Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരി ലങ്കേഷിനെ നായയാക്കി ശ്രീരാമസേന നേതാവ്! ചില നായ്ക്കള്‍ ചാകുമ്പോള്‍ മോദി എന്തിന് പ്രതികരിക്കണം

ദില്ലി: തീവ്ര ഹിന്ദുത്വവാദികളാല്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ്.ഗൗരീ ലങ്കേഷ് വധത്തില്‍ മോദി എന്തുകൊണ്ടാണ് മൗനം സ്വീകരിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു പൊതുചടങ്ങിനിടെയായിരുന്നു പ്രമോദ് മുത്തലിഖ് പരസ്യമായി പ്രതികരിച്ചത്. കര്‍ണാടകത്തില്‍ ഒരു നായ ചത്തതിന് എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുന്നതെന്നായിരുന്നു മുത്തലിഖ് ചോദിച്ചത്.

muthalik
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കര്‍ണാകത്തിലും മഹാരാഷ്ട്രയിലും രണ്ട് വീതം കൊലപാതകങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അതിന് ഉത്തരം പറയേണ്ടി വന്നിട്ടില്ല. ആരും സര്‍ക്കാരിന്‍റെ മറുപടിയ്ക്കോ വിശദീകരണത്തിനോ വേണ്ടി മുറവിളി കൂട്ടിയിട്ടില്ല. പിന്നെ എന്തിനാണ് ഗൗരി ലങ്കേഷിന്‍റെ വധത്തിന് പ്രധാനമന്ത്രി പ്രതികരിക്കേണ്ടത്. കര്‍ണാടകത്തില്‍ ഏതെങ്കിലും നായ ചത്തതിന് പ്രധാനമന്ത്രി പ്രതികരിക്കേണ്ടതില്ല. മുത്തലിഖ് പറഞ്ഞു. ജയ് ശ്രീരാം വിളികളോടെയാണ് മുത്തലിഖിന്‍റെ പ്രസ്താവനയെ സദസ്സ് സ്വീകരിച്ചത്.

ഗൗരി ലങ്കേഷ് വധത്തില്‍ കഴിഞ്ഞ ദിവസമാണ് ശ്രീരാമ സേനയുടെ വിജയപുര ജില്ലാ പ്രസിഡന്‍റ് കൂടിയായ രാകേഷ് മേത്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ശ്രീരാമസേനയുടെ പങ്കിനെ കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതിനിടയിലാണ് മുത്തലിഖിന്‍റെ അവഹേളനപരമായ പ്രസ്താവന.അതേസമയം തന്‍റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നെന്ന് മുത്തലിഖ് പറഞ്ഞു. കര്‍ണാടകത്തില്‍ നടക്കുന്ന എല്ലാ മരണങ്ങളിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ടതുണ്ടോയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മുത്തലിഖ് വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+