Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി!! ബിജെപി വിരിച്ച വലയില്‍ വീണ് കോണ്‍ഗ്രസ് നേതാക്കള്‍!!

ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് വീതംവെപ്പിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു. രാമനഗര, മാണ്ഡ്യ എന്നീ മണ്ഡലങ്ങള്‍ ജനതാദളിന് വിട്ടുകൊടുക്കാനുള്ള തിരുമാനമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ ബിജെപിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. രാമനഗരിയിലെ നേതാവിന്‍റ മകനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ തിരുമാനത്തോട് വിയോജിപ്പ് അറിയിച്ച് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ തങ്ങളുടെ തന്ത്രങ്ങള്‍ ഫലിച്ച് തുടങ്ങിയെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 ഉപതെരഞ്ഞെടുപ്പ്

ഉപതെരഞ്ഞെടുപ്പ്

നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കാന്‍ തന്നെയാണ് ജെഡിഎസ് തിരുമാനം. അതേസമയം കൂട്ടുകക്ഷി സര്‍ക്കാരിനെതിരെ അതൃപ്തിയുള്ള പ്രാദേശിക നേതാക്കള്‍ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

രാമനഗരയിലും ജാഖണ്ഡിയിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രാമനഗരിയില്‍ ദളും ജാഖണ്ഡിയില്‍ കോണ്‍ഗ്രസും മത്സരിക്കുമെന്നാണ് നേതൃത്വത്തിന്‍റെ തിരുമാനം. രാമനഗരിയില്‍ കുമാരസ്വാമിയുടെ ഭാര്യ അനിത മത്സരിച്ചേക്കുമെന്നാണ് വിവരം.

 പ്രതിഷേധം

പ്രതിഷേധം

എന്നാല്‍ രാമനഗരി ദളിന് വിട്ടുകൊടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവും എംഎല്‍എസിയുമായ ലിംഗപ്പ പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസിനും ജെഡിഎസിനും ഒരുപോലെ സ്വാധീനമുള്ള പ്രദേശമാണ് രാമനഗരിമാണ്ഡ്യ ലോക്സഭ മണ്ഡലം വിട്ടുകൊടുക്കുന്നതിലും പ്രാദേശികതലത്തില്‍ എതിര്‍പ്പുകള്‍ ഉണ്ട്.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വല്‍ രേവണ്ണയെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് ജെഡിഎസ് നേതൃത്വത്തിന്‍റെ തിരുമാനം. എന്നാല്‍ സീറ്റ് വീട്ടുകൊടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ പ്രതിഷേധിച്ച് ലിംഗപ്പയുടെ മകന്‍ ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേരുന്നതായി അറിയിച്ചു.

 ചര്‍ച്ച നടത്തി

ചര്‍ച്ച നടത്തി

ലിംഗപ്പയുമായും ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. സഖ്യത്തിന് വേണ്ടി സ്വന്തം സീറ്റ് അടിയറവ് വെച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നടപടിയെ അംഗീകരിക്കാനാവില്ലെന്ന് ലിംഗപ്പ തുറന്നടിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിക്ക് എതിരായി പ്രചരണം നടത്തുമെന്നും ലിംഗപ്പ വ്യക്തമാക്കിയിട്ടുണ്ട്.

 മുതലെടുപ്പ്

മുതലെടുപ്പ്

അതേസമയം ഈ അവസരം ശക്തമായി മുതലാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ പൊട്ടിത്തെറി ഉണ്ടായേക്കുമെന്നും അതിന് ശേഷം മാത്രമേ ബിജെപി സ്ഥാനാര്‍ത്ഥികളെ പരിഗണിക്കേണ്ടതുള്ളൂവെന്നുമാണ് യെദ്യൂരപ്പ നല്‍കിയ നിര്‍ദ്ദേശം.

 കൂടുതല്‍ പേര്‌

കൂടുതല്‍ പേര്‌

സഖ്യത്തില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പുറത്തേക്കെത്തും. ഇവരെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നാണ് മണ്ഡലത്തിന്‍റെ ചുമതലയുള്ള മുന്‍ മന്ത്രിയായ സിപി യോഗേശ്വറിന് യെദ്യൂരപ്പ നല്‍കിയ നിര്‍ദ്ദേശം.

 മത്സരിക്കണം

മത്സരിക്കണം

അതേസമയം ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ രാമനഗരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മത്സരിക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

 എതിര്‍പ്പുണ്ട്

എതിര്‍പ്പുണ്ട്

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സീറ്റാണ് രാമനഗരി എന്നിരിക്കെ അത് വിട്ടുകൊടുത്തത് ശരിയായില്ലെന്നാണ് പലരുടേയും അഭിപ്രായമെന്ന് ലിംഗപ്പ യോഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 69,000 വോട്ടുകളാണ് രാമനരഗിയില്‍ നിന്നും ലഭിച്ചതെന്നും ലിംഗപ്പ നേതൃത്വത്തെ അറിയിച്ചു.

 മാണ്ഡ്യക്ക് വേണ്ടിയും

മാണ്ഡ്യക്ക് വേണ്ടിയും

മാണ്ഡ്യ വിട്ടുകൊടുക്കുന്നതിലും പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നും ലിംഗപ്പ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ രാമനഗരിക്ക് വേണ്ടി തര്‍ക്കത്തിന് ഇല്ലെന്നായിരുന്നു ജെഡിഎസിന്‍റെ നിലപാട്. അതേസമയം മാണ്ഡ്യ തങ്ങള്‍ക്ക് വേണെമെന്ന് ജെഡിഎസ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്.

 സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

മാണ്ഡ്യയില്‍ എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യമെന്നും അതിനാല്‍ ജെഡിഎസിന്‍റെ ആവശ്യം കോണ്‍ഗ്രസ് പരിഗണിക്കണമെന്നും ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+