Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും രാമായണത്തില്‍ പരിഹാരമുണ്ടെന്ന് അമിത്ഷാ, സമാനതകളില്ലാത്ത സൃഷ്ടി

ദില്ലി: ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും രാമായണത്തില്‍ പരിഹാരമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാനായ ഒരു മനുഷ്യന്റെ ജീവിതത്തെയും മൂല്യങ്ങളെയും കുറിച്ച് വാല്‍മികി മഹർഷിയുടെ സമാനതകളില്ലാത്ത സൃഷ്ടിയാണിത്. മനുഷ്യജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും മനോഹരമായി ചിത്രീകരിക്കുകയും ജീവിതത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ധാര്‍മ്മികതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു. മനുഷ്യരാശിയുടെ എല്ലാ അതിരുകളെയും മറികടന്ന വേദഗ്രന്ഥമായ രാമായണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിധിയാണെന്നും മതഗ്രന്ഥത്തെ കൂടുതല്‍ പ്രശംസിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.

നല്ല ഭരണം, യുദ്ധകല, ശാസ്ത്രം, സാങ്കേതികവിദ്യ, സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കല്‍, തുടങ്ങിയ വിഷമകരമായ ആശയങ്ങള്‍ വേദഗ്രന്ഥത്തിലെ വ്യത്യസ്ത കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ വിശദീകരിച്ചുവെന്നും ഷാ കൂട്ടിച്ചേര്‍ത്തു. എല്ലാവരും രാമായണത്തില്‍ നിന്നുള്ള മൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ ഉള്‍ക്കൊള്ളുകയും ഒരു ഉത്തമ മനുഷ്യനാകാന്‍ ശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അഞ്ചാം അന്താരാഷ്ട്ര രാമായണ ഉത്സവത്തിന്റെ മുഖ്യാതിഥിയായി സംസാരിക്കവെയാണ് അമിത്ഷായുടെ പരാമര്‍ശം.

amit sha

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും അന്താരാഷ്ട്ര രാമായണ ഉത്സവം സംഘടിപ്പിക്കുന്നു. ഈ സമയത്ത് 17 രാജ്യങ്ങള്‍ അവരുടെ കലാകാരന്മാരുമായി ഉത്സവത്തില്‍ പങ്കെടുക്കുകയും അവരുടെ രാമായണത്തിന്റെ പതിപ്പുകള്‍ അവതരിപ്പിക്കുകയും ചെയ്തു. വ്യക്തിപരവും സാമൂഹികവും മതപരവും സാംസ്‌കാരികവും ദേശീയവുമായ അതിര്‍വരമ്പുകള്‍ കടന്ന് ആഗോള പ്രേക്ഷകരിലേക്ക് എത്താന്‍ കഴിഞ്ഞ രചനയാണ് രാമായണമെന്ന് ഷാ അഭിപ്രായപ്പെട്ടു. മേള സംഘടിപ്പിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) സംഘാടകനെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യന്‍ സംസ്‌കാരവും അതിന്റെ മൂല്യങ്ങളും ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ഐസിസിആര്‍ സ്ഥാപിതമായത്. രാമായണ ഉത്സവം സംഘടിപ്പിക്കുന്നതിനേക്കാള്‍ മികച്ചൊരു മാര്‍ഗം സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+