കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണ വരാതെ രാമന്‍ നോക്കിക്കോളും'; ഉത്തര്‍പ്രദേശില്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് രാം നവമി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വലിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടയില്‍ രാം നവമി ആഘോഷം നടത്താനൊരുങ്ങി യോഗി ആദിത്യനാഥിന്റേ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സാധാരണഗതിയില്‍ ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്തുവരുന്ന രാം നവമി ആഘോഷം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെയാണ് നടക്കുന്നത്. മെഡിക്കല്‍ പ്രൊഫഷണല്‍സ് അടക്കം രാം നവമി ആഘോഷം നടത്തേണ്ടതില്ലായെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിട്ടും ഇത് മറികടന്നാണ് യോഗി സര്‍ക്കാര്‍ ആഘോഷം നടത്താനൊരുങ്ങുന്നത്.

Recommended Video

cmsvideo
'കൊറോണ വരാതെ രാമന്‍ നോക്കിക്കോളും | Oneindia Malayalam

അയോധ്യയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ യോഗി സര്‍ക്കാരിനോട് ആഘോഷം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്രയും വലിയ ജനകൂട്ടത്തെ സ്‌ക്രീന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ നമ്മുടെ പക്കലില്ലായെന്നായിരുന്നു ആരോഗ്യവകുപ്പ് മുന്നോട്ട് വെക്കുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ആഘോഷവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യോഗിസര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാര്‍ വാദം

സര്‍ക്കാര്‍ വാദം

എല്ലാ വര്‍ഷവും മേളക്ക് വലിയ ജനതിരക്ക് ഉണ്ടാവാറുണ്ടെന്നും ഇത്തവണ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മേളക്ക് വലിയ പ്രധാന്യമുണ്ടെന്നാണ് യോഗി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ മേള മാറ്റിവെക്കില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം.

 ജില്ലാ ഭരണകൂടം

ജില്ലാ ഭരണകൂടം

സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലാ ഓഫീസര്‍മാരും നിലപാട് മാറ്റി. കൊറോണ വൈറസ് പടരുന്നത് തടയാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ജില്ലാ ഭരണകൂടം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഭക്തരോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 ജില്ലാ മജിസ്‌ട്രേറ്റ്

ജില്ലാ മജിസ്‌ട്രേറ്റ്

മേള നടത്താമെന്നുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ ജാ രംഗത്തെത്തി. അയോധ്യ ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റിയിലെ അംഗം കൂടിയാണ് ഇദ്ദേഹം. ഇത് പൈത്യാകത്തിന്റെ ഭാഗമാണ്. നമ്മള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ രാം നവമി മേള മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടില്ല. പ്രിന്റിനോടായിരുന്നു അനുജ് കുമാര്‍ ജായുടെ പ്രതികരണം.

ഹിന്ദു സംഘടനകള്‍

ഹിന്ദു സംഘടനകള്‍

യോഗി സര്‍ക്കാരിന്റെ തീരുമാനത്തെ ഇരുംകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഒരു കൂട്ടം ഭക്തരും ഹിന്ദു സംഘടനകളും. മേള ഒഴിവാക്കരുത്. അത് ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വികാരത്തെ ബാധിക്കും, എന്തിരുന്നാലും ഈ വര്‍ഷത്തെ മേളക്ക് കൂടുതല്‍ പ്രധാന്യമുണ്ട്.' ഹിന്ദു സംഘടനകള്‍ പ്രതികരിച്ചു. ഭക്തര്‍ക്ക് ആപത്തൊന്നും വരാതെ രാമന്‍ നോക്കികോളും എന്നും ഇവര്‍ പ്രതികരിച്ചു.

 തത്സമയ സംപ്രേഷണം

തത്സമയ സംപ്രേഷണം

ഭക്തരെ ആകര്‍ഷിക്കുന്നതിനായി ദൂരദര്‍ശനിലൂടെ മേള തത്സമയ സംപ്രേഷണം ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മേള നടക്കുന്ന മാര്‍ച്ച് 25 ന് യോഗി ആദിത്യനാഥ് ആദ്യമായി ആരതി ഉഴിയും.

കൊറോണ

കൊറോണ

ആഗോളതലത്തില്‍ 200000 ലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 8000 പേര്‍ മരണപ്പെട്ടു.
ഇന്ത്യയിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 164 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് രണ്ട് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി.

ഉത്തര്‍പ്രദേശിലും ഇന്ന് പുതുതായി രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരാള്‍ ലഖ്‌നൗവിലും രണ്ടാമത്തേയാള്‍ ലഖിംപൂര്‍ ഖേരിയില്‍ നിന്നുമാണ്. ഈ സാചര്യങ്ങള്‍ നിലനില്‍ക്കേയാണ് യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ രാം നവമി നടത്താനൊരുങ്ങുന്നത്.

English summary
Ram Will Ensure no Harm Come; Yogi Adityanath Conduct Ram Navami In UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X