കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ മാതൃകയാക്കണം; കപില്‍ സിബലിനേയും ആസാദിനേയും ബിജെപിയിലേക്ക് ക്ഷണിച്ച് അത്തേവാല

Google Oneindia Malayalam News

ദില്ലി: നേതൃമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്ത് എത്തിയപ്പോള്‍ മറുവിഭാഗം ഇപ്പോഴും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

കത്തില്‍ ഉന്നയിച്ച ആശങ്കകളൊന്നും പ്രവര്‍ത്തക സമിതി യോഗം അഭിസംബോധന ചെയ്തില്ലെന്നും കത്തെഴുതിയവരെ ആക്രമിച്ചപ്പോള്‍ ഒരു നേതാവ് പോലും പിന്തുണയ്ക്കാനെത്തെയില്ലെന്ന് കഴിഞ്ഞ ദിവസവും കപില്‍ സിബല്‍ ആസാദ് തുറന്നടിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് കപില്‍ സിബലിനേയും ഗുലാംനബി ആസാദിനേയും ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ബിജെപിയില്‍ ചേരണം

ബിജെപിയില്‍ ചേരണം

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും കപിൽ സിബലും കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തവാലെ ആവശ്യപ്പെട്ടത്. ജ്യോതിരാദിത്യ സിന്ധ്യ ചെയ്തത് പോലെ ബിജെപിയില്‍ ചേരണമെന്നാണ് അദ്ദേഹത്തിന്‍റെ അവശ്യം.

 സിന്ധ്യ ചെയ്തതുപോലെ

സിന്ധ്യ ചെയ്തതുപോലെ

'കേന്ദ്രത്തിലെ എൻ‌ഡി‌എ സർക്കാർ അധികാരത്തിൽ തുടരും. മുതിർന്ന കോൺഗ്രസ് നേതാക്കളായ സിബൽ, ആസാദ് തുടങ്ങിയവർ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്നതിനാല്‍ ജ്യോതിരാദിത്യ സിന്ധ്യ ചെയ്തതുപോലെ രാജി സമർപ്പിച്ച് ബിജെപിയിൽ ചേരണം'- രാംദാസ് അത്തേവാല പറഞ്ഞു

അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി

അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്. കപില്‍ സിബലും ഗുലാം നബി ആസാദും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് രാഹുല്‍ ഗാന്ധി തന്നെ ആരോപിക്കുന്നത്. അതിനാലാണ് ഇരുവരോടും കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തള്ളിപ്പറയുന്നു

തള്ളിപ്പറയുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്താന്‍ കപില്‍ സിബലും ഗുലാം നബി ആസാദും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. എന്നാല്‍ ഒടുവില്‍ അവരെ തള്ളിപ്പറയുന്നു. അതിനാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് അവര്‍ ബിജെപിയില്‍ ചേരണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെടന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അത്തേവാല ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

സച്ചിൻ പൈലറ്റ്

സച്ചിൻ പൈലറ്റ്

മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ അവരും അവിടെ നിന്ന് പുറത്തുവരുണം. ഒരു ഘട്ടത്തില്‍ സച്ചിൻ പൈലറ്റ് പോലും അങ്ങനെ ചെയ്തു, പക്ഷേ അദ്ദേഹം ഒരു ഒത്തുതീർപ്പിലെത്തി. കോൺഗ്രസ് കെട്ടിപ്പടുത്ത പ്രധാന പങ്കുവഹിച്ച ആളുകളെ കുറ്റപ്പെടുത്തുകയെന്ന തെറ്റായ പ്രവര്‍ത്തിയിലാണ് രാഹുല്‍ ഗാന്ധി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
മോദിയെ കണ്ടം വഴി ഓടിച്ച് ജനങ്ങള്‍
350 സീറ്റുകളിൽ

350 സീറ്റുകളിൽ


ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ അടുത്ത തവണയും അധികാരത്തിൽ തുടരുമെന്നും അത്തവാലെ പറഞ്ഞു, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ 350 സീറ്റുകളിൽ എന്‍ഡിഎ വിജയിക്കുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. "ബിജെപി ഇന്ന് ജനങ്ങളുടെ പാർട്ടിയാണ്, എല്ലാ ജാതി, മത വിഭാഗ ജനങ്ങളും ബിജെപിയിൽ ചേരുന്നു. വരുന്ന തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാവുമെന്നും അത്തേവാല അവകാശപ്പെട്ടു.

വിമര്‍ശനം ശക്തം

വിമര്‍ശനം ശക്തം

ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയ കോൺഗ്രസിലെ 23 നേതാക്കളിൽ സിബലും ആസാദും ഉൾപ്പെട്ടിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെയും ഇവര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും വിമര്‍ശനങ്ങല്‍ ഉന്നയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശക്തമായ ആക്രമണമായിരുന്നു മറുവിഭാഗം നടത്തിയത്.

ആസാദിനെ പുറത്താക്കണം

ആസാദിനെ പുറത്താക്കണം

ഗുലാം നബി ആസാദിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് തന്നേയുള്ള ആവശ്യം ഉത്തര്‍പ്രദേശില്‍ വ്യാപകപ്രചാണം ഉണ്ടായി. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഗുലാം നബി സമാജ് വാദി-കോണ്‍ഗ്രസ് സഖ്യത്തിന് നിര്‍ബന്ധിച്ചുവെന്ന് യുപി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍മല്‍ ഖാത്രി ആരോപിച്ചു.

രാഹുല്‍ എതിര്‍ത്തിട്ടും

രാഹുല്‍ എതിര്‍ത്തിട്ടും

എസ്പിയുമായി സഖ്യം ചേരാനുള്ള നീക്കത്തെ രാഹുല്‍ ഗാന്ധി എതിര്‍ത്തുവെന്ന് എനിക്കറിയാം. എന്നാല്‍ ആസാദിന്റെ വഴങ്ങാത്ത പ്രകൃതവും പരാജയവാദ രാഷ്ട്രീയ ചിന്തയും കാരണം അദ്ദേഹം സഖ്യത്തിന് സമ്മതിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ചുമതല നിര്‍വഹിക്കാന്‍ മറന്ന ആസാദ് കോണ്‍ഗ്രസിനെ നശിപ്പിച്ചു. കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലൊതുങ്ങിയെന്നും നിര്‍മല്‍ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ആസാദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യ ശക്തമായത്.

 തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍ തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍

English summary
ramdas athawale invite ghulam nabi azad and kapil sibal to join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X