കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മുഖ്യമന്ത്രി ഒ പനീർസെൽവം!!! കേന്ദ്ര മന്ത്രിക്ക് മലയാളികളുടെ 'പൊങ്കാല'.

ആൾ ആരാണ് എന്ന് തിരിച്ചറിയാതെയാണോ രാം വിലാസ് പാസ്വാൻ കൂടിക്കാഴ്ച നടത്തിയത് എന്നാണ് ട്വിറ്ററിലെ കമന്റുകൾ

  • By Deepa
Google Oneindia Malayalam News

ദില്ലി: കേരളത്തിന്‌റെ മുഖ്യമന്ത്രി ആരാണെന്ന് ഏത് കൊച്ചു കുട്ടിയ്ക്ക് പോലും അറിയാമെന്നല്ലേ നമ്മുടെ വിചാരം. എന്നാല്‍ അങ്ങനെ അല്ല, കേരളത്തിന്‌റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന് വലിയ പിടിയില്ല. തെക്കേ ഇന്ത്യക്കാരെ പൊതുവില്‍ വടക്കേ ഇന്ത്യക്കാര്‍ 'മദ്രാസി' എന്ന് പറയാറുണ്ട്. അങ്ങനെ തെറ്റിദ്ധരിച്ചത് കൊണ്ടാണോ എന്തോ, തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‌റെ പേരാണ് പസ്വാന്‍ കേരളാമുഖ്യമന്ത്രിക്ക് നല്‍കിയത്.

കൂടിക്കാഴ്ച

ദില്ലിയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാനെ കണ്ടിരുന്നു. ഇതിന്‌റെ ചിത്രങ്ങള്‍ പാസ്വാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അയ്യോ ആള് മാറി പോയി...!!!

പക്ഷേ ഫോട്ടോയുടെ അടിക്കുറിപ്പില്‍ പേര് മാറി. കേരള മുഖ്യമന്ത്രി 'ഒ പനീര്‍സെല്‍വവുമായി' കൂടിക്കാഴ്ച നടത്തി എന്നാണ് പാസ്വാന്‍ പോസ്റ്റ് ചെയ്തത്. കെ കെ രാഗേഷ് എംപിയും പിണറായിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

തിരുത്ത്

അബദ്ധം മനസ്സിലായപ്പോള്‍ പാസ്വാന്‍ ഫോട്ടോയുടെ അടിക്കുറിപ്പ് മാറ്റി. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി എന്നാക്കി.

ട്രോള്‍ 'മഴ'

ബോധമില്ലാത്ത ആളെയാണോ, നരേന്ദ്രമോദി മന്ത്രിസഭയില്‍ എടുത്തിരിക്കുന്നതെന്നാണ് ചിലര്‍ ചോദിയ്ക്കുന്നത്. ഞങ്ങള്‍ 'മദ്രാസി' കള്‍ അല്ലെന്നും, തമിഴ് അറിയില്ലെന്നും ചിലര്‍ തിരുത്തുന്നുണ്ട്.

ആളെ മനസ്സിലാവാതെ പിന്നെ എന്ത് സംസാരിച്ചു...

സംസ്ഥാനത്തിന്‌റെ റേഷന്‍ വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ടാണ് പിണറായി കേന്ദ്രമന്ത്രിയെ കാണാന്‍ പോയത്. എന്നാല്‍ ആരോടാണ് സംസാരിക്കുന്നത് എന്ന് പോലും അറിയാത്ത പാസ്വാന് അപേക്ഷ സമര്‍പ്പിച്ചിട്ട് എന്താണ് കാര്യമെന്ന് ചിലര്‍ ചോദിയ്ക്കുന്നു.

എന്ത് കിട്ടും... ?

'അരി പോയിട്ട് ആടലോടകം' എങ്കിലും കിട്ടുമോ എന്നാണ് ചിലരുടെ സംശയം. ഇനിയിപ്പൊ തമിഴ്‌നാടാണെന്ന് തെറ്റിദ്ധരിച്ചാലും വേണ്ടില്ല, റേഷന്‍ കിട്ടിയാല്‍ മതിയായിരുന്നു എന്ന് പറയുന്നവരും ഉണ്ട്.

English summary
Paswan while tweeting mixed up Kerala CM Pinarayi Vijayan with Tamil Nadu CM O Paneerselvam and got trolled for the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X