കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി

Google Oneindia Malayalam News

Recommended Video

cmsvideo
Ramachandran Guha Detained By Police At Bengaluru | Oneindia Malayalam

ബെംഗളൂരു: പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പ്രതിഷേധത്തിനിടെ ബെംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ടൗണ്‍ ഹാളിലെ പ്രതിഷേധത്തിലാണ് രാമചന്ദ്ര ഗുഹ പങ്കെടുത്തത്. ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടം കൂടി നില്‍ക്കരുതെന്നും പോലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാമചന്ദ്ര ഗുഹ നിയന്ത്രണങ്ങള്‍ വകവെക്കാതെയാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്.

1

അതേസമയം യോഗേന്ദ്ര യ ാദവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ഗാന്ധിയുടെ ചിത്രം പതിച്ച പോസ്റ്റര്‍ ഉയര്‍ത്തി കാണിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. 30ലധികം പ്രതിഷേധക്കാരെ പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസാണ് ബെംഗളൂരുവിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞു. പോലീസ് നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും പ്രതിഷേധം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ഇന്ന് ചെങ്കോട്ടയിലേക്ക് നീണ്ടതും വലിയ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. ഇവിടേക്ക് റാലി നടത്താന്‍ നേരത്തെ പോലീസ് അനുമതി നല്‍കിയിരുന്നില്ല. പ്രതിഷേധക്കാരെ പോലീസ് ചെങ്കോട്ടയ്ക്കടുത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് വാഹനഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ദില്ലി മെട്രോയിലെ എട്ട് സ്‌റ്റേഷനുകളും അടച്ചിരിക്കുകയാണ്. ചെങ്കോട്ടയ്ക്ക് സമീപം നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ലഹോരി ഗേറ്റ്, കശ്മീരി ഗേറ്റ്, കോട്‌വാലി ഗേറ്റ് എന്നിവിടങ്ങളിലാണ് ഈ നിരോധനാജ്ഞ ബാധകം.

അതേസമയം യുപിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ചെന്നൈ, ഭോപ്പാല്‍, ഹൈദരാബാദ്, പൂനെ, എന്നിവിടങ്ങളിലും വൈകീട്ട് പ്രതിഷേധം ആരംഭിക്കും. പോലീസ് നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുണ്ട്. സമാധാനപരമായിട്ടാണ് അവര്‍ പ്രതിഷേധിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നതും ഭീകര നയങ്ങളാണ്. ഇന്ത്യക്കാര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത സര്‍ക്കാരാണിത്. ബിജെപി ഓര്‍ത്ത് നാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

 എന്റെ മകളെ ഇതിലേക്ക് വലിച്ചിടരുത്... പൗരത്വ ബില്ലിനെ വിമര്‍ശിച്ചിട്ടില്ല, ഗാംഗുലി പറയുന്നത് ഇങ്ങനെ എന്റെ മകളെ ഇതിലേക്ക് വലിച്ചിടരുത്... പൗരത്വ ബില്ലിനെ വിമര്‍ശിച്ചിട്ടില്ല, ഗാംഗുലി പറയുന്നത് ഇങ്ങനെ

English summary
ramachandra guha and yogendra yadav detained in caa protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X