കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും... പുതിയ പ്രഖ്യാപനം!!

Google Oneindia Malayalam News

ഡെറാഡൂണ്‍: കോണ്‍ഗ്രസിന്റെ തീവ്ര ഹിന്ദുത്വം ഒരുപടി കൂടി ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയുടെ പ്ലാനിനെ കടത്തിവെട്ടിയാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയെ ഞെട്ടിച്ച പ്രഖ്യാപനമാണിത്. രാഹുലിന്റെ അടുപ്പക്കാരനായ റാവത്തിന്റെ പ്രഖ്യാപനം ഒരുപാട് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.

അതേസമയം കോണ്‍ഗ്രസ് നേരത്തെ തന്നെ മൃദു ഹിന്ദുത്വം ശൈലി പുറത്തെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് തീവ്ര ഹിന്ദുത്വത്തിലേക്ക് മാറുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഹിന്ദി ഹൃദയഭൂമിയിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മൗനസമ്മതം ഇതിനുണ്ടെന്നാണ് റാവത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ തീവ്ര ഹിന്ദുത്വം

കോണ്‍ഗ്രസിന്റെ തീവ്ര ഹിന്ദുത്വം

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും തിരിച്ചടിയായത് മുസ്ലീം വിഭാഗത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയെന്ന പേരായിരുന്നു. ബിജെപി വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തു. ദീര്‍ഘകാലമായി കോണ്‍ഗ്രസ് മുസ്ലീം വോട്ടിനെ ലക്ഷ്യമിട്ട് തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തോല്‍വിയോടെ ഈ ശൈലി മാറ്റാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാവുകയായിരുന്നു. 2016 മുതല്‍ രാഹുല്‍ ഗാന്ധി തന്റെ പ്രതിച്ഛായ ഹിന്ദുവിന്റേതാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഇത് വന്‍ വിജയമാവുകയും ചെയ്തു.

രാമക്ഷേത്രത്തില്‍ ആശയക്കുഴപ്പം

രാമക്ഷേത്രത്തില്‍ ആശയക്കുഴപ്പം

കോണ്‍ഗ്രസ് അയോധ്യയിലെ രാമക്ഷേത്രത്തെ ഒരിക്കലും പിന്തുണയ്‌ക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും നിലനിന്നിരുന്നു. എന്നാല്‍ ആന്റണി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറ്റം അനിവാര്യമാകുകയായിരുന്നു. നേരത്തെ രാജീവ് ഗാന്ധിയുടെ കാലത്ത് അയോധ്യയില്‍ ഹിന്ദുക്കള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇതാണ് ബിജെപിയെ വളര്‍ത്തിയത്. അക്കാലത്ത് കോണ്‍ഗ്രസിന് ഇത് ഗുണം ചെയ്തിരുന്നു.

റാവത്തിന്റെ പ്രഖ്യാപനം

റാവത്തിന്റെ പ്രഖ്യാപനം

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഹരീഷ് റാവത്ത് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അയോധ്യയില്‍ കോണ്‍ഗ്രസ് ഭരണ കാലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് പ്രഖ്യാപനം. രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെയാണ് ഈ പ്രഖ്യാപനമെന്നാണ് സൂചന. രാഹുല്‍ ഈ പ്രഖ്യാപനം നടത്തിയാല്‍ അത് വര്‍ഗീയ പ്രഖ്യാപനമായി ചിത്രീകരിക്കപ്പെടും. എന്നാല്‍ റാവത്ത് ഇത് പ്രഖ്യാപിച്ചാല്‍ വോട്ടര്‍മാരെ ഇക്കാര്യം അറിയിക്കാനും സാധിക്കും.

