2016ലെ വിവാദ പ്രസ്താവന, വീണ്ടും പുലിവാല് പിടിച്ചു,ബാബ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബാബ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്. ഭാരത് മാതാക്കി ജയ് എന്ന് വിളിക്കാത്തവരുടെ തല അറക്കണമെന്ന് പറഞ്ഞ് 2016ല്‍ രാംദേവ് ന
ടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് നടപടി.

ഹരിയാന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ബാബ രാംദേവിന് അറസ്റ്റ് വാറണ്ട് അയച്ചത്. കേസില്‍ നേരത്തെ രാംദേവിന് സമന്‍സ് അയച്ചെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് അയച്ചത്.

തല വെട്ടും

തല വെട്ടും

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്. നിയമം ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടിയേനെ എന്നായിരുന്നു രാംദേവ് നടത്തിയ വിവാദ പ്രസ്താവന.

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

ആര്‍എസ്എസ് സംഘടിപ്പിച്ച സദ്ഭാവന റാലിയിലാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്. ഭാരത മാതവിനെ ആദരിക്കില്ലെന്ന് ഏതെങ്കിലും മതം നിലപാട് സ്വീകരിച്ചാല്‍ ആ മതത്തിന് രാജ്യത്തിനോട് എതിര്‍പ്പാണെന്നാണ്.

നിയമത്തെ ബഹുമാനിക്കുന്നു

നിയമത്തെ ബഹുമാനിക്കുന്നു

രാജ്യത്ത് ഒരു നിയമവ്യവസ്ഥയുണ്ട്. അത് ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. അതിനെതിരെ ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല. അല്ലായിരുന്നുവെങ്കില്‍ ഭാരത് മാതാവിനെ അപമാനിക്കുന്നത് ലക്ഷങ്ങളായാലും തല വെട്ടിയേനെ.

ഭാരത് മാതാ കി

ഭാരത് മാതാ കി

ഭാരത് മാതാ കി ഒരു പ്രത്യേക മതത്തിന് മാത്രം പറഞ്ഞട്ടുള്ളതല്ല. അത് രാജ്യത്തിനോടുള്ള സ്‌നേഹവും ബഹുമാനവുമാണ്. നമ്മള്‍ ഏത് മതക്കാരായാലും ഇന്ത്യക്കാരാണെന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും രാംദേവ് റാലിയില്‍ പറഞ്ഞിരുന്നു.

English summary
Ramdev gets bailable warrant for remarks against those refusing to say ‘Bharat mata ki jai’ in 2016.
Please Wait while comments are loading...