ലാലു പ്രസാദിന്റെ മകനും ബാബ രാംദേവിന്റെ മരുമകളും തമ്മില്‍ വിവാഹിതരായേക്കും
വിവാഹക്കാര്യം സംബന്ധിച്ച് ഇരു വീട്ടുകാരും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരുമായി അടുപ്പമുള്ളവര്‍ വിവാഹത്തെക്കുറിച്ച് സൂചന നല്കി.
ദില്ലി: ബിഹാറിലെ മഹാസഖ്യമെന്ന രാഷ്ട്രീയ മുന്നണിയെ ബാധിച്ചേക്കാവുന്ന വിധത്തില്‍ ഒരു വിവാഹം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും അടുത്തയാളും യോഗാ ഗുരുവുമായ ബാബ രാംദേവിന്റെ മരുമകളും ആര്‍ജെഡി ചീഫ് ലാലു പ്രസാദിന്റെ ഇളയ മകനും തമ്മില്‍ വിവാഹിതരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവാഹക്കാര്യം സംബന്ധിച്ച് ഇരു വീട്ടുകാരും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരുമായി അടുപ്പമുള്ളവര്‍ വിവാഹത്തെക്കുറിച്ച് സൂചന നല്കി. നിലവില്‍ ബിഹാറിലെ ആരോഗ്യവകുപ്പ് മന്ത്രിയാണ് ലാലുവിന്റെ ഇളയമകന് തേജ് പ്രതാപ്. ഏതാണ്ട് 2,500 കോടിയോളം രൂപയുടെ ആസ്തിയുള്ള പതഞ്ജലി ആയുര്‍വേദത്തിന്റെ തലവന്‍ ബാബാ രാംദേവുമായുള്ള പുതിയ ബന്ധം ബിഹാര്‍ രാഷ്ട്രീയത്തെ മാത്രമല്ല ദേശീയ രാഷ്ട്രീയത്തേയും മാറ്റി മറിച്ചേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ജെഡി ചീഫ് ലാലു പ്രസാദിന് ബിജെപിയുമായി സംഖ്യമുണ്ടാക്കാനുള്ള ഇടനിലക്കാരനായി ഭാവിയില്‍ രാംദേവ് മാറിയേക്കും. ലാലുവിന്റെ മരുമകനെ ബിഹാറിലെ പതഞ്ജലിയുടെ ഡിസ്ട്രിബ്യൂട്ടര്‍ ആയി ഇതിനകം തന്നെ നിയമിച്ചത് ഭാവിയിലെ ബന്ധത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാഹത്തിലൂടെ പുതിയ സഖ്യസാധ്യത ഒരുങ്ങുന്നത്. ഭാവിയില്‍ മകനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിവരെയാക്കാന് ലാലുവിന് ബിജെപി ബന്ധംകൊണ്ട് കഴിയുമെന്നിരിക്കെ മഹാസഖ്യത്തിലെ മറ്റ് രാഷ്ട്രീയ കക്ഷികള്‍ പുതിയ രാഷ്ട്രീയ നീക്കത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications