അങ്ങനെ ബാബ രാംദേവിനെ ബിജെപി ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കി
ഹരിദ്വാര്‍: ബാബ രാംദേവും ബിജെപിയും തമ്മില്‍ എന്താണ് ബന്ധം. പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഇല്ലെങ്കിലും യോഗ ഗുരു ആയ രാംദേവ് എപ്പോഴും ബിജെപിക്ക് ഒപ്പമാണ്. ഇപ്പോള്‍ അതിനുള്ള ഗുണവും അദ്ദേഹത്തിന് ലഭിച്ചു എന്ന് വേണം പറയാന്‍.
ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ബാബ രാം ദേവിനെ അവരുടെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിയിരിക്കുന്നു ഇപ്പോള്‍. ഹരിയാന സ്പോര്‍ട്സ്, ആരോഗ്യ മന്ത്രി അനില്‍ വിജ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഒരു വമ്പന്‍ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം ഏക്കറില്‍ ഒരു ആയുര്‍വേദ വനം! 25,000 ല്‍ അധികം വിവിധ സ്പീഷിസുകളിലുള്ള ആയുര്‍വേദ മരുന്ന് ചെടികളാണ് ഇവിടെ വളര്‍ത്തുക. ഇതിന്റെ മേല്‍ നോട്ടവും ബാബ രാംദേവിനാകും. അദ്ദേഹത്തിന്റെ സഹായി ബാല്‍കൃഷ്ണയും ഇതില്‍ മുഖ്യ പങ്ക് വഹിക്കും.
രാംദേവ് എന്തായാലും, തന്നെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ ഹരിയാന രാജ്യത്തെ ആദ്യ യോഗ സംസ്ഥാനമാകുമെന്ന് അദ്ദേഹം പ്രത്യാശയും പ്രകടിപ്പിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ യോഗ പരിശീലിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ യോഗയും ആയുര്‍വേദവും എല്ലാം ചേര്‍ന്ന് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഒരു മാതൃകാ സംസ്ഥാനമാകും ഹരിയാന എന്നാണ് രാംദേവിന്റെ പ്രതീക്ഷ.
ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ യോഗയും ആയുര്‍വേദവും പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇതിന്റെ ഭാഗമായി കൃഷ്ണ ആയുര്‍വേദ കോളേജ് ആയുര്‍വേദ സര്വ്വകലാശാലയാക്കുമെന്നും ആരോഗ്യമന്ത്രി പ്രസ്താവിച്ച് കഴിഞ്ഞു.
വെറുതേയല്ല മന്ത്രി ഈ തീരുമാനങ്ങളെല്ലാം പ്രഖ്യാപിച്ചത്. രണ്ട് ദിവസം രാം ദേവിന്റെ പതഞ്ജലി യോഗപീഠത്തില്‍ താമസിച്ച്, യോഗ ഗുരുവുമായി ചര്‍ച്ച ചെയ്ത് എടുത്തതാണ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications