Get Updates
Get notified of breaking news, exclusive insights, and must-see stories!

‌ചരിത്രം ആവര്‍ത്തിക്കും ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും; ദീപം കത്തിക്കലില്‍ രൂക്ഷ വിമര്‍ശനം

ദില്ലി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സാമൂഹക ശക്തി തെളിയിക്കാന്‍ പുതിയ പരിപാടിക്ക് ആഹ്വനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം വീട്ടിലെ മറ്റ് വെളിച്ചങ്ങള്‍ അണച്ച് മൊബൈല്‍ ഫ്ലാഷ്, മെഴുക് തിരി, ടോര്‍ച്ച് തുടങ്ങിയ ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.

ഇതിലൂടെ കൊറോ​ണ ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വീടിന് പുറത്തിറങ്ങാതെ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

രാമചന്ദ്ര ഗുഹ

രാമചന്ദ്ര ഗുഹ

ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം ദുരന്തകാരത്തെ പ്രഹസനമാണെന്നാണ് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്. ഇവന്റ് മാനേജ്മെന്റ് 9.0 എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.' ‘ഇവന്റ് മാനേജ്മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ട്.'-രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു.

പ്രതിപക്ഷ നേതാക്കളും

പ്രതിപക്ഷ നേതാക്കളും

ശശി തരൂര്‍, പി ചിദംബരം, കപില്‍ സിബല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പ്രിയപ്പെട്ട നരേന്ദ്ര മോദി, താങ്കള്‍ പറഞ്ഞത് ഞങ്ങള്‍ ശ്രദ്ധിക്കുകയും ഏപ്രില്‍ അഞ്ചിന് ദീപങ്ങള്‍ തെളിക്കുകയും ചെയ്യും. എന്നാല്‍ പകരമായി രാജ്യം പ്രധാനമന്ത്രിയെ കേട്ട പോലെ രാജ്യത്തെ എപ്പിഡോമളജിസ്റ്റുകളേയും സാമ്പത്തികശാസ്ത്രജ്ഞരെയും കേള്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുന്‍ ധനകാര്യമന്ത്രിയുമായ പി. ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

പ്രതീക്ഷിച്ചത്

പ്രതീക്ഷിച്ചത്

രാജ്യത്തെ ജോലി ചെയ്യുന്ന എല്ലാ സ്ത്രീ പുരുഷന്‍മാരും കച്ചവടക്കാരും മുതില്‍ ദിവസക്കൂലിക്കാര്‍ വരെ പ്രതീക്ഷിച്ചിരുന്നത് താങ്കള്‍ സാമ്പത്തികരംഗത്തെ തകര്‍ച്ചയെ തടയുന്നതിനും സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ആവശ്യമായ നടപടികള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു. എന്നാല്‍ എല്ലാവരും നിരാശരായി. പ്രതീകാത്മക പ്രധാനമാണ് പക്ഷെ ഗൗരവമായ ചിന്തകളും ആശയങ്ങളും നടപടികളും അതുപോലെതന്നെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഷോ കാണിക്കുക

ഷോ കാണിക്കുക

ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രതികരിച്ചത്. 'ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണമാണ് ഇന്ന് നടന്നതെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
    പ്രഹസനം നിർത്തൂ, യാഥാർത്ഥ്യത്തിലേക്ക് വരൂ | Oneindia Malayalam
    നന്നായി പ്രതികരിച്ചു

    നന്നായി പ്രതികരിച്ചു

    അതേസമയം, ലോക്ക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നു. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 22 ലെ ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അര്‍പ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+