കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ രാമഭക്തിയ്ക്ക് മുഖമടച്ച് യോഗിയുടെ മറുപടി... ഒരുനാള്‍ രാം ലല്ലയെ നീക്കാന്‍ കൊതിച്ചവര്‍

Google Oneindia Malayalam News

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിയ്ക്കും മുമ്പേ അവകാശത്തര്‍ക്കങ്ങളും തുടങ്ങിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന്റെ ക്രെഡിറ്റിനെ ചൊല്ലിയാണ് ഈ തര്‍ക്കം. കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍!

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് മറുപക്ഷത്ത് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നിലപാടുകള്‍ കേരളം പോലുള്ള ഇടങ്ങളില്‍ വലിയതോതില്‍ ചോദ്യം ചെയ്യപ്പെടുന്നും ഉണ്ട്.

ഇതിനിടയിലാണ് പ്രിയങ്ക ഗാന്ധിയ്ക്കും കോണ്‍ഗ്രസ്സിനും ചുട്ടമറുപടിയുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരിക്കുന്നത്. മുമ്പ് ഉപയോഗിച്ചിരുന്ന ഭാഷയല്ല ചിലര്‍ക്ക് ഇപ്പോഴെന്നാണ് ആദിത്യനാഥിന്റെ പരിഹാസം.

രാം ലല്ലയുടെ വിഗ്രഹം

രാം ലല്ലയുടെ വിഗ്രഹം

രാം ലല്ലയുടെ വിഗ്രഹം രാമജന്‍മ ഭൂമിയില്‍ നിന്ന് നീക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ് ഇപ്പോള്‍ രാമന് ജയ് മുഴക്കുന്നത് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. രാമജന്മ ഭൂമിയില്‍ ക്ഷേത്രത്തിന്റെ ശിലാന്യാസം കഴിഞ്ഞതിന് ശേഷം ദേശീയ മാധ്യമമായ ആജ് തക്കിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദൂരെമാറി

ദൂരെമാറി

രാം ലല്ലയുടെ (ബാല രാമന്‍) വിഗ്രഹം അതിന്റെ യഥാര്‍ത്ഥ സ്ഥലത്ത് നിന്ന് നീക്കം ചെയ്യപ്പെടാന്‍ അവരും കാരണക്കാരാണ് എന്നാണ് ആദിത്യനാഥ് പറഞ്ഞത്. യഥാര്‍ത്ഥ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാറി ശിലാന്യാസം നടത്തണം എന്നായിരുന്നു അവരുടെ ആഗ്രഹം എന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനേയും പ്രിയങ്കയേയും ഉദ്ദേശിച്ചായിരുന്നു പ്രതികരണം.

എല്ലാവരേയും ക്ഷണിക്കാന്‍

എല്ലാവരേയും ക്ഷണിക്കാന്‍

എല്ലാവരേയും ക്ഷണിച്ചുക്കൊണ്ട് ഭൂമി പൂജ നടത്തണം എന്നായിരുന്നു ലക്ഷ്യം. എന്നാല്‍ കൊവിഡ് വ്യാപനം കാരണം അത് സാധ്യമായില്ല എന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വിശദീകരണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ആര്‍ക്കും പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരുന്നില്ല.

Recommended Video

cmsvideo
Narendra Modi's Emotional Speech in Ayodhya
ബിജെപി പ്രസിഡന്റും

ബിജെപി പ്രസിഡന്റും

ആകെ 200 പേരെ മാത്രമേ തങ്ങള്‍ക്ക് ക്ഷണിക്കാന്‍ ആകുമായിരുന്നുള്ളു എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പല ബിജെപി നേതാക്കളും പരിപാടിയുടെ ഭാഗമായിരുന്നില്ല. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ പോലും പരിപാടിയില്‍ പങ്കെടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

രാമന്‍ എല്ലാവര്‍ക്കും വേണ്ടി

രാമന്‍ എല്ലാവര്‍ക്കും വേണ്ടി

ശ്രീരാമ ഭഗവാന്‍ എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണ്. അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ആളുകള്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കരുത്. ശ്രീരാമ ഭഗവാനിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്- യോഗി ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഗ്രസിന് വീണ്ടും

കോണ്‍ഗ്രസിന് വീണ്ടും

ഇപ്പോള്‍ രാമനാമം ജപിക്കുന്നവര്‍ 1949 ലും 1984 ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും രാമനെ കുറിച്ച് എന്താണ് കരുതിയിരുന്നത് എന്ന് കൂടി ചിന്തിക്കണം എന്ന് ആദിത്യനാഥ് പറഞ്ഞു. ഇപ്പോഴവര്‍ വ്യത്യസ്തമായ ഒരു ഭീഷയിലാണ് സംസാരിക്കുന്നത് എന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

പ്രിയങ്ക പറഞ്ഞത്

പ്രിയങ്ക പറഞ്ഞത്

രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജയെ പ്രശംസിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി രംഗത്ത് വന്നത്. ഭൂമി പൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്നായിരുന്നു അവരുടെ ട്വീറ്റ്. സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കും ഇത് ഗുണം ചെയ്യും എന്നും അവര്‍ പറഞ്ഞിരുന്നു. ശ്രീരാമന്‍ എന്നത് ധൈര്യവും ത്യാഗവും പ്രതിബദ്ധതയും ആണെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

'മുസ്ലിം ലീഗ് ഉയര്‍ത്തിയ പ്രതിരോധം പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ രോദനം'! തുറന്നടിച്ച് എംഎൽഎ!'മുസ്ലിം ലീഗ് ഉയര്‍ത്തിയ പ്രതിരോധം പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ രോദനം'! തുറന്നടിച്ച് എംഎൽഎ!

യോഗിയുടെ പേര് മാറ്റി നരേന്ദ്ര മോദി, ട്വിറ്ററില്‍ ട്രെന്റിങ്!! പ്രധാനമന്ത്രിക്ക് അബദ്ധം പറ്റിയതോ?യോഗിയുടെ പേര് മാറ്റി നരേന്ദ്ര മോദി, ട്വിറ്ററില്‍ ട്രെന്റിങ്!! പ്രധാനമന്ത്രിക്ക് അബദ്ധം പറ്റിയതോ?

അയോധ്യ: പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയം പാസ്സാക്കി മുസ്ലീം ലീഗ്, പ്രമേയത്തിൽ ഒരൊറ്റ വരി മാത്രം!അയോധ്യ: പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയം പാസ്സാക്കി മുസ്ലീം ലീഗ്, പ്രമേയത്തിൽ ഒരൊറ്റ വരി മാത്രം!

English summary
Ram Temple: Yogi Adityanath's reply to Priyanka Gandhi's Ram Bhakti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X