്കേസ് കൊണ്ടുവരാന്‍ ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നു. തന്റെ വസ്ത്രങ്ങള്‍ പെട്ടിയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. എന്നാല്‍ ചുവന്ന പെട്ടി തന്റെ അനുയായികള്‍ക്കായി അദ്ദേഹം കരുതിയ സിഗ്നല്‍ ആയിരുന്നു. പെട്ടി കൊണ്ടു വന്നതും അനുയായികള്‍ കോടതിക്ക് പുറത്ത് നിന്ന് പൊടുന്നനെ മുദ്രാവാക്യം വിളി തുടങ്ങി. ചുവന്ന പെട്ടിയിലൂടെ തന്റെ അനുയായികള്‍ക്ക് അക്രമത്തിനുള്ള സന്ദേശം നല്‍കുകയായിരുന്നു .

തന്ത്രം പാളിപ്പോയി

തന്ത്രം പാളിപ്പോയി

ഗുഡാലോചന മനസിലാക്കിയ പോലീസിന്റെ ഇടപെടല്‍ ഗുര്‍മിതിനു അനുയായികള്‍ക്കും തിരിച്ചടിയാവുകയായിരുന്നു. ഗുര്‍മീതിന്റെ കാറില്‍നിന്നു ചുവപ്പുബാഗ് പുറത്തെടുത്തയുടന്‍ ഷെല്ലുകള്‍ പൊട്ടുന്ന ശബ്ദം മുഴങ്ങി. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമമാണെന്നു സംശയമുണര്‍ന്നു. ഉടന്‍ ഗുര്‍മീതിനെ പോലീസ് വാഹനത്തിലേക്കു മാറ്റിയപ്പോള്‍, വാഹനം ഗുര്‍മീതിന്റെ അംഗരക്ഷകര്‍ വളഞ്ഞിരുന്നു. അവരെ ബലം പ്രയോഗിച്ചു നീക്കിയാണു വാഹനം മുന്നോട്ടെടുത്തത്. ഗുര്‍മീതിനൊപ്പം എത്തിയ എഴുപതോളം വാഹനങ്ങള്‍ അടുത്തൊരു തിയറ്റര്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്നു. ഈ വാഹനങ്ങളില്‍ ആയുധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ വഴി ഒഴിവാക്കിയാണു പോലീസ് വാഹനം പോയത്. പിന്നീടു ഹെലികോപ്ടറിലാണു ഗുര്‍മീതിനെ റോത്തക്കിലെ ജയിലിലേക്കു കൊണ്ടുപോയത്'.

English summary
Jagdeep Singh is planning to set up a category plus category
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X