കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി! കുശ്വാഹയ്ക്ക് പിന്നാലെ എന്‍ഡിഎ വിടാനൊരുങ്ങി എല്‍ജെപി? മുന്നറിയിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ഹിന്ദി ഹൃദയ ഭൂമിയിലെ കോണ്‍ഗ്രസ് തേരോട്ടത്തില്‍ ബിജെപിയുടെ നെഞ്ചിടിപ്പ് ഏറിയിട്ടുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാമെന്ന ബിജെപിയുടെ അമിത ആത്മവിശ്വാസത്തിനാണ് കോണ്‍ഗ്രസ് ബ്ലോക്ക് തീര്‍ത്തിരിക്കുന്നത്. കര്‍ഷക രോഷത്തില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ കൈവിട്ടപ്പോള്‍ എന്‍ഡിഎയിലും വിള്ളലുകള്‍ വന്നു.

എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയാണ് ആദ്യം സഖ്യത്തിനെതിരെ പാലം വലിച്ചത്. ഇപ്പോള്‍ ബിജെപിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എല്‍ജെപി. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് വൈകിയാല്‍ ടിഡിപിയുടേയും ആര്‍എല്‍എസ്പിയുടേയും പാത പിന്തുടരുമെന്ന മുന്നറിയിപ്പാണ് എല്‍ജെപി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്റെ മകനും ജുമയി എംപിയുമാണ് ചിരാഗ് നല്‍കിയിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

ബിജെപിയോട് ഇടഞ്ഞു

ബിജെപിയോട് ഇടഞ്ഞു

കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോയത്. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സഖ്യം ഉപേക്ഷിക്കാനുണ്ടായ കാരണം. എന്‍ഡിഎ സഖ്യത്തിലേക്ക് വീണ്ടും തിരിച്ചെത്തിയ നിതീഷ് കുമാറിന്‍റെ ജെഡിയുവിനോടും കുശ്വാഹ സ്വര ചേര്‍ച്ചയില്‍ ആയിരുന്നില്ല.

പ്രശ്നങ്ങളുടെ തുടക്കം

പ്രശ്നങ്ങളുടെ തുടക്കം

എന്‍ഡിഎ സഖ്യം വിട്ട ജെഡിയു പിന്നീട് സഖ്യത്തിലേക്ക് തിരിച്ച് വന്നതോടെയായിരുന്നു സംസ്ഥാനത്തെ പ്രശ്നങ്ങളുടെ തുടക്കം. ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ ബിജെപി, ജെഡിയു, കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍റെ എല്‍ജെപി, കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്നീ കക്ഷികളാണ് ഉണ്ടായിരുന്നത്.

കര്‍ശകര്‍ക്കിടയില്‍ സ്വാധീനം

കര്‍ശകര്‍ക്കിടയില്‍ സ്വാധീനം

ലോക്സഭാ സീറ്റ് വിഭജനത്തില്‍ മതിയായ പരിഗണന നല്‍കിയില്ലെന്ന് ആരോപിച്ചാണ് കുശ്വാഹ സഖ്യം വിട്ടത്. ബിഹാറില്‍ പല മണ്ഡലങ്ങളിലും നിര്‍ണയാക ശക്തിയാണ് കുശ്വാഹയുടെ പാര്‍ട്ടി. കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് പാര്‍ട്ടിക്ക്.

വെറും രണ്ട് സീറ്റ്

വെറും രണ്ട് സീറ്റ്

ജെഡിയുവും ബിജെപിയും തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ തിരുമാനിച്ചപ്പോള്‍ കുശ്വാലയുടെ പാര്‍ട്ടിയ്ക്ക് വെറും രണ്ട് സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന തിരുമാനമാണ് കുശ്വാലയെ ചൊടിപ്പിച്ചത്. കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് കുശ്വാല സഖ്യം വിട്ടു. ഉടന്‍ തന്നെ അദ്ദേഹം പ്രതിപക്ഷ സഖ്യത്തില്‍ ചേരുമെന്നാണ് വിവരം.

പസ്വാനെ ചൊടിപ്പിച്ചു

പസ്വാനെ ചൊടിപ്പിച്ചു

ഇതിനിടയിലാണ് പസ്വാന്‍റെ പാര്‍ട്ടിയായ എല്‍ജെപിയും ബിജെപിയുമായി ഇടയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബിഹാറിലുള്ള 40 ലോക്സഭാ സീറ്റുകളില്‍ 34 സീറ്റുകള്‍ ബിജെപിയും ജെഡിയുവും പങ്കിടുമെന്ന അഭ്യൂഹങ്ങളാണ് എല്‍ജെപിയേയും ചൊടിപ്പിച്ചിരിക്കുന്നത്.

