കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പണി തുടങ്ങി, ബിജെപി സര്‍ക്കാരിന്റെ പദ്ധതികള്‍ മരവിപ്പിച്ചു; ശുദ്ധികലശം

Google Oneindia Malayalam News

Recommended Video

cmsvideo
ഛത്തീസ്ഗഡില്‍ മാറ്റങ്ങൾക്കൊരുങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ പണി തുടങ്ങി. ബിജെപി ഭരണകൂടം തിരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച ഓരോ പദ്ധതികളും സൂക്ഷ്മമായി പരിശോധിക്കുകയാണ് പുതിയ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍. അഴിമതി നടന്നിട്ടുണ്ടെന്ന് തോന്നുന്ന പദ്ധിതികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചു.

ബിജെപിയുടെ രമണ്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്ട് ഫോണ്‍ പദ്ധതി മരവിപ്പിക്കുയും ചെയ്തു. സ്വകാര്യ കമ്പനിക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയതെന്ന് പ്രാഥമിക പരിശോധനയില്‍ സംശയമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ശുദ്ധികലശത്തിന് ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. വിവരങ്ങള്‍ ഇങ്ങനെ....

ബിജെപിയുടെ ബൃഹദ് പദ്ധതി

ബിജെപിയുടെ ബൃഹദ് പദ്ധതി

മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് സര്‍ക്കാരിന്റെ ബൃഹദ് പദ്ധതിയായിരുന്നു സ്മാര്‍ട്ട് ഫോണ്‍ പ്രൊജക്ട്. 50 ലക്ഷം കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതായിരുന്നു പദ്ധതി. ഈ പദ്ധതി പുതിയ സര്‍ക്കാര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ചില സംശയങ്ങള്‍ തോന്നിയതിനെ തുടര്‍ന്ന് മരവിപ്പിച്ചു.

 ആറ് മാസം മുമ്പ്

ആറ് മാസം മുമ്പ്

ആറ് മാസം മുമ്പാണ് രമണ്‍ സിങ് സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഫോണ്‍ വിതരണം ചെയ്യുന്നതിന് ഒരു ടെലികോം കമ്പനിയെയും സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. ഈ തിരഞ്ഞെടുത്ത നടപടി ക്രമങ്ങളില്‍ ചട്ടലംഘനം നടന്നുവെന്നാണ് കണ്ടെത്തല്‍.

ചോദ്യങ്ങള്‍ ബാക്കി

ചോദ്യങ്ങള്‍ ബാക്കി

ഒരു ടെലികോം കമ്പനിയെ മാത്രം തിരഞ്ഞെടുത്തതില്‍ ഒട്ടേറെ സംശയങ്ങളുണ്ട്. പദ്ധതിയുടെ നടപടിക്രമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണ്. ഈ ചോദ്യങ്ങള്‍ക്് ഉത്തരം കണ്ടെത്തിയ ശേഷം മതി പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ടെന്‍ഡര്‍ നടപടികളില്‍

ടെന്‍ഡര്‍ നടപടികളില്‍

ടെന്‍ഡര്‍ നടപടികളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സംശയം. പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബാഗല്‍ പ്രത്യേക യോഗം വിളിച്ചിരുന്നു. യോഗത്തിന് ശേഷമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ പദ്ധതി മരവിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

രമണ്‍ സിങിന്റെ ചിത്രം

രമണ്‍ സിങിന്റെ ചിത്രം

20 ലക്ഷത്തോളം ഫോണുകള്‍ വിതരണം ചെയ്തിരുന്നു. വിതരണം ചെയ്ത ഫോണുകളില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിന്റെ ചിത്രമാണ് ഫോണുകളില്‍ ആദ്യം തെളിയുക. ബിജെപിയെ ബന്ധപ്പെടുത്തുന്ന ചില ആപ്ലിക്കേഷനുകളും മൊബൈലിലുണ്ട്.

ഒട്ടേറെ പരാതികള്‍

ഒട്ടേറെ പരാതികള്‍

വിതരണം ചെയ്ത മൊബൈല്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വേഗം ചൂട് അനുഭവപ്പെടുന്നുവെന്നാണ് ഒരു പരാതി. പലപ്പോഴും പ്രവര്‍ത്തനക്ഷമമല്ലാതാകുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാണ് പദ്ധതി മരവിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബിജെപി പ്രതികരണം

ബിജെപി പ്രതികരണം

എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഭാഗമായിരുന്നു ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ സ്മാര്‍ട്ട് ഫോണ്‍ പദ്ധതി. കോണ്‍ഗ്രസിന് വികസനം ആവശ്യമില്ല. ജനങ്ങളുടെ വികസനം അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് പദ്ധതി മരവിപ്പിച്ചതെന്നും ബിജെപി വക്താവ് സച്ചിന്നാദ് ഉപാസനെ പറഞ്ഞു.

വനിതകളെ ലക്ഷ്യമിട്ട്

വനിതകളെ ലക്ഷ്യമിട്ട്

ഗ്രാമീണ മേഖലയിലെ വനിതകളെ ലക്ഷ്യമിട്ടാണ് ബിജെപി സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ പദ്ധിതി നടപ്പാക്കിയത്. കൂടാതെ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം ജൂണിലാണ് ഫോണ്‍ വിതരണം ആരംഭിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്ന വിധമായിരുന്നു ഫോണ്‍ വിതരണം.

 ശക്തമായ തിരിച്ചുവരവ്

ശക്തമായ തിരിച്ചുവരവ്

കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് ഛത്തീസ്ഗഡില്‍ നടത്തിയിരിക്കുന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ളതിനാല്‍ ആരുടെയും പിന്തുണയില്ലാതെയാണ് ഭരണം. പുതിയ തീരുമാനങ്ങളെടുക്കുന്നതിന് മറ്റു പാര്‍ട്ടികളുടെ നിലപാടുകള്‍ കോണ്‍ഗ്രസിന് ആരായേണ്ടതില്ല. ആരെയും മുന്നില്‍ നിര്‍ത്താതെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടതും വന്‍ വിജയം നേടിയതും.

പഴുതടച്ച പ്രവര്‍ത്തനം

പഴുതടച്ച പ്രവര്‍ത്തനം

ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷനാണ് ഭൂപേഷ് ബാഗല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരില്‍ പ്രധാനിയും ഇദ്ദേഹമായിരുന്നു. കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ ഛത്തീസ്ഗഡില്‍ അവസരം ഒരുക്കിയത് ബാഗലിന്റെ പഴുതടച്ച പ്രവര്‍ത്തനങ്ങളാണെന്ന് നേരത്തെ കേന്ദ്രനേതൃത്വം വിലയിരുത്തുകയും ചെയ്തതാണ്.

 വാഗ്ദാനങ്ങള്‍ ഓരോന്ന്

വാഗ്ദാനങ്ങള്‍ ഓരോന്ന്

90 അംഗ നിയമസഭയാണ് ഛത്തീസ്ഗഡില്‍. ഇതില്‍ 68 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് 15 സീറ്റുകളാണ് ആകെ ലഭിച്ചത്. മായാവതി-അജിത് ജോഗി കൂട്ടുകെട്ട് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് പ്രവചനമുണ്ടായിരുന്നു. എന്നാല്‍ എല്ലാ വെല്ലുവിളികളും അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയം. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ അവലോകനം ചെയ്യുന്നത്.

മോദിയുടെ ഉഗ്രന്‍ പ്രഖ്യാപനം; വില കുത്തനെ കുറയും, രാജ്യം കാത്തിരുന്ന തീരുമാനം!! 99 ശതമാനത്തിനുംമോദിയുടെ ഉഗ്രന്‍ പ്രഖ്യാപനം; വില കുത്തനെ കുറയും, രാജ്യം കാത്തിരുന്ന തീരുമാനം!! 99 ശതമാനത്തിനും

English summary
Raman Singh’s smartphone scheme stopped by new Chhattisgarh CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X