റാം റഹീമിന്റെ അവിഹിത ബന്ധക്കാരിയായ വളര്‍ത്തുമകളെവിടെ?; ഇരുട്ടില്‍ത്തപ്പി പോലീസ്
സിര്‍സ: കൈയ്യില്‍ കിട്ടിയിട്ടും വിട്ടുകളഞ്ഞശേഷം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകളെന്ന് അറിയപ്പെടുന്ന ഹണിപ്രീതിനുവേണ്ടി പരക്കം പാച്ചിലിലാണ് ഹരിയാണ പോലീസ്. മുംബൈയിലും നേപ്പാളിലുമെല്ലാം വിവിധ സംഘങ്ങളായി ഹണിപ്രീതിനുവേണ്ടി തിരച്ചില്‍ നടത്തുകയാണ്. റാം റഹീമിനെ ജയില്‍ വരെ അനുഗമിച്ചശേഷമാണ് ഹണിപ്രീത് കടന്നുകളഞ്ഞത്.
സപ്തംബര്‍ ഒന്നിന് ഹണിപ്രീതിനുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യം വിടുമെന്ന സൂചനയെത്തുടര്‍ന്നായിരുന്നു ഇത്. ഹണിപ്രീതിനുവേണ്ടി മുംബൈയിലും നേപ്പാളിലും തിരച്ചില്‍ നടത്തിയെന്ന് ഹരിയാണ് ഡിജിപി ബിഎസ് സന്ധു പറഞ്ഞു. രാജ്യത്തെ മറ്റിടങ്ങളിലും ഹണിപ്രീതിനായി തിരച്ചില്‍ നടത്തുകയാണ്. ഇവരെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

റാം റഹീം അറസ്റ്റിലായതിനുശേഷം ഹണിപ്രീത് കലാപത്തിന് ആഹ്വാനം ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. എന്നാല്‍, ഇതിന് പിന്നാലെ ഹണിപ്രീത് രക്ഷപ്പെടുകയും ചെയ്തു. റാം റഹീമിന്റെ അറസ്റ്റിനുശേഷമുണ്ടായ കലാപത്തില്‍ 35 പേരാണ് മരിച്ചത്. കലാപത്തിന് പിന്നിലെ മുഖ്യ സൂത്രധാരയാണ് ഹണിപ്രീത് എന്നാണ് കരുതുന്നത്.
അമ്പതുകാരനായ ദേര തലവന്‍ ഗുര്‍മീത് റാം റഹീമിനെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഹണിപ്രീതിനെ തന്റെ സഹായിയാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഹണിപ്രീത് റാം റഹീമിന് മകളല്ലെന്നും അവിഹിത ബന്ധമാണ് ഇവര്‍ തമ്മിലെന്നുമാണ് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവിന്റെ ആരോപണം.












Click it and Unblock the Notifications