കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്വാന്റെ പാര്‍ട്ടി പിളര്‍ന്നു; എല്‍ജെപി സെക്യുലറുമായി ദേശീയ നേതാക്കള്‍, കുടുംബ ഭരണം വേണ്ട

Google Oneindia Malayalam News

പട്‌ന: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) പിളര്‍ന്നു. ദേശീയ നേതാക്കള്‍ ചേര്‍ന്ന് എല്‍ജെപി (സെക്യുലര്‍) രൂപീകരിച്ചു. നിലവില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നയങ്ങളില്‍ വിയോജിച്ചാണ് ഒരുവിഭാഗം പാര്‍ട്ടി വിട്ടതും പുതിയ കക്ഷി രൂപീകരിച്ചതും. എല്‍ജെപി സ്വകാര്യ കമ്പനിയായി മാറിയെന്നാണ് അവരുടെ ആക്ഷേപം.

Paswan

പുറത്തുനിന്ന് വന്നവര്‍ക്ക് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നു, പണം വാങ്ങി സീറ്റ് വില്‍ക്കുന്നു, കുടുംബാധിപത്യം തുടരുന്നു തുടങ്ങിയവയാണ് രാജിവെച്ചവരുടെ ആരോപണങ്ങള്‍. ഇനിയും പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖര്‍ രാജിവെച്ചത്. ദേശീയ ജനറല്‍ സെക്രട്ടറിമാരായ സത്യനാഥ് ശര്‍മ, അനില്‍ കുമാര്‍ പാസ്വാന്‍, ട്രഷറര്‍ രമേശ് ചന്ദ്ര കപൂര്‍, ഒട്ടേറെ വിമത നേതാക്കള്‍ എന്നിവരാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

ടിക്കറ്റ് വില്‍ക്കുന്ന വിഭാഗമായി എല്‍ജെപി അധപതിച്ചിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. അതേസമയം, നേരത്തെ പാര്‍ട്ടി പുറത്താക്കിയവരാണ് പുതിയ പാര്‍ട്ടിയുമായി രംഗത്തുവന്നിരിക്കുന്നതെന്ന് എല്‍ജെപി നേതാക്കള്‍ പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്നും എല്‍ജെപി ബിഹാര്‍ പ്രസിഡന്റും ഹാജിപൂര്‍ എംപിയുമായ പശുപതി കുമാര്‍ പരസ് അറിയിച്ചു.

പിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റുപിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റു

എല്‍ജെപി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചിരാഗ് പാസ്വാന്റെ മണ്ഡലമായ ജമുയില്‍ ഇവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിരുന്നു. തുടര്‍ന്നാണ് പുറത്താക്കിയതെന്നും പശുപതി കുമാര്‍ പരസ് വിശദീകരിച്ചു. ബിഹാറില്‍ ബിജെപി, ജെഡിയു, എല്‍ജെപി സഖ്യം ഉള്‍പ്പെടുന്നതാണ് എന്‍ഡിഎ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് സഖ്യം നേടിയത്.

English summary
Ram Vilas Paswan's LJP Splitted; National Leaders Launch New Outfit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X