കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ ജലം കുടിക്കാൻ കൊള്ളില്ലെന്ന് റിപ്പോർട്ട്, രാം വിലാസ് പസ്വാൻ രാജിവയ്ക്കണമെന്ന് ആംആദ്മി

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ഉപഭോക്ത, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ രാജിവെക്കണമെന്ന് ആംആദ്മി പാര്‍ട്ടി. ഇന്ത്യയിലെ 21 പ്രധാനപ്പെട്ട നഗരങ്ങളില്‍ വെച്ച് ദില്ലിയിലെ വെള്ളമാണ് ഏറ്റവും മോശമെന്ന് നവംബര്‍ 16ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെയാണ് എഎപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കർണാടകപ്പേടിയിൽ കോൺഗ്രസ്! മഹാരാഷ്ട്രയിൽ സർക്കാരാകും മുൻപേ മന്ത്രിയാകാൻ ലോബിയിംഗ്!കർണാടകപ്പേടിയിൽ കോൺഗ്രസ്! മഹാരാഷ്ട്രയിൽ സർക്കാരാകും മുൻപേ മന്ത്രിയാകാൻ ലോബിയിംഗ്!

ഇത് ദൗര്‍ഭാഗ്യകരമാണ്. ദില്ലിയിലെ വെള്ളത്തെ കുറിച്ച് പാസ്വാന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. ദില്ലിയിലെ 11 ഇടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ആ പ്രദേശങ്ങളില്‍ അത്തരത്തിലൊരു സര്‍വേ നടന്നില്ലെന്ന് പിന്നീട് കണ്ടെത്തിയതായും ആം ആദ്മി രാജ്യസഭാ എംപി സഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

paswan

റിപ്പോര്‍ട്ടില്‍ പേരുകളുള്ള ആളുകളെ പരിശോധിച്ചപ്പോള്‍ അവരുടെ വീടുകളില്‍ സാമ്പിളിനായി ആരും വന്നില്ലെന്നാണ് പറയുന്നത്. മാത്രമല്ല വീട്ടിലെ വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ അവരെല്ലാം തൃപ്തരാണ്. തെറ്റായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പാസ്വാന്‍ സ്വന്തം വീട്ടിലെ വെള്ളമാണ് പരിശോധനയ്ക്ക് അയച്ചതെന്നും എംപി ആരോപിച്ചു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വെള്ളം നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്, ദില്ലി സര്‍ക്കാരല്ലെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലൊരു കൃത്രിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പാസ്വാനെ ആരാണ് ഏല്‍പ്പിച്ചതെന്ന് തനിക്കറിയണം. ഒരു കേന്ദ്ര മന്ത്രിയായിരിക്കെ ഇത്തരമൊരു പ്രവൃത്തി ചെയ്ത് രാജ്യത്തെ ഭരണഘടനയുടെ മൂല്യങ്ങള്‍ തകര്‍ത്തു. അതിനാല്‍ പാസ്വാന്‍ മാപ്പു പറയുകയും അദ്ദേഹത്തിന്റെ പദവിയില്‍ നിന്നും രാജിവെക്കുകയും വേണമെന്നും സിംഗ് ആവശ്യപ്പെട്ടു.

English summary
Ram Vilas Paswan should resign for submitting false report about water quality of Dilli: AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X