കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ബാബാ രാംദേവ്

  • By Sruthi K M
Google Oneindia Malayalam News

ജോധ്പുര്‍: ഗോവധത്തിനെതിരെ വിവാദ യോഗാ ഗുരു ബാബാ രാംദേവും രംഗത്ത്. ജമ്മു കാശ്മീരിലും, മഹാരാഷ്ട്രയിലും, മുംബൈയിലും മാത്രം നിരോധനം ഏര്‍പ്പെടുത്തിയതു കൊണ്ടായില്ല. രാജ്യവ്യാപകമായി ഗോവധ നിരോധനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നാണ് രാംദേവ് പറയുന്നത്.

നിരോധനം മാത്രം പോര പശുവിനെ ദേശീയ മൃഗമാക്കണമെന്നും രാംദേവ് പറഞ്ഞു. കീടനാശിനി പ്രയോഗം വ്യാപകമാകുമ്പോള്‍ മണ്ണ് നശിച്ചുക്കൊണ്ടിരിക്കുകയാണെന്നും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും രാംദേവ് പറയുന്നു. പച്ചക്കറികളിലെ കീടനാശിനി പ്രയോഗവും എത്രയും പെട്ടെന്ന് നിരോധിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു.

പശു ഇനി ദേശീയ മൃഗമാകുമോ?

പശു ഇനി ദേശീയ മൃഗമാകുമോ?

രാംദേവിന്റെ ആവശ്യം പോലെ ഇനി പശു ദേശീയ മൃഗമാകുമോ എന്നു കണ്ടറിയാം. ബീഫ് നിരോധനവും പ്രതിഷേധങ്ങളും തകൃതിയായി നടക്കുമ്പോള്‍ ഗോവധ നിരോധനം രാജ്യവ്യാപകമായി ഏര്‍പ്പെടുത്തണമെന്നാണ് രാംദേവിന്റെ ആവശ്യം.

അലോപ്പതി മരുന്നുകള്‍ക്കും നിരോധനം വേണം

അലോപ്പതി മരുന്നുകള്‍ക്കും നിരോധനം വേണം

ബീഫ് മാത്രമല്ല അലോപ്പതി മരുന്നുകളും ഇനി വേണ്ടെന്നാണ് രാംദേവ് പറയുന്നത്. എല്ലാവരും ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കണം. വിദേശത്തുനിന്നുള്ള അലോപ്പതി മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും ഗുരു പറയുന്നു.

മണ്ണിനെ സംരക്ഷിക്കണം

മണ്ണിനെ സംരക്ഷിക്കണം

കീടനാശിനി പ്രയോഗം നമ്മുടെ മണ്ണിന്റെ ആരോഗ്യം ഇല്ലാതാക്കുകയാണെന്നും രാംദേവ് പറയുന്നു. പച്ചക്കറികളിലെ കീടനാശിനി പ്രയോഗം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രാംദേവ് ആവശ്യപ്പെടുന്നുണ്ട്.

ഗുജറാത്തില്‍ ഗോശാല

ഗുജറാത്തില്‍ ഗോശാല

64 കോടി രൂപ മുടക്കി ബിജെപി ഗുജറാത്തില്‍ ഗോശാല നിര്‍മ്മിക്കുവാനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. പശുക്കളുടെ സംരക്ഷണം മുന്‍നിര്‍ത്തി പോര്‍ബന്തറില്‍ 1000 ഹെക്ടര്‍ സ്ഥലത്താണ് ഗോശാല ഒരുക്കുന്നത്.

ഇന്ത്യ ബാനിസ്ഥാന്‍ ആകുമോ?

ഇന്ത്യ ബാനിസ്ഥാന്‍ ആകുമോ?

നിരോധനവും പ്രതിഷേധങ്ങളും രാജ്യവ്യാപകമായി നടന്നുക്കൊണ്ടിരിക്കുകയാണ്. ജമ്മു കാശ്മീര്‍, ഗോവ, മഹാരാഷ്ട്ര, മുംബൈ, ഛണ്ഡീഗഢ് തുടങ്ങി മിക്ക രാജ്യങ്ങളിലും നിരോധനം തകൃതിയായി നടക്കുകയാണ്. നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.

English summary
Ramdev sought a prohibition on cow slaughter in the entire country and called for giving 'national animal' status to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X