കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കളികള്‍ മാറുന്നു; പാസ്വാനെതിരെ മകള്‍ മല്‍സരിക്കും!! കുടുംബകലഹം ബിജെപിക്ക് തിരിച്ചടി

Google Oneindia Malayalam News

പട്‌ന: കേന്ദ്രസര്‍ക്കാരില്‍ ആര് ഭരിച്ചാലും മന്ത്രിപദവി ലഭിക്കുന്ന വ്യക്തിയാണ് രാം വിലാസ് പാസ്വാന്‍. ഇനി അധിക കാലം അദ്ദേഹത്തിന് ലോക്‌സഭയിലിരിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിനെതിരെ ബിഹാറില്‍ ശക്തമായ നീക്കമാണ് നടക്കുന്നത്.

ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്ന പാസ്വാന് കനത്ത തിരിച്ചടി നല്‍കാന്‍ മകള്‍ തന്നെ ഒരുങ്ങുകയാണ്. ലാലു പ്രസാദിന്റെ പാര്‍ട്ടിയുടെ ബാനറില്‍ മകള്‍ ആശ പാസ്വാന്‍ രാംവിലാസ് പാസ്വാനെതിരെ മല്‍സരിക്കുമെന്നാണ് വിവരങ്ങള്‍. പാസ്വാന് മാത്രമല്ല ഈ നീക്കം തിരിച്ചടിയാകുക. ബിജെപിക്ക് കൂടിയാണ്. റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ....

 ആശയുടെ ഭര്‍ത്താവ് തന്നെ

ആശയുടെ ഭര്‍ത്താവ് തന്നെ

ആശയുടെ ഭര്‍ത്താവ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്. ആശ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഭര്‍ത്താവ് പറയുന്നു. പക്ഷേ, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി സീറ്റ് നല്‍കണം. അങ്ങനെ സംഭവിച്ചാല്‍ വ്യത്യസ്തമായ മല്‍സരമായിരിക്കും ബിഹാറില്‍ നടക്കുക.

പാസ്വാന്റെ ആദ്യ ഭാര്യ

പാസ്വാന്റെ ആദ്യ ഭാര്യ

പാസ്വാന്റെ ആദ്യ ഭാര്യയിലെ മകളാണ് ആശ. ഇവരുടെ ഭര്‍ത്താവ് അനില്‍ സാധുവാണ് ആശയുടെ തിരഞ്ഞെടുപ്പ് പ്രവേശം സംബന്ധിച്ച വെളിപ്പെടുത്തിയത്. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പട്ടിക ജാതിക്കാരെ കൂലിത്തൊഴിലാളികളെ പോലെയാണ് കാണുന്നതെന്ന് അനില്‍ കുറ്റപ്പെടുത്തുന്നു.

 പട്ടികജാതിക്കാരോടുള്ള നിലപാട്

പട്ടികജാതിക്കാരോടുള്ള നിലപാട്

പാസ്വാന്റെ പട്ടികജാതിക്കാരോടുള്ള മോശം നിലപാട് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരായ വികാരം ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ടത്രെ. പാസ്വാനെ പിന്തുണയ്ക്കുന്നത് മകന്‍ ചിരാഗ് പാസ്വാന്‍ മാത്രമാണെന്നാണ് വിവരം. ചിരാഗ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനാണ് ചിരാഗ്.

 ഇനി അറിയേണ്ടത്

ഇനി അറിയേണ്ടത്

പാസ്വാനെതിരെയും ചിരാഗിനെതിരെയും മല്‍സരിക്കാനാണ് ആശയുടെയും ഭര്‍ത്താവിന്റെയും തീരുമാനം. ഇതിന് ആര്‍ജെഡി സീറ്റ് നല്‍കണം. ഇക്കാര്യത്തില്‍ ആര്‍ജെഡി നിലപാട് വ്യക്തമാക്കിയിട്ടില്ല. പാസ്വാനും മകനും സഹോദരനും ലോക്‌സഭാ അംഗങ്ങളാണ്.

കുടുംബം മൊത്തം ജനപ്രതിനിധികള്‍

കുടുംബം മൊത്തം ജനപ്രതിനിധികള്‍

ഹാജിപൂരില്‍ നിന്നാണ് പാസ്വാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ചിരാഗ് ജമുയിയില്‍ നിന്നും രാംവിലാസ് പാസ്വാന്റെ സഹോദരന്‍ രാമചന്ദ്ര പാസ്വാന്‍ സമസ്തിപൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു പേരും സംവരണ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചുകയറിയത്. ബിഹാര്‍ മന്ത്രിസഭയില്‍ അംഗമാണ് പാസ്വാന്റെ മറ്റൊരു സഹോദരന്‍ പശുപതി കുമാര്‍ പരസ്.

ബിജെപിക്കും ആശങ്ക

ബിജെപിക്കും ആശങ്ക

അവസരം മുതലെടുത്ത് ആര്‍ജെഡി ആശയ്ക്കും ഭര്‍ത്താവിനും സീറ്റ് നല്‍കിയാല്‍ പാസ്വാന്റെ പാര്‍ട്ടിക്ക് തിരിച്ചടിയാകും. പാര്‍ട്ടിയുടെ വോട്ടില്‍ ഭിന്നതയുണ്ടാകും. ഇത് പാസ്വാന്റെ പാര്‍ട്ടിക്ക് മാത്രമല്ല, ബിജെപിക്ക് കൂടിയാണ് തിരിച്ചടിയാകുക. കാരണം ഏറ്റവും കൂടുതല്‍ സീറ്റ് നേടി അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ കക്ഷികള്‍.

ബിജെപിക്ക് 200ല്‍ താഴെ സീറ്റുകള്‍; മിക്ക സംസ്ഥാനങ്ങളിലും തോല്‍ക്കും!! പ്രതിപക്ഷ കണക്കുകൂട്ടലുകള്‍ബിജെപിക്ക് 200ല്‍ താഴെ സീറ്റുകള്‍; മിക്ക സംസ്ഥാനങ്ങളിലും തോല്‍ക്കും!! പ്രതിപക്ഷ കണക്കുകൂട്ടലുകള്‍

ഞെട്ടിക്കുന്ന വാര്‍ത്ത; പ്രീമിയം പെട്രോള്‍വില 100 കടന്നു!! ദില്ലിയില്‍ പമ്പുകള്‍ അടച്ചു, യോഗം ഉടന്‍ഞെട്ടിക്കുന്ന വാര്‍ത്ത; പ്രീമിയം പെട്രോള്‍വില 100 കടന്നു!! ദില്ലിയില്‍ പമ്പുകള്‍ അടച്ചു, യോഗം ഉടന്‍

English summary
Ram Vilas Paswan May Face Daughter If She Gets Lalu Yadav Party's Ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X