കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണത്തിന് 19 കോടി സമാഹരിച്ച് മൊറാരി ബാപ്പു; 7 കോടി വിദേശത്ത് നിന്ന്

Google Oneindia Malayalam News

അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 19 കോടിയോളം രൂപ സമാഹരിച്ച് ആത്മീയ നേതാവ് മൊറാരി ബാപ്പു. 18.61 കോടി രൂപയാണ് അദ്ദേഹം ഇന്ത്യയിലും വിദേശത്തും നിന്നുമായി ശേഖരിച്ചത്. ക്ഷേത്ര നിര്‍മാണത്തിന് അഞ്ച് കോടി രൂപ സമാഹരിക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അനുയായികളോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ ലഭിച്ചത് അതിനേക്കാള്‍ മൂന്നിരട്ടിയോളമാണ്.

X

ഇന്ത്യയില്‍ നിന്ന് മാത്രമായി 11.30 കോടി രൂപ ലഭിച്ചു. പണം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് കൈമാറി. മൂന്ന് നിലയുള്ള ക്ഷേത്രമാണ് അയോധ്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. അഞ്ച് സ്തൂഭങ്ങളുമുണ്ടാകും. 1980 കളില്‍ തയ്യാറാക്കിയ പ്ലാനില്‍ നിന്ന് അല്‍പ്പം മാറ്റം വരുത്തിയാണ് പുതിയ പ്ലാന്‍. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് കൈമാറിയതിന് പുറമെ, ബ്രിട്ടന്‍-യൂറോപ്പ് മേഖലയില്‍ നിന്ന് 3.21 കോടിയും അമേരിക്ക-കാനഡ മേഖലയില്‍ നിന്ന് 4.10 കോടിയും ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് പണം സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ ഈ പണവും ക്ഷേത്ര ട്രസ്റ്റിന് കൈമാറാനാണ് ബാപ്പുവിന്റെ തീരുമാനം.

നേരത്തെ രാമക്ഷേത്ര നിര്‍മാണത്തിന് പണം കണ്ടെത്താന്‍ രാജ്യത്തെ എല്ലാ വിശ്വാസികളില്‍ നിന്നും പിരിവെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിരുന്നു. ശിവസേന ഒരു കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ 21000 രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി.

മുസ്ലിം രാജ്യങ്ങളില്‍ രാമന്‍ വാഴ്ത്തപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദിമുസ്ലിം രാജ്യങ്ങളില്‍ രാമന്‍ വാഴ്ത്തപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദി

English summary
Ram Temple in Ayodhya: Morari Bapu collects Rs 18.61 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X