കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ജുഡ‍ീഷ്യല്‍ സര്‍വീസിന് രൂപം നല്‍കണം: ദളിത് എംപിമാരുടെ ആവശ്യത്തിന് പാസ്വാന്റെ പിന്തുണ

Google Oneindia Malayalam News

ദില്ലി: സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍. രാജ്യത്തെ ദളിത് എംപിമാര്‍ മന്ത്രിയെക്കണ്ട് സംവരണത്തോടെ എംപിമാര്‍ക്ക് ഇന്ത്യന്‍ ജുഡ‍ീഷ്യല്‍ സര്‍വീസ് എന്ന പദവി ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എംഎല്‍എമാരുടെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നാണ് രാംവിലാസ് പാസ്വാന്റെ പ്രതികരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം; നിരവധി പേർക്ക് പരുക്ക്പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം; നിരവധി പേർക്ക് പരുക്ക്

യോഗത്തില്‍ പങ്കെടുത്ത എല്ലാ എംപിമാരും ആവശ്യപ്പെട്ടത് ജുഡീഷ്യറിയില്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസിന് രൂപം നല്‍കണമെന്നാണ്. എപ്പോഴാണ് ദുര്‍ബല വിഭാഗങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത് അപ്പോള്‍ കോടതിയെ സമീപിക്കണമെന്നാണ് പാസ്വാന്റെ പ്രതികരണം.

ram-vilas-paswan-4

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 312 ആള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരണത്തെക്കുറിച്ച് അനുശാസിക്കുന്നതാണ്. ഇത് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ് എന്നിവയ്ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പാസ്വാന്‍ പറയുന്നു. എന്നാല്‍ കൃത്യമായ യോഗ്യാതാ പരീക്ഷയും സംവരണവും ഉള്‍പ്പെടുത്തിക്കൊണ്ട് സുതാര്യമായ രീതിയില്‍ ആയിരിക്കണം പരീക്ഷ നടത്തേണ്ടതെന്നും പാസ്വാന്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവിലുള്ള കൊളീജിയത്തിന് സുതാര്യതയുടെ കുറവുള്ളതിനാല്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസിന് അതുണ്ടായിരിക്കണം. ഇതിന് പുറമേ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നും പ്രാതിനിധ്യവും ഇതിന് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യവുമായി മുന്നോട്ടുപോകുമെന്നും പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ നല്‍കിയിട്ടുള്ളത് ശുഭസൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസിന് രൂപീകരണം സംബന്ധിച്ച് നിയമ മന്ത്രാലയത്തിന് മുമ്പാകെ ആവശ്യങ്ങള്‍ ഉന്നയിച്ചോ എന്ന ചോദ്യത്തിനാണ് പാസ്വാന്‍ മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ പ്രമേയത്തെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ദളിത് എംപിമാരും ഉന്നയിക്കുന്ന ആവശ്യം ഐക്യകണ്ഠേന ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം നല്‍കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരത്തിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന ആവശ്യവും എംപിമാര്‍ ഉന്നയിക്കുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിനും സ്ഥാനയക്കറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതികള്‍ക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ അധിഷ്ഠിതമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English summary
Ram Vilas Paswan: Dalit MPs want Indian Judicial Service with quotas, I support demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X