കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം 2019 ലെന്ന് സാക്ഷി മഹാരാജ്

  • By Soorya Chandran
Google Oneindia Malayalam News

ഉന്നവ്(ഉത്തര്‍ പ്രദേശ്): അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിയക്കുന്നത് സംബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രമേയം പാസാക്കിയതിന് പുറവേ വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ്. അയോധയയില്‍ 2019 ഓടെ രാമ ക്ഷേത്രം നിര്‍മിയ്ക്കും എന്നാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന.

പ്രൗഢമായ ക്ഷേത്രമായിരിയ്ക്കും അയോധ്യയില്‍ ഉയരുക. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഉന്നവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാക്ഷി മഹാരാജ്.

Sakshi Maharaj

ക്ഷേത്ര നിര്‍മാണം എന്നത് ബിജെപിയുടെ പ്രശ്‌നമല്ലെന്നാണ് സാക്ഷി മഹാരാജ് പറയുന്നത്. അത് തങ്ങളെ പോലുള്ള സന്യാസിമാരുടെ പ്രശ്‌നമാണ്. ക്ഷേത്ര നിര്‍മാണത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ ബിജെപി മാത്രമാണ് അത് കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയുടെ സാംസ്‌കാരിക അതിര്‍ത്തിയില്‍ ഒരു ഇസ്ലാമിക നിര്‍മിതി പോലും അനുവദിയ്ക്കില്ലെന്നാണ് നേരത്തെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രമേയത്തില്‍ പറഞ്ഞിരുന്നത്. അതുപോലെ തന്നെ സാക്ഷി മഹാരാജും പറയുന്നു. തര്‍ക്കപ്രേദശത്ത് ബാബറിന്റെ പേരില്‍ ഒരു കല്ല് പോലും സ്ഥാപിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നാണ് ഇപ്പോള്‍ ബിജെപി എംപി പറയുന്നത്.

വിവാദ പ്രസ്താവനകളിലൂടെ കേന്ദ്ര സര്‍ക്കാരിനെ പലതവണ പ്രതിരോധത്തിലാക്കിയ ആളാണ് സാക്ഷി മഹാരാജ്. രാഹുല്‍ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചതും, ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണം എന്ന് പറഞ്ഞതും സാക്ഷി മഹാരാജ് ആയിരുന്നു.

English summary
BJP MP Sakshi Maharaj, who has time and again courted controversy with his statements, on Tuesday said a Ram temple will come up in Ayodhya and that the work to give it a "grand look" will be completed "by 2019, before Lok Sabha polls".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X