കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ രാംദേവ് ആട്ട നൂഡില്‍സ് പുറത്തിറക്കി, അപ്പോള്‍ മാഗി നിരോധിച്ചത് രാംദേവിനെ സഹായിക്കാനോ?

Google Oneindia Malayalam News

ദില്ലി: നൂഡില്‍സ് എന്ന് കേള്‍ക്കുമ്പോഴേ ചെറിയൊരു പേടിയുണ്ടാകും എല്ലാവര്‍ക്കും. മുന്‍പ് ഇതായിരുന്നില്ല അവസ്ഥ. അതായത് മാഗിയുടെ പ്രതാപ കാലത്ത്. കാലമൊക്കെ മാറിയില്ലേ മാഗിയ്ക്ക് താത്ക്കാലിക നിരോധനവും ഏര്‍പ്പെടുത്തി. ഈ ഒരു സാഹതര്യത്തില്‍ വിപണിയില്‍ നൂഡില്‍സ് പുറത്തിറക്കാന്‍ ഏതൊരു സംരഭകനും ഒന്നു മടിയ്ക്കും. എന്നാല്‍ യാതൊരു മടിയും ഇല്ലാതെ അക്കാര്യം ചെയ്ത് കാട്ടിയിരിയ്ക്കുകയാണ് ബാബ രാംദേവ്.

ആട്ടാ നൂഡില്‍സ് എന്ന പേരിലാണ് സ്വന്തം ബ്രാന്‍ഡ് നൂഡില്‍സ് ബാബ രാംദേവ് പുറത്തിറക്കിയത്. വ്യാഴാഴ്ചയാണ് അദ്ദേഹം പുതിയ ഇന്‍സ്റ്റന്റ് നൂഡില്‍സ് പുറത്തിറക്കിയത്. തന്റെ പതഞ്‌ലി ഗ്രൂപ്പിന്റെ ബ്രാന്‍ഡിലാണ് പുതിയ ഉത്പ്പന്നം അവതരിപ്പിച്ചത്. പേര് പോലെ തന്നെ ഗോതമ്പ് മാത്രം ഉപയോഗിച്ച് നിര്‍മിച്ചതാണ് ആട്ട നൂഡില്‍സെന്നാണ് രാംദേവിന്റെ അവകാശവാദം

ഉത്തരാഖണ്ഡില്‍

ഉത്തരാഖണ്ഡില്‍

രാജ്യത്ത് മാഗി നൂഡില്‍സിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പുതിയൊരു നൂഡില്‍സ് വിപണിയില്‍ ഇറക്കാന്‍ ഏതൊരു സംരഭകനും അല്‍പ്പമൊന്ന് മടിയ്ക്കും. എന്നാല്‍ ആട്ടാ നൂഡില്‍സ് എന്ന പുതിയ നൂഡില്‍സ് ബാന്‍ഡ് പുറത്തിറക്കിയിരിയ്ക്കുകയാണ് ബാബ രാംദേവ്

 മൈദ ചേര്‍ക്കാത്തത്

മൈദ ചേര്‍ക്കാത്തത്

മൈദയോ മറ്റ് രാസവസ്തുക്കളോ ചേര്‍ക്കാത്തതിനാല്‍ നൂഡില്‍സ് ഏറെ പോഷക സമൃദ്ധമായിരിയ്ക്കുമെന്നാണ് രാംദേവ് അവകാശപ്പെടുന്നു. പൂര്‍ണമായും ഗോതമ്പ് കൊണ്ടാണ് നൂഡില്‍സ് നിര്‍മ്മിച്ചിരിയ്ക്കുന്നതെന്നാണ ്അവകാശവാദം

മാഗി പോയത് നന്നായി?

മാഗി പോയത് നന്നായി?

രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെട്ടിരുന്ന മാഗി നൂഡില്‍സിനേറ്റ തിരിച്ചടി എന്തായാലും ബാബാ രാംദേവിന് ഗുണം ചെയ്‌തേക്കാം

പെട്ടന്ന്

പെട്ടന്ന്

വളരെ പെട്ടന്നാണ് രാജ്യത്ത് മാഗിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മായം കലര്‍ന്നതിന്റെ പേരില്‍ ലോകത്ത് തന്നെ നിരോധിയ്ക്കപ്പെട്ട പല ഉത്പ്പന്നങ്ങളും ഇപ്പോഴും വിറ്റഴിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെ നോക്കുമ്പോള്‍ മാഗിയുടെ കാര്യത്തില്‍ സര്‍ക്കാരിന് അല്‍പ്പം വേഗം കൂടിപ്പോയോ എന്നരു സംശയം. ഇനിയെങ്ങാനം ബാബ രാംദേവിന്റെ ആട്ട നൂഡില്‍സിന് വിപണിയൊരുക്കാനാണോ മാഗിയ്ക്ക് വളരെ വേഗം പൂട്ടിട്ടത് എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാകുമോ

പതഞ്ജലി ഗ്രൂപ്പ്

പതഞ്ജലി ഗ്രൂപ്പ്

2015 ല്‍ 2000 കോടിയുടെ വിറ്റുവരവാണ് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് നേടിയത്.

English summary
Baba Ramdev Launches His Own Brand of Instant Noodles: Atta Noodles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X