ബിജെപി പാപികള്‍

ബിജെപി പാപികള്‍

സുപ്രീം കോടതി വിധിയുണ്ടായിട്ടും ബിജെപി രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ പരാജയമാണ്. അവര്‍ പാപികളാണ്. മര്യാദകളെല്ലാം അവര്‍ ലംഘിച്ചു. ദൈവമോ ഹിന്ദു വിഭാഗമോ അവര്‍ക്കൊപ്പമില്ല. അതുകൊണ്ടാണ് ക്ഷേത്രം പണിയാന്‍ ബിജെപിക്ക് സാധിക്കാതിരുന്നത്. ബഹുമാനവും മര്യാദയും ഇല്ലാത്തവര്‍ക്ക് രാമന്റെ ഭക്തരായി ഇരിക്കാനുള്ള അര്‍ഹത പോലുമില്ല. അതേസമയം പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയകേശ് ഈ പ്രസ്താവന തള്ളി. പത്ത് വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസ് ക്ഷേത്രം നിര്‍മിച്ചിട്ടില്ലെന്നും, ഇനിയും അതങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ അടുപ്പക്കാരന്‍

രാഹുലിന്റെ അടുപ്പക്കാരന്‍

രാഹുലിന്റെ തിരഞ്ഞെടുപ്പ് ടീമിലെ അടുത്തയാളാണ് റാവത്ത്. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹമാണ് നിയന്ത്രിക്കുന്നത്. രാഹുലിന്റെ അനുമതിയില്ലാതെ ഇത്തരമൊരു പ്രസ്താവന അദ്ദേഹം നടത്താന്‍ യാതൊരു സാധ്യതയുമില്ല. രാഹുല്‍ ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കി ബിജെപിയുടെ വോട്ടുബാങ്ക് ചോര്‍ത്താന്‍ നീക്കം നടത്തുന്നുണ്ട്. റാവത്തിന്റെ പ്രസ്താവന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തരുമെന്ന് ഉറപ്പാണ്.

ആര്‍എസ്എസും വിഎച്ച്പിയും

ആര്‍എസ്എസും വിഎച്ച്പിയും

നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ആര്‍എസ്എസും വിഎച്ച്പിയും. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവീണ്‍ തൊഗാഡിയ മോദിക്കെതിരെ വലിയ പ്രചാരണമാണ് നടത്തുന്നത്. നേരത്തെ ഉമാ ഭാരതി അടക്കമുള്ള നേതാക്കള്‍ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകുമെന്ന സൂചനയും നല്‍കിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ആര്‍എസ്എസ് 2025നുള്ളില്‍ രാമക്ഷേത്ര നിര്‍മാണം നടക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് മോദിയില്‍ നിന്നുണ്ടാവില്ലെന്ന സൂചന ആര്‍എസ്എസിന് ലഭിച്ചിട്ടുണ്ട്.

തീവ്ര ഹിന്ദുത്വം വിജയിക്കും

തീവ്ര ഹിന്ദുത്വം വിജയിക്കും

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ രീതികള്‍ ആര്‍എസ്എസിനെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ വോട്ട് കോണ്‍ഗ്രസിന് മറിക്കാനുള്ള നിര്‍ദേശങ്ങള്‍ താഴെ തട്ടിലുള്ള നേതാക്കള്‍ക്ക് ലഭിച്ച് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് ആര്‍എസ്എസിന്റെ തീരുമാനം. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് ഇത് വന്‍ നേട്ടമുണ്ടാക്കും. വിഎച്ച്പിയും രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. 200 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് കുതിക്കാനും ഇതോടെ സാധ്യത ഉണ്ടായിരിക്കുകയാണ്.

ഗുജറാത്തിൽ രാഹുൽ മാജിക് ഇല്ല, കോൺഗ്രസ് പച്ചയും തൊടില്ല! ഗുജറാത്ത് മോദിക്കൊപ്പം തന്നെയെന്ന് സർവ്വേഗുജറാത്തിൽ രാഹുൽ മാജിക് ഇല്ല, കോൺഗ്രസ് പച്ചയും തൊടില്ല! ഗുജറാത്ത് മോദിക്കൊപ്പം തന്നെയെന്ന് സർവ്വേ

മമതയുടെ റാലിയില്‍ തിളങ്ങി ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും, കള്ളന്‍മാര്‍ക്കെതിരെ പോരാട്ടംമമതയുടെ റാലിയില്‍ തിളങ്ങി ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും, കള്ളന്‍മാര്‍ക്കെതിരെ പോരാട്ടം

English summary
ram temple will built under congress rule says harish rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X