മധുവിധു പരാമര്‍ശം രാംദേവ് ഖേദംപ്രകടിപ്പിച്ചു
ലഖ്നൗ: രാഹുല്‍ ഗാന്ധിയ്ക്കെതിരായ മധുവിധു പാരമര്‍ശത്തില്‍ യോഗ ഗുരു ബാബാ രാംദേവ് ഖേദം പ്രകടിപ്പിച്ചു. രാഹുലിനെതിരെ താന്‍ വ്യക്തിഹത്യ നടത്താന്‍ ശ്രമിയ്ക്കുകയോ ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയോ അല്ല ചെയ്തതെന്നും തന്റെ വാക്കുകള്‍ വേദനിപ്പിച്ചതില്‍ ഖേദിയ്ക്കുന്നുവെന്നാണ് ബാബാ രാംദേവ് പറഞ്ഞത്.
ആരെയും ബോധപൂര്‍വ്വം അപമാനിയ്ക്കുന്നതിനല്ല ശ്രമിച്ചത്.തന്റെ വാക്കുകള്‍ ദളിത് വിരുദ്ധ നിലപാടെന്ന് തെറ്റിദ്ധരിരിയ്ക്കപ്പെട്ടു. ഒരിയ്ക്കലും ദളിതരെ അപമാനിയ്ക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ദളിതരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധിയിരിയ്ക്കുന്ന ചിത്രങ്ങള്‍ അദ്ദഹേം തന്റെ പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിച്ചപ്പോള്‍ ഉണ്ടായ രോഷപ്രകടനമായിരുന്നു തന്റേതെന്ന് രാംദേവ് ന്യായീകരിയ്ക്കുന്നു.

രാംദേവിന്റെ മധുവിധു പരാമര്‍ശം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ച യോഗ ഗുരു രാഹുല്‍ ഗാന്ധിയ്ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ഷം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
ആദിവാസി ഊരുകളില്‍ രാഹുലിന് മധുവിധുവെന്ന രാംദേവിന്റെ പരാമര്‍ശമാണ് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയത്. രാഹുലിന് വിദേശ വനിതയെ വിവാഹം കഴിയ്ക്കാനാണ് ഇഷ്ടമെന്നും എന്നാല്‍ വിദേശിയെ വിവാഹം ചെയ്താല്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി മകനെ ഉപദേശിച്ചുവെന്നുമാണ് രാംദേവ് പറഞ്ഞത്. ഇന്ത്യക്കാരിയെ വിവാഹം കഴിയ്ക്കാന്‍ രാഹുലിന് താത്പര്യമില്ലെന്നും രാംദേവ് തന്റെ പ്രസംഗത്തില്‍ പാരമര്‍ശിച്ചു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications