കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസഭ തിരഞ്ഞെടുപ്പില്‍ ശിവരാജ് സിംഗും രമണ്‍ സിംഗും മത്സരിച്ചേക്കും.. ദില്ലിക്ക് ക്ഷണിച്ച് ബിജെപി

  • By Desk
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെയും ചത്തീസ്സ്ഗഡിലെയും ദയനീയ പരാജയത്തിനു ശേഷം ബിജെപി മുതിര്‍ന്ന നേതാക്കളെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ചത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിനെയും 2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കി. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ പ്രതിപക്ഷത്തിരുത്തുന്നതിന് പകരം ദില്ലിയിലേക്കെത്തിക്കാനാണ് ശ്രമം.

15 വര്‍ഷം സംസ്ഥാനത്ത് ഭരണം കൈയ്യാളിയവരാണ് രമണ്‍ സിങും ശിവരാജ് സിങും. അതിനാല്‍ ഇനി ഇരു സംസ്ഥാനങ്ങളിലും ബിജെപിയെ നയിക്കാന്‍ പുതിയ നേതൃത്വം വേണം. ഇനി ഉണ്ടാകുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പുതിയ നേതാക്കളായിരിക്കും പാര്‍ട്ടിയെ നയിക്കുക എന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ മധ്യപ്രദേശ് പ്രതിപക്ഷനേതാവായ ശിവരാജ് സിങിനെ ലോകസഭയിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം.

main

ചത്തീസ്ഗഡില്‍ ധര്‍മ്മലാല്‍ കൗശിക് ആണ് പ്രതിപക്ഷസ്ഥാനത്തിരിക്കുന്നത്. ഇതോടെ രമണ്‍ സിങ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പുറത്തേക്ക് വന്ന് ദില്ലിയില്‍ സജീവമാകാന്‍ ശ്രമിക്കുന്നത്. ബിജെപി ഇത്തവണ അധികാരത്തില്‍ വന്നാല്‍ രമണ്‍സിങിന് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.

രമണ്‍സിങ് പക്ഷക്കാരനായ ധര്‍മ്മലാല്‍ കൗശികിനെ പ്രതിപക്ഷ നേതാവാക്കിയതില്‍ രണണ്‍സിങ് പക്ഷത്തിനെതിരെ നിലകൊള്ളുന്ന ബിജെപി വൃത്തങ്ങള്‍ വിമര്‍ശിച്ചിരുന്നു. ബ്രിജി മോഹന്‍ അഗര്‍വാള്‍, നാന്‍കി റാം കാന്‍വാര്‍ എന്നിവരും ബിജെപിയുടെ നേതൃത്വത്തിന്‍റെ തീരുമാനത്തെ പരസ്യമായി എതിര്‍ത്തിരുന്നു.

മധ്യപ്രദേശിലെ മുന്‍മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാന്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്നും തന്‍റെ പേര് പിന്‍വലിച്ചിരുന്നു. പ്രതിപക്ഷസ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു ചൗഹാന്‍. ബിജെപി ചൗഹാന്‍റെ നിര്‍ദേശം സ്വീകരിച്ച് ലോകസഭയിലേക്ക് മത്സരിപ്പിക്കാനാണ് തീരുമാനം.

English summary
Raman Singh and Sivaraj Singh will compete for Loksabha, BJP plans to move them from state to center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X