അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും: സുബ്രഹ്മണ്യം സ്വാമി
ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതിന് മുന്നോടിയായുള്ള ആക്ഷന്‍ പ്ലാന്‍ ജനുവരി ഒമ്പതിന് നടക്കുന്ന കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു.
ഏതെങ്കിലും സംഘടനയുടെ പേരിലാവില്ല കോടതി വിധിയുടെ അടിസ്ഥാനത്തിലാവും ക്ഷേത്രനിര്‍മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി വിധി ആഗസ്റ്റിലോ സെപ്തംബറിലോ വരുമെന്നും ക്ഷേത്രനിര്‍മാണം മുസ്ലീം-ഹിന്ദു സമുദായങ്ങളുടെ സഹകരണത്തോടെ നടക്കുമെന്നും സ്വാമി അവകാശപ്പെട്ടു.

2017ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ അതിന് ഈ തീരുമാനവുമായി ബന്ധമൊന്നും ഇല്ലെന്ന് സ്വാമി പറഞ്ഞു. സരയൂ നദിയുടെ ഇരുകരകളിലുമായി ക്ഷേത്രവും മസ്ജിദും വരുന്നത് ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുമെന്നും സ്വാമി പറഞ്ഞു.












Click it and Unblock the Notifications