Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ രാമക്ഷേത്രം: 'രാജാവ് സിംഹാസനമേറ്റെടുക്കാനുള്ള യാത്രയില്‍'; ദീപം തെളിയിക്കണമെന്ന് ഉണ്ണിമുകുന്ദന്‍

കൊച്ചി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയം എല്ലാവരും രാമജ്യോതി തെളിയിക്കണം എന്ന് ആഹ്വാനം ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും ശ്രീരാമജ്യോതി തെളിയിക്കണം എന്നുമാണ് ഉണ്ണി മുകുന്ദന്റെ ആഹ്വാനം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം-,' എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തേയും സംഘപരിവാര്‍ അനുകൂല ഹിന്ദുത്വ രാഷ്ട്രീയം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ള ആളാണ് ഉണ്ണി മുകുന്ദന്‍.

unni mukundan

അതേസമയം ഉണ്ണി മുകുന്ദന്റെ കമന്റിന് താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ അനുകൂലമായി പ്രതികരിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ച് കൊണ്ടാണ് കമന്റിടുന്നത്. ഈ വര്‍ഷം രണ്ട് ദീപാവലിയുണ്ട് എന്നാണല്ലോ ഉണ്ണിയേട്ടന്‍ പറയുന്നത് എന്നാണ് ഒരാള്‍ ഇതിന് താഴെ പരിഹാസ രൂപേണ കമന്റിട്ടിരിക്കുന്നത്. നേരത്തെ ഗായിക ചിത്രയും പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും ദീപം തെളിയിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു.

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ദീപം തെളിയിക്കണമെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളില്‍ വിളക്ക് തെളിക്കണമെന്നുമായിരുന്നു ചിത്ര വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. ചിത്രയെ പോലെ ലോകം ആരാധിക്കുന്ന ഗായിക സംഘപരിവാര്‍ കെണിയില്‍ വീഴരുത് എന്നും ചരിത്രം മനസിലാക്കാതെയാണ് ചിത്ര സംസാരിക്കുന്നതെന്നും ആയിരുന്നു ഉയര്‍ന്ന വിമര്‍ശനം.

ചിത്രയെ വിമര്‍ശിച്ച ഗായകന്‍ സൂരജ് സന്തോഷിന് നേരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങളിലാണ് അയോധ്യ. വ്യാഴാഴ്ച ക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ചിരുന്നു. നാല് മണിക്കൂര്‍ നീണ്ട ആചാരാനുഷ്ഠാനത്തിന് ശേഷമാണ് വിഗ്രഹം സ്ഥാപിച്ചത്. 51 ഇഞ്ച് ഉയരമുള്ള ശ്രീരാമന്റെ വിഗ്രഹമാണ് ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്.

രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്രയുടെ മേല്‍നോട്ടത്തിലായിരുന്നു വിഗ്രഹം തിരഞ്ഞെടുത്തത്. ജനുവരി 22 ന് ഉച്ചയ്ക്ക് 12.20 നാണ് വിഗ്രഹ പ്രതിഷ്ഠ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രീയ-സാംസ്‌കാരിക-കായിക-വിനോദ മണ്ഡലത്തില്‍ നിന്നുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+