കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം എത്രയും വേഗം കെട്ടണം: വിഎച്ച്പി

Google Oneindia Malayalam News

ഗോരഖ്പൂര്‍: അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത് നേതാവ് അശോക് സിംഗാള്‍. ബി ജെ പി നേതാവും മുന്‍ എം പിമായ മഹന്ത് അവൈദ്യനാഥ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കവേയാണ് വി എച്ച് പി നേതാവ് അയോധ്യയിലെ രാമക്ഷേത്രം വീണ്ടും ചര്‍ച്ചാവിഷയമാക്കിയത്. രാമക്ഷേത്ര പ്രചാരണങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു മഹന്ത് അവൈദ്യനാഥ്.

ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷാ കൂടി പങ്കെടുത്ത ചടങ്ങിലാണ് അശോക് സിംഗാള്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ അമിത് ഷാ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഗോരഖ് പൂര്‍ ക്ഷേത്രത്തിലെ പൂജാരി കൂടിയായിരുന്നു നാല് തവണ പാര്‍ലമെന്റ് അംഗമായിരുന്ന മഹന്ത് അവൈദ്യനാഥ്. ഇദ്ദേഹത്തിന്റെ സ്മരാര്‍ഥമാണ് ശ്രദ്ധാഞ്ജലി സഭ എന്ന പരിപാടി സംഘടിപ്പിച്ചത്.

ashok-singhal

ഉത്തര്‍ പ്രദേശിലെ ബി ജെ പിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥിന്റെ ഗുരു കൂടിയായിരുന്നു മഹന്ത് അവൈദ്യനാഥ്. മഹന്ത് ജിയുടെ ആഗ്രഹം എത്രയും വേഗം സാക്ഷാത്കരിക്കണം. അയോധ്യയില്‍ എത്രയും വേഗം ക്ഷേത്രം പണി തീര്‍ക്കണം - അശോക് സിംഗാള്‍ പറഞ്ഞു. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച അമിത് ഷാ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും പരിപാടിയില്‍ സംബന്ധിച്ചു. ചൗഹാനും അയോധ്യയെക്കുറിച്ചോ രാമക്ഷേത്രത്തെ കുറിച്ചോ അഭിപ്രായം പറഞ്ഞില്ല. തൊണ്ണൂറുകളില്‍ ബി ജെ പിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. 1992 ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ അദ്വാനിയും ഉമാഭാരതിയും ഉള്‍പ്പെട്ട ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് ഇടപെട്ടിരുന്നു.

English summary
Ram temple should be constructed at earliest, says VHP chief Ashok Singhal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X