കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി, കുടുംബകാര്യങ്ങളോ ഭർത്താക്കന്മാരോട് പെരുമാറുന്നതോ അറിയില്ല!

Google Oneindia Malayalam News

ദില്ലി: ബിഎസ്പി അധ്യക്ഷ മായാവതിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ആള്‍വാര്‍ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ മോദിയും മായാവതിയുമായി നടന്ന വാക്‌പോരിന്റെ ചുവട് പിടിച്ചാണ് അത്തേവാലയുടെ വിമര്‍ശനം. നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയാണ് എന്ന് മായാവതി വിമര്‍ശിച്ചിരുന്നു. വിവാഹം പോലും കഴിക്കാത്ത മായാവതിയാണ് മോദിക്കും ഭാര്യയ്ക്കും എതിരെ പരാമര്‍ശം നടത്തിയത് എന്ന് അത്തേവാല കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയല്ലെങ്കിൽ പ്രധാനമന്ത്രി സോണിയാ ഗാന്ധിയോ എകെ ആന്റണിയോ! ചർച്ചയായി കുറിപ്പ്നരേന്ദ്ര മോദിയല്ലെങ്കിൽ പ്രധാനമന്ത്രി സോണിയാ ഗാന്ധിയോ എകെ ആന്റണിയോ! ചർച്ചയായി കുറിപ്പ്

കുടുംബകാര്യങ്ങളോ ഭര്‍ത്താക്കന്മാരോട് പെരുമാറുന്നതോ വിവാഹ ജീവിതം നയിക്കാത്ത അവര്‍ക്ക് അറിയില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മായാവതിയോട് തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉളള പ്രസ്താവനകള്‍ നടത്തുന്നത് അവര്‍ ഒഴിവാക്കണമായിരുന്നുവെന്നും അത്തേവാല പ്രതികരിച്ചു.

bsp

രാജസ്ഥാനിലെ ആള്‍വാറില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മായാവതിക്ക് മുതലക്കണ്ണീരാണ് എന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് മായാവതിയുടെ ബിഎസ്പിയുടെ പിന്തുണയുണ്ട്. ആള്‍വാര്‍ സംഭവം ഗൗരവത്തിലെടുക്കുന്നുണ്ട് എങ്കില്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഇതോടെയാണ് മോദിക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി മായാവതി രംഗത്ത് എത്തിയത്. മോദി ആ പെണ്‍കുട്ടിയുടെ ജീവിതം വെച്ച് വൃത്തി കെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി ആരോപിച്ചു. മോദി രാഷ്ട്രീയ നേട്ടം നോക്കി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയാണെന്നും സ്ത്രീകളെ കുറിച്ച് ഒന്നും അറിയില്ലെന്നും മായാവതി കുറ്റപ്പെടുത്തി. മോദി ഭാര്യയെ ഉപേക്ഷിച്ചത് പോലെ തങ്ങളെയും ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുമെന്ന് ബിജെപി നേതാക്കളുടെ ഭാര്യമാര്‍ ഭയക്കുന്നുവെന്നും മായാവതി പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി, കുമ്മനത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിൽ സുരേന്ദ്രന്തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി, കുമ്മനത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിൽ സുരേന്ദ്രന്

English summary
Ramdas Athawale slams BSP chief Mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X