കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രത്തില്‍ മൗനം വെടിഞ്ഞ് അഖിലേഷ് യാദവും; പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിയും സംഘപരിവാര്‍ സംഘടനകളും മാത്രമാണ് ഇതുവരെ രാമക്ഷേത്ര വിഷയത്തില്‍ നിറഞ്ഞുനിന്നിരുന്നത്. ശിലാസ്ഥാപനത്തോട് അടുക്കവെ കോണ്‍ഗ്രസും രാമക്ഷേത്ര അനുകൂല പ്രസ്താവനയുമായി രംഗത്തെത്തി. കമല്‍നാഥ്, ദിഗ്‌വിജയ് സിങ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് ആദ്യം രംഗത്തെത്തിയത്. വൈകാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ക്ഷേത്രത്തിന് ആശംസയുമായി വന്നു. ഇതോടെ കോണ്‍ഗ്രസ് ഹിന്ദുത്വ പക്ഷം ചേരുന്നുവെന്ന ആരോപണം ഉയര്‍ന്നു.

A

എന്നാല്‍ മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന 27 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കമല്‍നാഥിന്റെ ക്ഷേത്ര അനുകൂല പ്രസ്താവനക്ക് പിന്നിലെന്നാണ് പറയപ്പെടുന്നത്. ഉത്തര്‍ പ്രദേശില്‍ വേരോട്ടം ശക്തമാക്കുകയാണ് പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യമെന്നും വാദമുയര്‍ന്നു. ഉത്തര്‍ പ്രദേശിലെ പ്രമുഖ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്.

മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത്; മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന്... ഈ ചിത്രം പറയും ബാക്കിമൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത്; മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന്... ഈ ചിത്രം പറയും ബാക്കി

Recommended Video

cmsvideo
ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി

വര്‍ത്തമാനത്തിലും ഭാവികാലത്തിലുമുള്ള തലമുറകള്‍ രാമന്റെ പാത പിന്തുടരണം എന്നാണ് അഖിലേഷ് പറഞ്ഞത്. ജയ് മഹാദേവ ജയ്, ജയ് ശ്രീറാം, ജയ് രാധേ കൃഷ്ണ, ജയ് ഹനുമാന്‍... എന്നിങ്ങനെയാണ് അഖിലേഷിന്റെ പ്രസ്താവന തുടങ്ങുന്നത്. എല്ലാവരുടെയും സമാധാനത്തിനും നന്മക്കും വേണ്ടി വര്‍ത്തമാനത്തിലും ഭാവിയിലുമുള്ള തലമുറകള്‍ അന്തസ്സോടെ രാമന്റെ പാത പിന്തുടരണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം, ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ രാമക്ഷേത്രത്തിന് 21000 രൂപ സംഭാവന പ്രഖ്യാപിച്ചു. താനും കുടുംബവും ചേര്‍ന്ന് 21000 രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ മതവിശ്വാസിയാണ് ഞാന്‍. എന്നാല്‍ തീവ്രവാദിയല്ല. രാമരാജ്യ സംസ്ഥാപനത്തിന് മുന്നോടിയായിട്ടാണ് രാമക്ഷേത്ര നിര്‍മാണം നടക്കുന്നതെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹാര്‍ദിക് പട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

English summary
Ram Temple in Ayodhya: SP Leader Akhilesh Yadav Asks People to Follow God’s Path
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X