കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിയുള്ള ഫണ്ട് വരവ് അതിവേഗം. ഇതുവരെ 60 കോടി രൂപ സംഭാവനയായി ലഭിച്ചു കഴിഞ്ഞു. കൂടുതല്‍ തന്നവരില്‍ ഒരാള്‍ മൊറാരി ബാപ്പുവാണ്. സ്വര്‍ണം, വെള്ളി ഇനത്തിലും സംഭാവന എത്തുന്നുണ്ട്. അതേസമയം, വിദേശത്ത് നിന്ന് സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവര്‍ വിളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്.

ഈ മാസം അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. തുടര്‍ന്ന് ഫണ്ട് ശേഖരണം നടക്കുകയാണ്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ട്രസ്റ്റ് അംഗം വിശദീകരിക്കുന്നു....

പ്ലാന്‍ തയ്യാര്‍... പണം ശേഖരിക്കുന്നു

പ്ലാന്‍ തയ്യാര്‍... പണം ശേഖരിക്കുന്നു

രാമക്ഷേത്ര നിര്‍മാണത്തിന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ ട്രസ്റ്റാണ് ക്ഷേത്ര നിര്‍മാണത്തിന് മേല്‍ന്നോട്ടം വഹിക്കുന്നത്. ക്ഷേത്രത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഒരു ഭാഗത്ത് സംഭാവനകള്‍ സ്വീകരിക്കുന്നത്.

ഇതുവരെ 60 കോടി രൂപ

ഇതുവരെ 60 കോടി രൂപ

ഇതുവരെ 60 കോടി രൂപ ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയെന്ന് ട്രസ്റ്റ് ഓഫീസ് ചുമതലയുള്ള പ്രകാശ് ഗുപ്ത പറഞ്ഞു. ചെക്ക് വഴിയും ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും പണം വരുന്നുണ്ട്. കൂടാതെ പേടിഎം, ഭീം ആപ്പിലൂടെ ഓണ്‍ലൈന്‍ വഴിയും പണമെത്തുകയാണ്. ഇന്ത്യയില്‍ നിന്ന് ലഭിച്ച ഫണ്ടിന്റെ കണക്കാണിത്.

 വിദേശത്ത് നിന്ന് ഒട്ടേറെ പേര്‍

വിദേശത്ത് നിന്ന് ഒട്ടേറെ പേര്‍

അതേസമയം, വിദേശത്ത് നിന്ന് ഒട്ടേറെ പേര്‍ ക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ട്. നിരവധി പേരാണ് ഫോണില്‍ ബന്ധപ്പെടുന്നത്. എന്നാല്‍ വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് നിയമപരമായ തടസമുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കേന്ദ്രം അനുമതി നല്‍കിയാല്‍ വിദേശത്തുള്ളവര്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എന്‍ആര്‍ഐ അക്കൗണ്ട് നല്‍കുമെന്നും പ്രകാശ് ഗുപ്ത പറഞ്ഞു.

20 രൂപ മുതല്‍ 11 ലക്ഷം വരെ

20 രൂപ മുതല്‍ 11 ലക്ഷം വരെ

ട്രസ്റ്റിന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ട് വഴിയാണ് ഇതുവരെ കൂടുതല്‍ പണം എത്തിയത്. ചിലര്‍ അയോധ്യയിലെത്തി പണം നേരിട്ട് കൈമാറുന്നുമുണ്ട്. ആഗസ്റ്റ് 5, 6 തിയ്യതികളില്‍ അയോധ്യയിലെത്തിയ മിക്കയാളുകളും പണം നേരിട്ട് തന്നു. 20 രൂപ മുതല്‍ 11 ലക്ഷം വരെ ഇത്തരത്തില്‍ തന്നിട്ടുണ്ട്. 51000, ഒരു ലക്ഷം, രണ്ടു ലക്ഷം എന്നിങ്ങനെയുള്ള കണക്കിലാണ് കൂടുതല്‍ പണം സംഭാവനയായി ലഭിക്കുന്നത്.

ഇനി വെള്ളി സ്വീകരിക്കില്ല

ഇനി വെള്ളി സ്വീകരിക്കില്ല

വെള്ളി സംഭാവന നല്‍കിയവര്‍ ഏറെയാണ്. ഇനി വെള്ളി സ്വീകരിക്കേണ്ട എന്നാണ് ട്രസ്റ്റിന്റെ തീരുമാനം. അവരോട് പണമായി നല്‍കാന്‍ ആവശ്യപ്പെടും. സ്വര്‍ണവും വെള്ളിയും 100 കിലോ ലഭിച്ചുകഴിഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ വ്യക്തിയും ബിജെപി എംഎല്‍എ ആര്‍എന്‍ സിങും ഒരു കോടി വീതം തന്നു. ദിവസം ശരാശരി 50 ലക്ഷമാണ് ലഭിക്കുന്ന സംഭാവന എന്നും ഗുപ്ത പറഞ്ഞു.

മണിപ്പാല്‍ വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റി

മണിപ്പാല്‍ വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റി

രാമക്ഷേത്ര നിര്‍മാണത്തിന് പണം ആവശ്യപ്പെട്ട് ട്രസ്റ്റ് ലഘുലേഖ ഇറക്കിയിരുന്നു. നമ്മുടെ പോരാട്ടം ഫലം കണ്ടുവെന്നും രാമക്ഷേത്രം നിര്‍മിക്കാന്‍ എല്ലാവരും സഹായിക്കണമെന്നും ആവശ്യപ്പെടുന്നതാണ് ലഘുലേഖ. ഏറ്റവും കൂടുതല്‍ സംഭാവന വാഗ്ദാനം ചെയ്തത് മണിപ്പാല്‍ വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റിയാണ്. 21 കോടിയാണ് ഇവരുടെ വാഗ്ദാനം.

500 കോടി രൂപ ഏകദേശ ചെലവ്

500 കോടി രൂപ ഏകദേശ ചെലവ്

70 ഏക്കര്‍ വരുന്ന സ്ഥലത്ത് 500 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിര്‍മിക്കുക എന്നാണ് കണക്ക്. ഇത് ഔദ്യോഗിക കണക്കല്ല. നിലവിലെ പ്ലാന്‍ പരിശോധിച്ചുള്ള ഏകദേശ കണക്കാണ്. മൂന്ന് വര്‍ഷമാണ് ക്ഷേത്രം നിര്‍മിക്കാന്‍ എടുക്കുന്ന സമയം. അപ്പോള്‍ മാത്രമേ ചെലവ് കൃത്യമായി പറയാന്‍ സാധിക്കൂ.

മൊറാരി ബാപ്പു സമാഹരിച്ചത്

മൊറാരി ബാപ്പു സമാഹരിച്ചത്

രാമക്ഷേത്ര നിര്‍മാണത്തിന് 18.61 കോടി രൂപ ആത്മീയ നേതാവ് മൊറാരി ബാപ്പു സമാഹരിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിന്നുമായിട്ടാണ് പണം ശേഖരിച്ചത്. ക്ഷേത്ര നിര്‍മാണത്തിന് അഞ്ച് കോടി രൂപ സമാഹരിക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അനുയായികളോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ ലഭിച്ചത് അതിനേക്കാള്‍ മൂന്നിരട്ടിയോളമാണ്.

ഇന്ത്യയില്‍ നിന്ന് 11.30 കോടി

ഇന്ത്യയില്‍ നിന്ന് 11.30 കോടി

ഇന്ത്യയില്‍ നിന്ന് മാത്രമായി 11.30 കോടി രൂപ ലഭിച്ചു. പണം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് കൈമാറി. മൂന്ന് നിലയുള്ള ക്ഷേത്രമാണ് അയോധ്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. അഞ്ച് സ്തൂഭങ്ങളുമുണ്ടാകും. 1980 കളില്‍ തയ്യാറാക്കിയ പ്ലാനില്‍ നിന്ന് അല്‍പ്പം മാറ്റം വരുത്തിയാണ് പുതിയ പ്ലാന്‍.

 സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം

സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് കൈമാറിയതിന് പുറമെ, ബ്രിട്ടന്‍-യൂറോപ്പ് മേഖലയില്‍ നിന്ന് 3.21 കോടിയും അമേരിക്ക-കാനഡ മേഖലയില്‍ നിന്ന് 4.10 കോടിയും മൊറാരി ബാപ്പുവിന് അനുയായികളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് പണം സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ ഈ പണവും ക്ഷേത്ര ട്രസ്റ്റിന് കൈമാറാനാണ് ബാപ്പുവിന്റെ തീരുമാനം.

 കോടികള്‍ വേറെയും

കോടികള്‍ വേറെയും

ശിവസേന ഒരു കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ 21000 രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി ഒരു കോടി വാഗ്ദാനം ചെയ്തിരുന്നു. മറ്റു ചില ജനപ്രതിനിധികളും പണം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

അണ്ണാഡിഎംകെയെ 'മുക്കി' ബിജെപി; പ്രമുഖര്‍ ചാടുന്നു, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം?അണ്ണാഡിഎംകെയെ 'മുക്കി' ബിജെപി; പ്രമുഖര്‍ ചാടുന്നു, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം?

English summary
Ram Temple in Ayodhya: Trust gets nearly Rs 60 crore and Gold, Silver now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X