രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാന്‍ എന്‍സിആര്‍ടിയുടെ ശുപാര്‍ശ
ന്യൂഡല്‍ഹി: രാമായണവും, മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാന്‍ എന്‍സിആര്‍ടി വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തിന്റെ ഭാഗമായിട്ടാണ് രാമായണവും ഉള്‍പ്പെടുത്തുക. അയോധ്യ പ്രക്ഷോഭവും ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ഭരണഘടനയുടെ ആമുഖ ക്ലാസുകളിലെ ചുവരുകളില്‍ പതിപ്പിക്കണമെന്നും എന്‍സിആര്‍ടി കമ്മിറ്റിയുടെ അധ്യക്ഷന്‍ സിഐ ഐസക് നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഏഴംഗ കമ്മിറ്റിയെ കേന്ദ്രം നിയമിച്ചത്. സാമൂഹ്യ പഠനത്തിലെ അന്തിമ തീരുമാനത്തിലെത്തുമ്പോള്‍ നിരവധി നിര്‍ദേശങ്ങളാണ് കമ്മിറ്റി നല്‍കിയിരിക്കുന്നത്. എന്‍സിആര്‍ടി പാഠപുസ്തകങ്ങള്‍ക്ക് ആധാരമായി ഇവ മാറുമെന്നാണ് സൂചന. നേരത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള ശുപാര്‍ശ വിവാദമായിരുന്നു. കേരളം അടക്കം ഇതിനെ എതിര്‍ത്തിരുന്നു.

അതേസമയം ഏഴംഗ കമ്മിറ്റിയുടെ നിര്‍ദേശം 19 അംഗ ദേശീയ സിലബസ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയല്‍ കമ്മിറ്റി പരിഗണിക്കും. അതിന് ശേഷമാണ് പാഠ്യപദ്ധതി തീരുമാനിക്കുക. എന്‍എസ്ടിസി അടുത്തിടെ സാമൂഹ്യ ശാസ്ത്രത്തിനായി കരിക്കുലര്‍ ഏരിയ ഗ്രൂപ്പ്(സിഎജി) രൂപീകരിച്ചിരുന്നു. 7 മുതല്‍ 12ാം ക്ലാസ് വരെയുള്ളവര്‍ രാമായണവും മഹാഭാരതവും പഠിക്കേണ്ടത് ആവശ്യകതയാണെന്ന് ഐസക് പറയുന്നു.
സാമൂഹ്യ പാഠത്തിലാണ് ഉള്‍പ്പെടുത്തുക. ചെറുപ്രായത്തിലേ കുട്ടിക്കളില്‍ രാജ്യസ്നേഹവും, ആത്മാഭിമാനവും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വര്‍ഷത്തില്‍ രാജ്യം വിട്ട് പോകുന്നത്. ഇവര്‍ മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടുകയാണ്. രാജ്യസ്നേഹത്തിന്റെ കുറവ് അവരില്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
അതുകൊണ്ട് രാമായണവും മഹാഭാരതവും പോലുള്ള അറിഞ്ഞാല്‍ മാത്രമേ നമ്മള് എന്താണെന്നും, രാജ്യത്തോടുള്ളതും, സംസ്കാരത്തോടുമുള്ളതുമായ സ്നേഹവും ഉണ്ടാവൂ എന്നും ഐസക് പറഞ്ഞു. ചിലയിടങ്ങളില്‍ രാമായണം വിദ്യാര്‍ത്ഥികളില്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരു മിത്തായിട്ടാണ് അതിനെ പഠിപ്പിക്കുന്നത്. എന്താണ് മിത്ത്. ഇതെല്ലാം കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ സമ്പ്രായം കൊണ്ട് കാര്യമില്ല. അതൊരിക്കലും രാജ്യത്തെ സേവിക്കലാവില്ലെന്നും ഐസക് വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications