Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രം കൊറോണ ഭേദമാക്കുമെന്ന് ചിലര്‍ കരുതുന്നു... നരേന്ദ്ര മോദിയെ ട്രോളി ശരദ് പവാര്‍

മുംബൈ: അയോധ്യയിലെ വിവാദ ഭൂമി ക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി കൈമാറിയത് മാസങ്ങള്‍ക്ക് മുമ്പാണ്. തൊട്ടുപിന്നാലെ നിര്‍മാണത്തിന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. അടുത്തമാസം ക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടാന്‍ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഴിവ് നോക്കിയാണ് തിയ്യതി ആലോചിക്കുന്നത്.

ആഗസ്റ്റ് മൂന്നിനോ അഞ്ചിനോ ആകാനാണ് സാധ്യത. മോദി അയോധ്യയിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജ്യം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോകുന്ന ബിജെപിയെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

രാമക്ഷേത്ര നിര്‍മാണവും കൊറോണയും

രാമക്ഷേത്ര നിര്‍മാണവും കൊറോണയും

രാമക്ഷേത്ര നിര്‍മാണവും കൊറോണ രോഗവുമാണ് ശരദ് പവാറിന്റെ പ്രതികരണത്തിലെ വിഷയം. ചിലര്‍ കരുതുന്നത് രാമക്ഷേത്ര നിര്‍മാണം കൊറോണയെ അവസാനിപ്പിക്കുമെന്നാണ് എന്ന് പവാര്‍ പറഞ്ഞു. ഈ ഒരു ചിന്തയിലാണ് ഇവര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍ ആലോചിക്കുന്നത് എന്നാണ് തോന്നുന്നത്- പവാര്‍ പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ

ജനങ്ങളുടെ സുരക്ഷ

രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. കൊറോണ വ്യാപനം അതിവേഗം നടക്കുന്നു. ജനങ്ങളുടെ സുരക്ഷ സുപ്രധാനമായ വിഷയമാണ്. എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് രാമക്ഷേത്ര നിര്‍മാണം പ്രധാന അജണ്ടയായി ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും കൊണ്ടുവരുന്നതെന്നും പവാര്‍ സൂചിപ്പിച്ചു.

എന്റെ അഭിപ്രായത്തില്‍

എന്റെ അഭിപ്രായത്തില്‍

എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി കൊറോണ വൈറസാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മറ്റു കാര്യങ്ങളിലേക്കാളേറെ പ്രാധാന്യം നല്‍കേണ്ട വിഷയമാണ് കൊറോണ വൈറസ് പ്രതിരോധമെന്നും പവാര്‍ പറഞ്ഞു.

നിര്‍മാണം അടുത്ത മാസം

നിര്‍മാണം അടുത്ത മാസം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അടുത്ത മാസം തുടങ്ങും. ആഗസ്റ്റ് അഞ്ചിന് തറക്കല്ലിടല്‍ നടക്കുമെന്നാണ് സൂചന. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്. മോദി പങ്കെടുക്കുമെന്നാണ് രാമജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതീക്ഷയെന്ന് ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.

ആഗസ്റ്റ് മൂന്ന്, അഞ്ച്

ആഗസ്റ്റ് മൂന്ന്, അഞ്ച്

ആഗസ്റ്റ് മൂന്ന്, അഞ്ച് എന്നീ തിയ്യതികളാണ് ക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ അനിയോജ്യമായതത്രെ. അതുകൊണ്ട് ഈ രണ്ടിലേതെങ്കിലും തിയ്യതി തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയോട് ട്രസ്റ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിര്‍മാണം വേഗത്തില്‍ ആരംഭിക്കുമെന്നും മറ്റൊരു ട്രസ്റ്റ് ഉദ്യോഗസ്ഥന്‍ കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു.

രാജ്യവ്യാപകമായ പിരിവ്

രാജ്യവ്യാപകമായ പിരിവ്

തറക്കല്ലിടല്‍ കര്‍മത്തിന് മുമ്പ് മണ്ണ് പരിശോധന നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സോംപുര മാര്‍ബിള്‍സ് ആണ് നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ എത്തിക്കുക. രാജ്യവ്യാപകമായ പിരിവ് നടത്തി പണം കണ്ടെത്താനാണ് തീരുമാനം. മോദി എത്തുന്ന ദിവസമായിരിക്കും ഭൂമി പൂജ നടക്കുക എന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+