ആറ് സീറ്റുകള്‍

ആറ് സീറ്റുകള്‍

നേരത്തേ തന്നെ സീറ്റുവിഭജനത്തില്‍ എല്‍ജെപി ബിജെപിയോട് ഇടഞ്ഞിരുന്നു. 2014 മത്സരിച്ച അത്രയും തന്നെ സീറ്റുകള്‍ വേണമെന്നാണ് പസ്വാന്‍റെ ആവശ്യം. 2014 ല്‍ ബിജെപി 22 സീറ്റുകള്‍ നേടിയിരുന്നു. ഏഴ് സീറ്റുകളിലായിരുന്നു പസ്വാന്‍റെ എല്‍ജെപി മത്സരിച്ചിരുന്നത്. ഇതില്‍ ആറ് സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു.

അംഗീകരിച്ചില്ല

അംഗീകരിച്ചില്ല

ഒരു സീറ്റില്‍ വെറും 7000 വോട്ടുകള്‍ക്കാണ് എല്‍ജെപി തോറ്റത്. പത്ത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ ബിജെപിയും ജെഡിയുവും അത് അംഗീകരിച്ചിട്ടില്ല.

ബിജെപിക്ക് മുന്നറിയിപ്പ്

ബിജെപിക്ക് മുന്നറിയിപ്പ്

മാത്രമല്ല തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ജെഡിയുവും ബിജെപിയും തിരുമാനമായിട്ടുമുണ്ട്.ഈ സാഹചര്യത്തിലാണ് എല്‍ജെപിയുടെ മുന്നറിയിപ്പ്.സീറ്റ് വിഭജനത്തില്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലേങ്കില്‍ ബിജെപി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പസ്വാന്‍റെ മകനും എംപിയുമായ ചിരാഗ് പറഞ്ഞു.

വിറപ്പിച്ച് ചിരാഗ്

വിറപ്പിച്ച് ചിരാഗ്

എന്‍ഡിഎ സഖ്യം വിട്ട ടിഡിപിയുടേയും ആര്‍എല്‍എസ്പിയുടേയും പാത പിന്തുടരാന്‍ തയ്യാറാണെന്ന സൂചനയാണ് ചിരാഗ് നല്‍കിയത്.
അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച പല ഘട്ടങ്ങളിലായി ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നും ഇതുവരേയും സമവായത്തില്‍ എത്താന്‍ പാര്‍ട്ടി തയ്യാറായിട്ടില്ലെന്നും പസ്വാന്‍ വ്യക്തമാക്കി.

മന്ത്രിസഭയില്‍

മന്ത്രിസഭയില്‍

ഇനിയും സമവയാത്തില്‍ എത്താന്‍ കഴിഞ്ഞില്ലേങ്കില്‍ സഖ്യത്തിന് അത് തിരിച്ചടിയാകുമെന്നും പസ്വാന്‍ മുന്നറിയിപ്പ് നല്‍കി. മുന്‍പ് എല്ലാ മന്ത്രിസഭയുടേയും ഭാഗമായ ചരിത്രമുണ്ട് പസ്വാന്. വാജ്പെയ് മന്ത്രി സഭയിലും യുപിഎ മന്ത്രി സഭയിലും പസ്വാന്‍ മന്ത്രിയായിരുന്നു.

കനത്ത പരാജയം രുചിച്ചേക്കും

കനത്ത പരാജയം രുചിച്ചേക്കും

ദളിത് വോട്ടു ബാങ്കാണ് പസ്വാന്‍റെ എല്‍ജെപി. എസ്സി എസ്ടി ബില്ലുകളും ദളിത് വിരുദ്ധ നിലപാടുകളും ബിജെപിക്ക് തിരിച്ചടിയായി വിലയിരുത്തപ്പെടുന്നുണ്ട്. അതിനിടയില്‍ പസ്വാന്‍ പാര്‍ട്ടി വിട്ടാല്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടി ആയേക്കുമെന്നാണ് വിലിരുത്തപ്പെടുന്നത്.

English summary
Ram Vilas Paswan-led LJP mounts pressure on BJP for seat adjustments in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X