Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്ര തട്ടിപ്പിന് പിന്നില്‍ വന്‍സംഘം? മോഷ്ടിച്ച സ്വര്‍ണവും വെള്ളിയും ഉരുക്കി ബിസ്‌കറ്റുകളാക്കി?

രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ അന്വേഷണം വിപുലീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. രാമക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി സ്വര്‍ണ്ണ ബിസ്‌കറ്റുകളാക്കി മാറ്റി ഐഡന്റിറ്റി മായ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് എസ്‌ഐടി ഇന്ത്യാ ടുഡേയോട് പറഞ്ഞു. യഥാര്‍ത്ഥ ആഭരണങ്ങള്‍ കണ്ടെത്താതിരിക്കാന്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ ഉരുക്കിയിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍; ഇ ശ്രീധരന്റെ പദ്ധതി രൂപരേഖ പഠിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍; ഇ ശ്രീധരന്റെ പദ്ധതി രൂപരേഖ പഠിക്കാന്‍ സര്‍ക്കാര്‍

കാണാതായ ആഭരണങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് സംശയം ബലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി, എസ്ഐടി ഉദ്യോഗസ്ഥര്‍ രാമക്ഷേത്രം സന്ദര്‍ശിക്കുകയും ഭക്തരില്‍ നിന്ന് ലഭിച്ച ആഭരണങ്ങളുടെയും മറ്റ് വിലയേറിയ വഴിപാടുകളുടെയും ഇന്‍വെന്ററി, സംഭരണം, പരിപാലനം എന്നിവയെക്കുറിച്ച് ക്ഷേത്ര ചുമതലയുള്ള കെ ഡി ബാബുവിനെ ചോദ്യം ചെയ്യുകയും ചെയ്തു.

Ram Temple Theft

ആഭരണങ്ങളും മറ്റ് വിലയേറിയ സംഭാവനകളും സംബന്ധിച്ച രേഖകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളിലേക്കും മിന്റിലേക്കും അയച്ച വിലയേറിയ ലോഹങ്ങളുടെ പൂര്‍ണമായ കണക്ക് ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.

പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീടും സ്വന്തമാക്കും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീടും സ്വന്തമാക്കും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് തങ്ങളുടെ ത്രൈമാസ യോഗങ്ങളില്‍ പണമായുള്ള സംഭാവനകളും വരുമാനവും അവലോകനം ചെയ്തിരുന്നെങ്കിലും, സ്വര്‍ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വഴിപാടുകള്‍ എന്നിവയുടെ അളവ്, മൂല്യം, ശേഖരം എന്നിവ സംബന്ധിച്ച വിശദമായ രേഖകള്‍ അജണ്ടയുടെ പതിവ് ഭാഗമായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

ഭക്തരില്‍ നിന്ന് ലഭിക്കുന്ന വിലയേറിയ ലോഹങ്ങളുടെ ഗുണനിലവാരവും അളവും വിലയിരുത്തുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി, പരിശോധനയ്ക്കും ഉരുക്കലിനും വേണ്ടി സര്‍ക്കാര്‍ നടത്തുന്ന മിന്റിലേക്ക് ട്രസ്റ്റ് ആദ്യ ഘട്ടത്തില്‍ 9.44 ക്വിന്റല്‍ (944 കിലോഗ്രാം) വെള്ളി അയച്ചിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ക്ഷേത്രത്തിന് ഏകദേശം 13 ക്വിന്റല്‍ വെള്ളിയും ഏകദേശം 20 കിലോഗ്രാം സ്വര്‍ണവും സംഭാവനയായി ലഭിച്ചതായി മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് വെളിപ്പെടുത്തിയിരുന്നു.

പൊന്ന് വാരിക്കൂട്ടി കേന്ദ്രബാങ്കുകള്‍.. മുന്നില്‍ പോളണ്ടും ചൈനയും; സ്വര്‍ണവില ഇനി കൂടും
പൊന്ന് വാരിക്കൂട്ടി കേന്ദ്രബാങ്കുകള്‍.. മുന്നില്‍ പോളണ്ടും ചൈനയും; സ്വര്‍ണവില ഇനി കൂടും

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ എസ്ഐടി വീണ്ടും ഓഡിറ്റ് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. ഈ ഓഡിറ്റിംഗില്‍ നിര്‍മ്മാണ ചെലവുകളും വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ 7 നാണ് രാജ്യത്തെ നടുക്കിയ രാമക്ഷേത്ര സംഭാവന തട്ടിപ്പ് പുറത്തുവന്നത്.

തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു എസ്ഐടി രൂപീകരിച്ചു. സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 25 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്ഷേത്രത്തിലെ സംഭാവന എണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായ്, മുന്‍ ട്രസ്റ്റി അനില്‍ മിശ്ര, ക്ഷേത്ര ഉദ്യോഗസ്ഥന്‍ ഗോപാല്‍ റാവു എന്നിവരെയും എസ്ഐടി ചോദ്യം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+