രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് എത്തുന്നത് ചില്ലറക്കാരല്ല; അത്യാഡംബര സ്വകാര്യ വിമാനങ്ങൾ അനുമതിക്കായി ക്യൂ..
അയോധ്യ: 40 ൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ആണ് ഇറങ്ങുന്നതിന് അനുമതി തേടി അയോധ്യയിലെ ടുത്തിടെ ഉദ്ഘാടനം ചെയ്ത മഹർഷി വാൽമീകി അന്താരാഷ്ട്ര എയർപോർട്ട് ( എ വി ഐ എ എ) അധികൃതരെ സമീപിച്ചിരിക്കുന്നത്. ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാനായി എത്തുന്ന വി ഐ പികൾക്ക് വേണ്ടിയാണ് ചാർട്ടേഡ് വിമാനങ്ങൾ അപേക്ഷ നൽകിയത്.
ഇതുവരെ 40 അപേക്ഷകളാണ് ചാർഡേർഡ് വിമാനക്കമ്പനികളിൽ നിന്ന് തങ്ങൾക്ക് ലഭിച്ചത് എന്നാണ് അധികൃതർ പറയുന്നത്. ഇത് നൂറിലേക്ക് കടക്കുമെന്നും പറയുന്നു. ഇവരെയെല്ലാം എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്ന കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. പക്ഷേ കൂടുതൽ ജീവനക്കാരെ വിന്യസിച്ച് അതെല്ലാം കൃത്യമായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്, എം വി ഐ എ എ ഡയറക്ടർ വിനോദ് കുമാർ ഗാർഗ് പറഞ്ഞു.
രാജ്യത്തും വിദേശത്തുമുള്ള സ്വാധീനശക്തികളായ വ്യക്തികൾ, കോർപ്പറേറ്റ് മേധാവിമാർ, സെലിബ്രിറ്റിുകൾ എന്നിവരെ എത്തിക്കുന്നതിനായാണ് ചാർട്ടേർഡ് വിമാനങ്ങൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വൻ ആഡംബര പ്രൈവറ്റ് ജെറ്റുകളായ ദസോൾട്ട് ഫാൽക 2000, എംബ്രയർ 135 എൽ ആർ ആന്റ് ലെഗസി 650, സെസ്ന, ബിച്ച് ക്രഫ്റ്റ സൂപ്പർ കിംഗ് എയർ 2000. ബോംബാർഡിയർ എന്നീ ശ്രേണകളിൽ ഉള്ളവയും ഇറങ്ങാൻ അനുമതി ചോദിച്ച് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരു വിമനാം ഒന്നാകെ വാടകയ്ക്കായി എടുക്കുന്നതിനെയാണ് ചാരട്ടേർഡ് ഫ്ലൈറ്റ് എന്ന് പറയുന്നത്.

എന്നാൽ ഈ വിമാനങ്ങൾക്ക് അതിഥികളെ വിമാനത്താവളത്തിൽ ഇറക്കാൻ മാത്രമാണ് അനുമതി ഉള്ളത്. പാർക്ക് ചെയ്യാൻ അനുവദിക്കില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എയർ ക്രാഫ്റ്റുകൾക്ക് ഉള്ളതിനാൽ ആണ് ഇങ്ങനെ. നാല് പാർക്കിംഗ് സ്ലോട്ടുകളാണ് പ്രധാനമന്ത്രിയുടെ എയർക്രഫ്റ്റുകൾക്കായി മാറ്റിവെച്ചത്.
എം വി ഐ എ എയ്ക്ക് ആകെയുള്ളത്. എട്ട് ബേകളാണ്. അതിഥികളെ നിർദ്ദിഷ് സമംയത്തിനുള്ളിൽ ഇറക്കിയതിന് ശേഷം താെട്ടടുത്തുള്ള വിമാനത്താവളത്തിലേക്ക് ഫ്ലൈറ്റുകൾ മാറ്റണം. ഉദ്ഘാടനത്തിനും മറ്റ് ചടങ്ങുകൾക്കും ശേഷം പ്രധാനമന്ത്രി പോയതിന് ശേഷം മാത്രമേ ഇവയ്ക്ക് തിരികെ വരാൻ അനുമതിയുള്ളൂ. ജനുവരി 22ന് ആണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്.












Click it and Unblock the Notifications