സത്യം കേസ് : രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചു കോടി രൂപ പിഴയും
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പു കേസായ സത്യം കേസില്‍ കമ്പനിയുടെ സ്ഥാപകന്‍ ബി.രാമലിംഗ രാജുവിന് ഹൈദരാബാദിലെ പ്രത്യേക
സി.ബി.ഐ കോടതി ഏഴു വര്‍ഷം തടവും അഞ്ചു കോടി രൂപ പിഴയും വിധിച്ചു. .
രാമലിംഗ രാജു ഉള്‍പ്പെടെ പത്ത് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ കോര്‍പറേറ്റ് അഴിമതിക്കേസില്‍ പ്രത്യേക കോടതി വിധി പറയുന്നത്. കഴിഞ്ഞ മാസം ഒമ്പതിനാണ് കോടതി കേസില്‍ അവസാനമായി വാദം കേട്ടത്.സത്യം കംപ്യൂട്ടര്‍ സര്‍വിസസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമായ രാമലിംഗ രാജു കമ്പനിയുടെ ലാഭം പെരുപ്പിച്ചുകാട്ടി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ പത്ത് പ്രതികളാണ് കേസിലുള്ളത്.

രാജുവിന്റെ മറ്റൊരു സഹോദരനും സത്യം കംപ്യൂട്ടേഴ്സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ ബി.രാമരാജു, മുന്‍ സി.ഇ.ഒ വദ്ലമണി ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രമണി ഗോപാലകൃഷ്ണന്, ടി.ശ്രീനിവാസ്, മുന്‍ ജീവനക്കാരായ ജി.രാമകൃഷ്ണ, ഡി.വെങ്കട്ട്പതി രാജു, ശ്രീശൈലം, കമ്പനിയുടെ മുന്‍ ചീഫ് ഓഡിറ്റര്‍ വി.എസ്.പ്രഭാകര്‍ ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍
വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ ലംഘനം, കള്ള ആധാരം ചമയ്ക്കല്‍, കണക്കുകളിലെ തിരിമറി, ആദായനികുതി നിയമങ്ങളുടെ ലംഘനം എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. തട്ടിപ്പിലൂടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ഓഹരി ഉടമകള്‍ക്ക് 14,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിബിഐ കോടതിയെ അറിയിച്ചു
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications