കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നാല് മാസത്തിനുള്ളില്‍ നിര്‍മിക്കുമെന്ന് അമിത് ഷാ, പ്രചാരണത്തില്‍ വമ്പന്‍ പ്രഖ്യാപനം!!

Google Oneindia Malayalam News

റാഞ്ചി: അയോധ്യയില്‍ രാമക്ഷേത്രം വെറും നാല് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം കോടതി നേരത്തെ അയോധ്യയില്‍ തര്‍ക്കഭൂമി ഹിന്ദു സംഘടനകള്‍ക്ക് നല്‍കി കൊണ്ടായിരുന്നു സുപ്രീം കോടതി വിധി പറഞ്ഞത്. മുസ്ലീങ്ങള്‍ പള്ളി പണിയാന്‍ സ്ഥലം അനുവദിക്കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് പ്രകാരം രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് ഇപ്പോള്‍ അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

1

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ ബിജെപിയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്. അതേസമയം മുസ്ലീം സംഘടനകള്‍ അയോധ്യ വിധിയില്‍ അപ്പീല്‍ പോകാനും തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി പറഞ്ഞ് കഴിഞ്ഞു. ഇനി നാല് മാസത്തിനുള്ളില്‍ ആകാശം മുട്ടുന്ന രാമക്ഷേത്രം അയോധ്യയില്‍ ഉയരുമെന്നും ജാര്‍ഖണ്ഡിലെ പാക്കൂരിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിനെതിരെയും അമിത് ഷാ രംഗത്തെത്തി. കോണ്‍ഗ്രസ് ഇത്രയും കാലം രാമക്ഷേത്ര നിര്‍മാണത്തെ തടയാനാണ് ശ്രമിച്ചത്. ഇത്രയും അയോധ്യ കേസ് കോടതിയില്‍ കുടുങ്ങി കിടന്നിരുന്നത് കോണ്‍ഗ്രസിന്റെ നയങ്ങള്‍ കാരണമാണ്. കോണ്‍ഗ്രസ് രാജ്യത്തെ സുരക്ഷിതമാക്കുകയോ പൗരന്‍മാരുടെ വികാരങ്ങളെ ബഹുമാനിക്കുകയോ ചെയ്തില്ലെന്ന് അമിത് ഷാ പറഞ്ഞു.

അതേസമയം പ്രചാരണത്തിനിടെ ശ്രീരാമന് അയോധ്യയില്‍ മഹാക്ഷേത്രം വേണ്ടേ എന്ന അമിത് ഷായുടെ ചോദ്യത്തിന് അതേ എന്നായിരുന്നു വലിയ ജനക്കൂട്ടത്തിന്റെ മറുപടി. ജാര്‍ഖണ്ഡില്‍ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നുണ്ട്. 15 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ജാമിയയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, പോലീസ് വേട്ടയെന്ന് ഗുലാം നബി ആസാദ്!!ജാമിയയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, പോലീസ് വേട്ടയെന്ന് ഗുലാം നബി ആസാദ്!!

English summary
ram temple will built in 4 months says amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X